മടത്തറ തുമ്പമൻതൊടിയിൽ റോഡ് അപകടവസ്ഥയിൽ
കഴിഞ്ഞ ദിവസങ്ങളിൽ മടത്തറ മേഖലയിൽ പെയ്ത മഴയെ തുടർന്ന് തുമ്പമൻ തൊടിയോട് ചേർന്ന് സമീപത്തായി മണ്ണിടിച്ചിലും റോഡും റോഡിനോട് ചേർന്ന് നിന്നിരുന്ന മരവും അപകടവസ്ഥയിൽ തുടരുകയാണ്. മുമ്പ് റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് സൈഡ് കോൺക്രീറ്റ് ചെയ്യുകയും ബലപ്പെടുത്തുകയും ചെയ്തിരുന്നു . എന്നാൽ ആ കോൺക്രീറ്റ് കെട്ടിലും വിള്ളൽ സംഭവിച്ചു. ഈ വിഷയത്തിൽ സ്ഥായിയായ ഒരു പരിഹാരം കണ്ടെത്താൻ നാട്ടുകാർ ആവശ്യപ്പെടുകയാണ് . ഇല്ലെങ്കിൽ വൻ അപകടം സംഭവിക്കും എന്നാണ് പൊതുജനങ്ങൾ പറയുന്നത്