മണലിപച്ച ഐഷമനസിലിൽ ബഷീറിന്റെ ഉടമസ്ഥതയിൽ ഉള്ള ബുള്ളറ്റും സുഹൃത്തിന്റെ കാറുമാണ് നശിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി 10. 30 യോടെ ആയിരുന്നു സംഭവം.
കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും ബുള്ളറ്റിനു തീയിടുകയും ചെയ്തിരുന്നു. ശബ്ദം കേട്ട സമീപവാസികളാണ് വീട്ടുകാരെ വിവരം അറിയിച്ചത്.
നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചതിനെ തുടർന്ന് വലിയൊരു അപകടം ഒഴിവായി. ഉടൻ വിവരം ഏരൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
എരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാറിന്റെ ഗ്ലാസ്സ് തകർക്കാൻ ഉപയോഗിച്ച ചുറ്റിക കാറിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
പോലീസ് CCTV ഉൾപ്പെടെ പരിശോധിച്ച് വരുകയാണ്. കൊല്ലത്ത് നിന്നും വന്ന ഫോറൻസീക്ക് ഉദ്യോഗസ്ഥരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ബഷീർ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.ശത്രുക്കളായി ആരും തന്നെ ഇല്ലെന്ന് ബഷീർ പറയുന്നു
ഏരൂരിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണം.

Subscribe
Login
0 Comments
Oldest