സ്ലീപ്പർ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് കോട്ടക്കൽ സ്വദേശി മരിച്ചു; 18 പേർക്ക് പരുക്ക്

തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പർ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിൻ്റെ മകൻ അമൽ (28) ആണ് മരിച്ചത്. കോഹിനൂർ എന്നപേരിൽ സർവീസ് നടത്തുന്ന ബസ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ഇന്നു പുലർച്ചെ രണ്ടരയോടെയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 27 യാത്രകാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പൊലീസും അഗ്നിരക്ഷാ സേനയും…

Read More

കന്നിവോട്ടർമാരുടെ ശ്രദ്ധക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറഞ്ഞു. വോട്ടെടുപ്പ് പ്രക്രിയ 4.പോളിങ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു….

Read More

ചിതറ തൂറ്റിക്കലിൽ മോഷണ ശ്രമം ;ആശങ്കയോടെ പൊതുജനം

ചിതറ തൂറ്റിക്കലിൽ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് മോഷണ ശ്രമം നടന്നത്. 2 മോഷ്ടക്കൾ ഉണ്ടായിരുന്നതായി ദൃഷ്സാക്ഷികൾ പറയുന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.നാട്ടുകാർ തിരച്ചിൽ നടത്തി എങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. ഉടൻ ചിതറ പോലീസിൽ പരാതി നൽകി ചിതറ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പുതുശ്ശേരി ഭജനമഠം ഭാഗത്ത് വീടുകൾ കുത്തി തുറന്ന് മോഷണം നടന്നിരുന്നു . ആശങ്കയിലാണ് പൊതുജനം വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More

നിലമേൽ സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ ; ജീവിതം വഴിമുട്ടി യുവ കർഷകൻ

വേനൽ മഴയിലും കാറ്റിലും നിലമേൽ പഞ്ചായത്തിൽ ശക്തമായ കാറ്റിലും മഴയിലും കർഷകന്റെ ഏത്തവാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു ലക്ഷങ്ങളുടെ നഷ്ടം. നിലമേൽ പഞ്ചായത്തിൽ വെള്ളരി പാലത്തിനു സമീപം ‍ കരിക്കത്തിൽ വീട്ടിൽ ഷാൻ, കരിക്കത്തിൽ വീട്ടിൽ ഇസ്മായിൽ എന്നിവരുടെ വാഴത്തോട്ടത്തിൽ കുലച്ച മൂവായിരത്തോളം വാഴകൾ നശിച്ചു. നിലമേൽ കൃഷി ഓഫിസർ സ്ഥലം സന്ദർശിച്ചു. 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മഴയും കാറ്റും മിന്നലും എത്തിയത്. പഞ്ചായത്തിൽ മറ്റ് സ്ഥലങ്ങളിലും വാഴകൾക്ക് ചെറിയ തോതിൽ…

Read More

അയൂരിൽ തട്ടുകടയിലേക്ക് വാഹനം ഇടിച്ചു കയറി ഒരു മരണം

ആയൂർ, അകമൺ പാറവിള വീട്ടിൽ സേതു (49) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു അപകടം നടന്നത്.ആയൂരിൽ ബിവറേജസ് കോർപ്പറേഷന്റെ എതിർ സൈഡിൽ ഉള്ള തട്ടുകടയിൽ ചായ കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു മരണപ്പെട്ട സേതു. ആയൂരിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ ടെമ്പോ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമയും വികലാംഗനുമായ സന്തോഷ്‌, ഓമനക്കുട്ടൻ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട സേതുവിന്റെഭാര്യ: ചന്ദ്രിക,മക്കൾ : നന്ദു, അനന്ദു. അച്ഛൻ :ഭാസ്കരൻ (late)അമ്മ:രാധ വാർത്ത…

Read More

കടയ്ക്കൽ, കുമ്മിൾ , ചിതറ മേഖലയിൽ മോഷണം പെരുകുന്നു. ജനങ്ങൾ ആശങ്കയിൽ

കടയ്ക്കൽ, കുമ്മിൾ മേഖലയിൽ മോഷണം പെരുകുന്നു. ജനങ്ങൾ ആശങ്കയിൽ.കഴിഞ്ഞ ദിവസം രാത്രി കൊണ്ടോടി യിൽ റബ്ബർ ഷീറ്റ് മോഷണം നടന്നു. പുകപ്പുരയിൽ ഇട്ടിരുന്ന ഷീറ്റ് പൂട്ട് തകർത്ത് എടുത്തു കൊണ്ട് പോകുകയായിരുന്നു. മോഷണ വിവരം സംബന്ധിച്ച പരാതി കടയ്ക്കൽ പോലീസിന് നൽകി. ഇതേ മേഖലയിൽ കഴിഞ്ഞ ആഴ്ചയിലും ആൾ താമസമില്ലാത്ത വീട്ടിൽ പൂട്ട് തകർത്ത് ഷീറ്റും ഡിഷും മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം പാങ്ങലുകാട്ടിൽ തയ്ക്കാവിന്റെ കാണിക്ക വഞ്ചിയിലും മോഷണം നടന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനപ്പാറ യിലും പരിസര…

Read More

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട് രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് മണിയോടെ മണ്ഡലകേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ട്. വർണക്കടലാസുകൾ വാരിവിതരുന്ന പോപ്അപ്പുകൾക്കും വാദ്യമേളങ്ങളോടെ കൊടികള്‍ വീശി, ബലൂണുകള്‍പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും. കൃത്യം അഞ്ചിന് പരസ്യപ്രചാരണം നിര്‍ത്തും. നാളെ നിശബ്ദപ്രചാരണത്തിൻ്റെ…

Read More

കുളത്തുപ്പുഴയിൽ പുരുഷന്റേത് എന്ന് കരുതുന്ന അസ്ഥിക്കൂടം കണ്ടെത്തി

കുളത്തുപ്പുഴ നെടവണ്ണൂർ കടവ് ഭാഗത്തേ എർത്ത് ഡാമിന് സമീപത്ത് വനത്തിലുള്ളിലാണ് മാസങ്ങൾ പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പുരുഷൻ്റെ താണ് എന്നാണ് പ്രാഥമിക നിഗമനം . ആത്മഹത്യ ചെയ്തത് ആണെന്നുള്ള നിഗമനത്തിലാണ് പോലീസ്‌ പോലീസും ഫോറൻസിക് സംഘവും പരിശോധ നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ നിലമേൽ റോഡിൽ വെള്ളാംപാറയിൽ വാഹനാപകടം;യുവാവിന് പരിക്ക്

കടയ്ക്കൽ നിലമേൽ റോഡിൽ വെള്ളാം പാറയിൽ വാഹനാപകടം ഒരാൾക്ക് പരിക്കേറ്റു. അമിത വേഗതയിൽ എത്തിയ കാർ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. ആറ്റുപുറം സ്വദേശി അനന്തു (23) നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ… വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിൽ യുവതിയെയും മകളെയും ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

കടയ്ക്കലിൽ യുവതിയെയും മകളെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ കടയ്ക്കൽ ഇളംപഴന്നൂർ പി വി ഹൗസിൽ 35 വയസ്സുള്ള സിറാജാണ് അറസ്റ്റിൽ ആയത്.മുൻ വൈരാഗ്യത്തിന്റെ പേരിൽ വഴിയിലൂടെ നടന്നുവന്ന യുവതിയെ മകളെയും തടഞ്ഞുനിർത്തി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു യുവതിയും മകളും കടയ്ക്കൽ പോലീസിൽ പരാതി നൽകുകയുംതുടർന്ന് കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിറാജിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൈൻഡ് ചെയ്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More
error: Content is protected !!