വിതുരയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫ് (17) മരിച്ചു.
കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഹമ്മദ് നായിഫിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ വിതുര പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്