വേനൽ മഴയിലും കാറ്റിലും നിലമേൽ പഞ്ചായത്തിൽ ശക്തമായ കാറ്റിലും മഴയിലും കർഷകന്റെ ഏത്തവാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു ലക്ഷങ്ങളുടെ നഷ്ടം. നിലമേൽ പഞ്ചായത്തിൽ വെള്ളരി പാലത്തിനു സമീപം കരിക്കത്തിൽ വീട്ടിൽ ഷാൻ, കരിക്കത്തിൽ വീട്ടിൽ ഇസ്മായിൽ എന്നിവരുടെ വാഴത്തോട്ടത്തിൽ കുലച്ച മൂവായിരത്തോളം വാഴകൾ നശിച്ചു. നിലമേൽ കൃഷി ഓഫിസർ സ്ഥലം സന്ദർശിച്ചു. 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മഴയും കാറ്റും മിന്നലും എത്തിയത്. പഞ്ചായത്തിൽ മറ്റ് സ്ഥലങ്ങളിലും വാഴകൾക്ക് ചെറിയ തോതിൽ നാശം ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു
ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ഷാന്റെ സാഹചര്യം വളരെ പരിതാപകരമാണ് .
സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ ഒറ്റയ്ക്ക് കൃഷിയിടത്തിൽ ഷെഡ് കെട്ടി ജീവിച്ചു വരികയായിരുന്നു ഷാൻ .
ഷാൻ വിങ്ങി പൊട്ടിയാണ് തന്റെ നഷ്ടത്തിന്റെ കണക്കുകൾ പറയുന്നത്.
നാട്ടുകാർ സഹായിച്ചെങ്കിൽ മാത്രമേ ഷാന് തന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂ….
Shan sharafudeen
Account number :67331336175
IFSC:SBIN0070228
Bank: State Bank of India
Google pay:_97449 85755