Headlines

ചിതറ ഗ്രാമപ്പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ പ്രഖ്യാപനം നടത്തി

ചിതറ ഗ്രാമപ്പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു കൊണ്ട് ചിതറ ജങ്ഷനിൽ നിന്നും കിഴക്കുംഭാഗം വരെ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു .

ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹരിതകർമ സേന അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ പൊതു ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്ത് ടൗൺ ഹാളിൽ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു കൊണ്ട് യോഗ നടപടികൾ നടന്നു. ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ശ്രീ ഷിബു എസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗതം ആശംസിച്ചത് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനൻ ആയിരുന്നു.

പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു .

നന്ദി പറഞ്ഞു കൊണ്ട് പഞ്ചായത്ത് സെക്രട്ടറി ഒ അമ്പിളി യോഗത്തിൽ സംസാരിച്ചു തുടർന്ന് യോഗ നടപടി അവസാനിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x