കുളത്തൂപ്പുഴയിൽ കഞ്ചാവുമായി 19 കാരൻ പിടിയിലായി.
കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ മുസ്ലിം പള്ളിയുടെ സമീപത്ത് വച്ച് കുളത്തൂപ്പുഴ SI ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
കുളത്തൂപ്പുഴ മാർത്താൻഡകര സ്വദേശിയായ ഷിബിൻ എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്.
അരകിലോ അടുപ്പിച്ച് കഞ്ചാവ് കിട്ടി എന്നാണ് അറിയാൻ കഴിഞ്ഞത്.
കുറച്ചുപേർ കൂട്ടം കൂടി നിക്കുന്നത് കാണുകയും സംശയം തോന്നിയ പോലീസ് പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
വില്പനക്കായി കൊണ്ട് വരും വഴിയാണ് കഞ്ചാവ് പിടിച്ചത് എന്നാണ് അറിയുന്നത്.