ചിതറ ഐരക്കുഴിയിൽ വാഹനാപകടം അപകടത്തിൽ ഒരാൾക്ക് പരിക്ക്

ചിതറ ഐരക്കുഴിയിൽ വാഹനാപകടം അപകടത്തിൽ ഒരാൾക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിച്ചാണ് അപകടം സംഭവിച്ചത് . അപകടത്തിൽ ഇരുചക്ര യാത്രികന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു എന്നാണ് അറിയാൻ കഴിഞ്ഞത് . പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതെയുള്ളൂ

Read More

ഇളമാട് നിന്നും അഞ്ച് ലക്ഷത്തോളം വില വരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി ചടയമംഗലം എക്സൈസ്

ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ ഇളമാട് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ നിരവധി കേസുകളിൽ പ്രതിയായ ആയൂർ ഇളമാട് സ്വദേശി രാധാകൃഷ്ണപിള്ള എന്നയാളുടെ വീട്ടിനുള്ളിലെ രഹസ്യ അറയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2000 ചെറു പാക്കറ്റുകളിലായി ഉദ്ദേശം 250 കിലോയോളം നിരോധിത പാൻമസാല ശേഖരം കണ്ടെത്തി. കേസെടുത്തു. നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ഇയാൾ ആയൂർ,ഓയൂർ ചടയമംഗലം, കടയ്ക്കൽ മേഖലകളിൽ വിൽപ്പന നടത്തുക എന്നതായിരുന്നു ലക്ഷ്യം, ഉദ്ദേശം അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി വസ്തുക്കളാണ്…

Read More

കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ വിതുര സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

വിതുരയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫ് (17) മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് നായിഫിന്‍റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ വിതുര പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ പ്രഖ്യാപനം നടത്തി

ചിതറ ഗ്രാമപ്പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു കൊണ്ട് ചിതറ ജങ്ഷനിൽ നിന്നും കിഴക്കുംഭാഗം വരെ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു . ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹരിതകർമ സേന അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ പൊതു ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് ടൗൺ ഹാളിൽ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു കൊണ്ട് യോഗ നടപടികൾ നടന്നു. ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ശ്രീ…

Read More

തനിമ വനിതാവേദി -സ്വയം സംരംഭക പ്രവർത്തനം ഉദ്ഘാടന കർമ്മം നിർവഹിച്ചു.

വാഷിംഗ്‌സോപ്പ്,സോപ്പ് പൊടി,ലോഷൻ നിർമാണയൂണിറ്റ് ഔപചാരിക ഉദ്ഘാടന കർമ്മം ചിതറ പോലീസ് സബ്ഇൻസ്‌പെക്ടർ ശ്രീമതി രശ്മി അവർകൾ നിർവഹിച്ചു. ശ്രീ കെ സുകുമാരപിള്ള, ശ്രീ കലാം പാങ്ങോട്, ശ്രീ സുജിത് എം എസ്,ശ്രീമതി മിനി ഹരികുമാർ എന്നിവർ പങ്കെടുത്തു. തനിമ പബ്ലിക് ലൈബ്രറിയുടെ സഹായത്തോടെയാണ്  ഈ പരിപാടി ആരംഭിച്ചത്. കോയിപ്പള്ളി ചരുവിള പുത്തൻ വീട്ടിൽ (ഹരിജൻ കോളനി ) കാഴ്ച പരിമിതിയുള്ള ശോഭയെ കൂടി ഉൾപ്പെടുത്തി തുടങ്ങുന്ന ഈ സംരംഭകത്വം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതി കൂടി ലക്ഷ്യമാക്കിയാണ്…

Read More

കടയ്ക്കൽ സ്വദേശിയായ 22 കാരന് 61 വർഷത്തെ കഠിന തടവ് വിധിച്ച് കൊട്ടാരക്കര അതിവേഗ കോടതി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കുറ്റക്കാരനായ 22 കാരന് 61 വർഷം കഠിനതടവും 67500 രൂപ പിഴയും  കൊട്ടാരക്കര  അതിവേഗ കോടതി വിധിച്ചത്.2022 ജൂൺ മാസം 23 നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്.കടയ്ക്കൽ ഇടത്തറ തോട്ടത്ത് വിള വീട്ടിൽ  നീരജിന് ആണ് ശിക്ഷ വിധിച്ചത്.ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയും ചെയ്യുകയും പീഡന വിവരം പുറത്ത് പറഞ്ഞാൽ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപെടുത്തുകയും ചെയ്തു. ഈ…

Read More

പെൻഷൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു

മടത്തറ തുമ്പമൺതൊടി മുസ്‌ലിം ജമാഅത്ത് നടപ്പാക്കിയ വയോജന പെൻഷൻ പദ്ധതിയുടെ ഉദ്‌ഘാടനം റിട്ട.സബ് കലക്ടർ എം.എ.റഹീം (കൊല്ലം) നിർവഹിച്ചു. മഹല്ലിലെ അർഹതയുള്ള 85 പേർക്കാണ് ആദ്യഘട്ടത്തിൽ പെൻഷൻ ലഭിക്കുക. ജമാഅത്ത് പ്രസിഡന്റ് റാഫി പേഴുംമൂട് അധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ജാഫർ നടുക്കുന്നിൽ, ചിതറ ജമാഅത്ത് പ്രസിഡന്റ് ഷാജഹാൻ, വളവുപച്ച സിറാജുൽ ഇസ്‌ലാം അറബിക് കോളജ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ മജീദ് മുസ്‌ലിയാർ, കുളത്തൂപ്പുഴ ടൗൺ മസ്ജിദ് ആന്റ് ഇസ്‌ലാമിക് സെന്റർ രക്ഷാധികാരി അസ്‌ലം…

Read More

നാടിന് അഭിമാനമായി വീണ്ടും കുഞ്ഞുമിടുക്കി ;നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി  18 മാസം മാത്രം പ്രായമുള്ള തൃതീയ മോഹിന്ദ് .

പിച്ചവെക്കുന്ന പ്രായത്തിൽ അസാധാരണമായ ഗ്രഹണശക്തി പ്രകടിപ്പിച്ചുകൊണ്ട് നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി തൃതീയ മോഹിന്ദ് . കല്ലമ്പലം ആഴാകോണം ലക്ഷ്മിയിൽ വിനോദിനി മോഹിന്ദ് ദമ്പതികളുടെ 18 മാസം മാത്രം പ്രായമുള്ള മകളാണ് തൃതീയ മോഹിന്ദ് . ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്,എക്സ്ട്രാ ഓർഡിനറി ഗ്രേസ്പിയൻ പവർ ജിനിയസ് കിഡ് വിഭാഗത്തിൽ എപിജെ അബ്ദുൽ കലാം വേൾഡ് റെക്കോർഡും, യങ് അച്ചീവ് വിഭാഗത്തിൽ ഭാരതി വിഭൂഷൻ അവാർഡുമാണ്  കുട്ടി നേടിയത്

Read More

ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി  തൊഴിലാളികളുടെ വേതനം കൂട്ടി

ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ 2025–26 സാമ്പത്തികവർഷത്തിലെ വേതനനിരക്ക് 2–7 ശതമാനം വർധിപ്പിച്ചു. കേരളത്തിലെ പുതിയ വേതനനിരക്ക് 369 രൂപയാക്കി. നിലവിൽ 346 രൂപയായിരുന്നു. വർധന 6.46 ശതമാനം. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ. ഒഡിഷ, മധ്യപ്രദേശ്, പഞ്ചാബ്, മേഘാലയ, ആന്ധ്ര, അരുണാചൽ, അസം, നാഗാലാൻഡ്, തെലങ്കാന സംസ്ഥാനങ്ങളിൽ വേതനം ഏഴ് ശതമാനം ഉയർത്തി. ഏറ്റവും ഉയർന്ന വേതനം ഹരിയാനയിൽ– നാനൂറ് രൂപ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് തൊഴിലുറപ്പ് വേതനം 400ലെത്തുന്നത്. ഗോവയിൽ 378ഉം കർണാടകയിൽ…

Read More

52 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ വളവുപച്ച സ്വദേശിക്കും കൂട്ടാളിക്കും  15 വർഷം ശിക്ഷ ;അന്വേഷണ മികവിൽ ചടയമംഗലം പോലീസ്.

അന്വേഷണ മികവിൽ ചടയമംഗലം പോലീസ്.. 52 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതികൾക്ക് 15 വർഷം ശിക്ഷ വിധിച്ച് കൊല്ലം ഫസ്റ്റ് ക്ലാസ്   അഡീഷണൽ സെഷൻസ് കോടതി. ഒരു വർഷത്തിനു മുമ്പ് ചടയമംഗലം പോലീസ് പിടികൂടിയ പ്രതികളാണ് ഇവർ. കാറിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. ചിതറ വളവുപച്ച സ്വദേശി ഹെബിമോൻ തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ഷൈൻ എന്നിവരെയാണ് 52 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നത്. വ്യാജ നമ്പർ പ്ലേറ്റുകൾ ഫിറ്റ് ചെയ്തു വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തിരുന്നു…

Read More