കടയ്ക്കൽ, കുമ്മിൾ മേഖലയിൽ മോഷണം പെരുകുന്നു. ജനങ്ങൾ ആശങ്കയിൽ.
കഴിഞ്ഞ ദിവസം രാത്രി കൊണ്ടോടി യിൽ റബ്ബർ ഷീറ്റ് മോഷണം നടന്നു.
പുകപ്പുരയിൽ ഇട്ടിരുന്ന ഷീറ്റ് പൂട്ട് തകർത്ത് എടുത്തു കൊണ്ട് പോകുകയായിരുന്നു. മോഷണ വിവരം സംബന്ധിച്ച പരാതി കടയ്ക്കൽ പോലീസിന് നൽകി. ഇതേ മേഖലയിൽ കഴിഞ്ഞ ആഴ്ചയിലും ആൾ താമസമില്ലാത്ത വീട്ടിൽ പൂട്ട് തകർത്ത് ഷീറ്റും ഡിഷും മോഷ്ടിച്ചിരുന്നു.
കഴിഞ്ഞ ദിവസം പാങ്ങലുകാട്ടിൽ തയ്ക്കാവിന്റെ കാണിക്ക വഞ്ചിയിലും മോഷണം നടന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനപ്പാറ യിലും പരിസര പ്രദേശങ്ങളിലും നിരവധി മോഷണങ്ങൾ നടന്നെങ്കിലും ഇതേ വരെ പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.
വിസ്മയ കോറി യുടെ സമീപ പ്രദേശങ്ങളിൽ ജനവാസം കുറഞ്ഞത് മൂലം മേഖലയാകെ കള്ളന്മാരുടെയും, കഞ്ചാവ് വില്പനക്കാരുടെയും മദ്യപ സംഘങ്ങളുടെയും താവളം ആയി മാറിയിരിക്കുകയാണ്.
അത് പോലെ തന്നെ ചിതറ പുതുശ്ശേരി മേഖലയിൽ രണ്ട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ വാർത്ത ചുവട് ന്യൂസ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.