പാങ്ങോട് വയോധികയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ നിലയിൽ

നാടിനെ നടുക്കിയ 5 പേരുടെ കൊലപാതകത്തിൽ പാങ്ങോട് താഴെ പാങ്ങോട് എലിച്ചുഴി പുത്തൻവീട്ടിൽ മർഹും ഹസ്സൻ കുഞ്ഞിന്റെ ഭാര്യ സൽമാബീവി (95) ആണ് ക്രൂരമായി കൊല്ലപ്പെട്ടത് . ഇന്ന് വൈകുന്നേരമാണ് കൊലപാതകം നടന്നത്. 23 വയസുള്ള പ്രതി ആദ്യം കൊലപ്പെടുത്തിയത് പാങ്ങോടുള്ള വയോധികയെയാണ് . പ്രതിയുടെ പിതൃമാതാവാണ് കൊല്ലപ്പെട്ട സൽമാ ബീവി. കൊലപാതകത്തിന്റെ മോട്ടീവ്‌ ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. അത് മാത്രമല്ല മരണപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങളും അറിയാൻ കഴിഞ്ഞിട്ടില്ല

Read More

വെഞ്ഞാറമൂട് അഞ്ചുപേരെ കൊലപ്പെടുത്തി യുവാവ്

ഉറ്റവരായ ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തി പറയുകയായിരുന്നു. അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്. ആറു പേരെ മൂന്ന് വിടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്. ഇതിൽ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.  അഫാന്റെ മാതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സ്വന്തം കുടുംബാംഗങ്ങളേയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്. ആദ്യം കൊലപ്പെടുത്തിയത് 88 വയസുള്ള പിതൃമാതാവിനെയെന്ന് അറിയുന്നു. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി….

Read More

വെഞ്ഞാറമൂട്ടിൽ സഹോദരിയെ വെട്ടിക്കൊന്നു ; മാതാവിന് ഗുരുതര പരിക്ക്

വെഞ്ഞാറമൂടിൽ ക്രൂര കൊലപാതകം. സഹോദരൻ സഹോദരിയെ വെട്ടി കൊലപ്പെടുത്തി. വെഞ്ഞാറമൂട് സ്വദേശിയായ 23കാരൻ അസ്നാൻ ആണ് സഹോദരിയെ വെട്ടി കൊന്നത്. മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. വെട്ടേറ്റ് പരിക്കേറ്റ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൂടുതൽ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ച സഹോദരിയുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല….

Read More

അമിത വേഗതയിലെത്തിയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം ആക്കുളത്ത് ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്കുളം പാലത്തിൽ ഇന്ന് വെളുപ്പിനായിരുന്നു അപകടം. അമിത വേഗതയിൽ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനു (26) ചികിത്സയിലാണ്. ഇരുവരും  ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്. ഷാനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ…

Read More

ഏരൂരിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക്‌ നേരെ ആക്രമണം.

മണലിപച്ച ഐഷമനസിലിൽ ബഷീറിന്റെ ഉടമസ്ഥതയിൽ ഉള്ള ബുള്ളറ്റും സുഹൃത്തിന്റെ കാറുമാണ് നശിപ്പിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രി 10. 30 യോടെ ആയിരുന്നു സംഭവം. കാറിന്റെ ഗ്ലാസ്‌ അടിച്ചു തകർക്കുകയും ബുള്ളറ്റിനു തീയിടുകയും ചെയ്തിരുന്നു. ശബ്ദം കേട്ട സമീപവാസികളാണ് വീട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചതിനെ തുടർന്ന് വലിയൊരു അപകടം ഒഴിവായി. ഉടൻ വിവരം ഏരൂർ പോലീസ് സ്റ്റേഷനിൽ  അറിയിക്കുകയായിരുന്നു. എരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കാറിന്റെ ഗ്ലാസ്സ് തകർക്കാൻ ഉപയോഗിച്ച ചുറ്റിക കാറിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.പോലീസ്…

Read More

കല്ലറ കാട്ടുപോത്ത്  ഇടിച്ച് ദമ്പതികൾക്ക് ഗുരുതരപരക്ക്

കല്ലറ മൈലമൂട് പാണ്ഡ്യാൻപാറ ബീവറേജിന് സമീപം കാട്ടുപോത്ത്  ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക്  ഗുരുതര പരിക്കേറ്റു. നെടുമങ്ങാട് പഴകുറ്റി കൃഷ്ണകൃപയിൽ സുനിൽകുമാർ, ഭാര്യ എൻ എസ് സ്മിത എന്നിവർക്കാണ് പരിക്കേറ്റത്. കൃഷ്ണകുമാർ നെടുമങ്ങാട് കോടതിയിലെ ജീവനക്കാരനും, സ്മിത വിതുര സ്കൂളിലെ അധ്യാപികയുമാണ്. ഇന്നലെ രാത്രി ഏഴര മണിയോടെ ആയിരുന്നു സംഭവം. നെടുമങ്ങാട് നിന്നും സ്മിതയുടെ ഭരതന്നൂരിലുള്ള വീട്ടിലേക്ക് വരുന്നതിനിടയിൽ ആയിരുന്നു അപകടം. പാണ്ഡ്യാംപാറ ബീവറേജ്  കോർപ്പറേഷന് സമീപം വനത്തിൽ നിന്നും ഓടിക്കയറിയ കാട്ടുപോത്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന…

Read More

ശാസ്താംകോട്ട – ഭരണിക്കാവ് റോഡിൽ വാഹനാപകടം.

ശാസ്താംകോട്ട – ഭരണിക്കാവ് റോഡിൽ ഠൗൺ പള്ളിക്ക് സമീപം വീട്ടമ്മ ഓടിച്ച കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി പോസ്റ്റും 11 കെ.വി ലൈനുകളും റോഡിൽ പതിച്ചു. ഈ സമയം ഭരണിക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് പോസ്റ്റ് നിലംപതിച്ചെങ്കിലും യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.നിസാര പരിക്കേറ്റ ഇദ്ദേഹത്തെ താലൂക്കാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അപകടത്തിൽ സ്കൂട്ടർ ഭാഗമായി തകർന്നു. പ്രധാന പാതയിൽ അര മണിക്കൂറോളം ഗതാഗതവും തടസ്സപ്പെടുകയുണ്ടായി. രാജഗിരിയിലെ ബന്ധു വീട്ടിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന…

Read More

കുളത്തൂപ്പുഴയിൽ കഞ്ചാവുമായി 19 കാരൻ പിടിയിൽ.

കുളത്തൂപ്പുഴയിൽ കഞ്ചാവുമായി 19 കാരൻ പിടിയിലായി.കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ മുസ്ലിം പള്ളിയുടെ സമീപത്ത് വച്ച് കുളത്തൂപ്പുഴ SI ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. കുളത്തൂപ്പുഴ മാർത്താൻഡകര സ്വദേശിയായ ഷിബിൻ എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്.അരകിലോ അടുപ്പിച്ച് കഞ്ചാവ് കിട്ടി എന്നാണ് അറിയാൻ കഴിഞ്ഞത്. കുറച്ചുപേർ കൂട്ടം കൂടി നിക്കുന്നത് കാണുകയും സംശയം തോന്നിയ പോലീസ് പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വില്പനക്കായി കൊണ്ട് വരും വഴിയാണ് കഞ്ചാവ് പിടിച്ചത് എന്നാണ് അറിയുന്നത്. 1

Read More

വളവുപച്ച എ.കെ.എം. സ്കൂളിൻ്റെ പൈതൃക ഗ്രാമം ശ്രദ്ധേയമാകുന്നു

വളവുപച്ച എ.കെ.എം പബ്ലിക് സ്കൂളിലൊരുക്കിയ പൈതൃക ഗ്രാമം ശ്രദ്ധേയമാകുന്നു.സ്കൂളിൽ സംഘടിപ്പിക്കുന്ന ഭക്ഷണ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് പൈതൃക ഗ്രാമം ഒരുക്കിയത്. വൈയ്ക്കോൽ മേഞ്ഞ ചായക്കടയും അതിനോടനുബന്ധിച്ചുള്ള പഴയ മിഠായികൾ നിറഞ്ഞ പീടികയും പഴമയുടെ ക്കാഴ്ചയായി.പഴയ കാല സോഡാകുപ്പികളും സിനിമാ പോസ്റ്ററും റേഡിയോയും പറ്റുവരവ് ബോർഡുമെല്ലാം കൗതുകമുണർത്തുന്നവയാണ്. അന്നത്തെ കാലത്തെ ബസും പാളകൊണ്ടു വെള്ളമെടുക്കുന്ന കിണറുമെല്ലാം ഈ പൈതൃക ഗ്രാമത്തിലുണ്ട്. ആദ്യകാലത്ത് അടുക്കളയിൽ ഉപയോഗിച്ചിരുന്ന ഉരൽ, ആട്ടുകല്ല് തുടങ്ങി നിരവധി ഉപകരണങ്ങളും ഇവിടെ പ്രദർശനത്തിനുണ്ട്.സന്ദർശകർക്ക് സൗജന്യ പ്രവേശനവും ഒരുക്കിയിരിക്കുന്നു.വളവുപച്ച പോലീസ്…

Read More

ചടയമംഗലം മണ്ഡലത്തിലെ പൊതു മരാമത്ത് റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കും

മണ്ഡലത്തിലെ പൊതു മരാമത്ത് റോഡുകൾ ബി.എം&ബി.സി ആധുനിക നിലവാരത്തിൽ നവീകരിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ 2023-24, 2024-25 ബഡ്ജറ്റിൽ നിന്നും രണ്ട് കോടി രൂപ ചിലവിൽ നവീകരിക്കുന്ന പട്ടാണിമുക്ക്-വയ്യാനം-ഇളമ്പഴന്നൂർ റോഡിൻ്റെ രണ്ടാം ഘട്ട നിർമാണോദ്ഘാടനം വയ്യാനത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചിലവിൽ ഒന്നാം ഘട്ട നിർമാണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. മൂന്നാം ഘട്ടത്തിൽ ഇളമ്പഴന്നൂർ വരെ റോഡ് നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.ഓമനക്കുട്ടൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം റ്റി.സി.പ്രദീപ്…

Read More
error: Content is protected !!