ശാസ്താംകോട്ട – ഭരണിക്കാവ് റോഡിൽ ഠൗൺ പള്ളിക്ക് സമീപം വീട്ടമ്മ ഓടിച്ച കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി പോസ്റ്റും 11 കെ.വി ലൈനുകളും റോഡിൽ പതിച്ചു.
ഈ സമയം ഭരണിക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് പോസ്റ്റ് നിലംപതിച്ചെങ്കിലും യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
നിസാര പരിക്കേറ്റ ഇദ്ദേഹത്തെ താലൂക്കാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
അപകടത്തിൽ സ്കൂട്ടർ ഭാഗമായി തകർന്നു. പ്രധാന പാതയിൽ അര മണിക്കൂറോളം ഗതാഗതവും തടസ്സപ്പെടുകയുണ്ടായി.
രാജഗിരിയിലെ ബന്ധു വീട്ടിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന വീട്ടമ്മയും, മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഇവർക്ക് പരിക്കില്ല.അഗ്നിരക്ഷാ സേനയും കെഎസ്ഇബിയും ചേർന്ന് സമയബന്ധിതമായി പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്.