കടയ്ക്കൽ സ്വദേശിനിയെ കാണ്മാനില്ല
കടയ്ക്കലിൽ 38 കാരിയെ കാണ്മാനില്ല കടയ്ക്കൽ തച്ചോണം സ്വദേശിനി 38 വയസ്സുള്ള അനുജയെയാണ് കഴിഞ്ഞ ദിവസം ഉച്ചമുതൽ കാണാതായത്. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക..9497987040, 9497980169
കടയ്ക്കലിൽ 38 കാരിയെ കാണ്മാനില്ല കടയ്ക്കൽ തച്ചോണം സ്വദേശിനി 38 വയസ്സുള്ള അനുജയെയാണ് കഴിഞ്ഞ ദിവസം ഉച്ചമുതൽ കാണാതായത്. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക..9497987040, 9497980169
കടയ്ക്കൽ പാങ്ങലുകാട് വാഹനാപകടം അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഇരുചക്ര വാഹനങ്ങളാണ് കൂട്ടിയിടിച്ചത് ചല്ലിമുക്ക് സ്വദേശികളായ സിദ്ധീഖ് നവാസ് എന്നിവരും പാങ്ങലുകാട് സ്വദേശി റയാൻ സഞ്ചരിച്ച വാഹനവുമാണ് അപകടത്തിൽ പെട്ടത്. സിദ്ധീഖിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു എന്നാണ് അറിയാൻ കഴിയുന്നത് . അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലമേൽ : കുളത്തൂപ്പുഴ നെടുവന്നൂർ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.നിലമേൽ വലിയവഴി ഇരിട്ടിമുകളിൽ വീട്ടിൽ മുജീബ് (39) ആണ് മരണപ്പെട്ടത്. തടിപ്പണിക്കാരനായ മുജീബ് സുഹൃത്തുക്കളെ കാണുന്നതിന്വേണ്ടിയാണ് ഇവിടെ എത്തിയത്.സുഹൃത്തുക്കളുമൊത്തു ഇവിടെ കുളിക്കാൻ ഇറങ്ങിയ മുജീബ് ഒഴുക്കിൽ പെടുകയായിരുന്നു.ഫയർഫോഴ്സ് സംഘത്തിന്റെ സ്കൂബ്ബാ ടീമും, കുളത്തുപ്പുഴപോലീസും, നാട്ടുകാരും ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു.
കല്ലടയാറിൽ കുളത്തുപ്പുഴ നെടുവണ്ണൂർ കടവിലാണ് കുളിക്കാൻ ഇറങ്ങിയ നിലമേൽ സ്വദേശി 38വയസ്സുള്ള മുജീബിനെ കാണാതായത്. സുഹൃത്തുക്കളുമൊത്തു ഇന്ന് രാവിലെ 11മണിയോടെ കുളിക്കാൻ ഇറങ്ങിയ മുജീബ് ഒഴിക്കിൽ പെടുകയായിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സ്സംഘത്തിന്റെ സ്കൂബ്ബാ ടീമും, കുളത്തുപ്പുഴപോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽനടത്തിവരുകയാണ്.
ചിതറ: വളവുപച്ച 21- നമ്പർ – അങ്കണവാടി വളവുപച്ച സ്നേഹ സാഗരത്തിൽ അന്നദാനം നടത്തി A L M S പ്രസിഡൻ്റ് പ്രജിത് തുമ്പമൺ തൊടിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പേഴുംമൂട് സണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. ചിതറ ഗ്രാമപഞ്ചായാത്ത് വൈസ് പ്രസിഡൻ്റ് N S ഷീന, വികസന സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷിബു മറ്റ് പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരപ്പള്ളി, ജനനി, മിനി ഹരികുമാർ, സന്തോഷ് വളവുപച്ച ,ALMS അംഗങ്ങൾ ,അങ്കണവാടി വർക്കർ സുലേഖ…
കടയ്ക്കൽ : 09.03.2022 രാത്രി 09.15 മണിയ്ക്ക് കടയ്ക്കൽ ഇളമ്പഴന്നൂർ പേരമുക്കിൽ നെടുന്താനത്ത് വീട്ടിൽ ജോൺ (53 വയസ്സ്) -നെ വീട്ടുമുറ്റത്ത് വച്ച് മൃഗീയമായി കുത്തി കൊലപ്പെടുത്തിയ കടയ്ക്കൽ ഇളമ്പഴന്നൂർ പേരയം കോളനിയിൽ, പേരയത്ത് ചരുവിള പുത്തൻ വീട്ടിൽ ബാബു. കൊച്ചുചട്ടി ബാബു (65 വയസ്സ്) എന്നയാളെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി , കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും പ്രതിയെ ജീവപര്യന്തം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു. സെഷൻസ് ജഡ്‌ജ് ബിന്ദു സുധാകരനാണ് വിധി പ്രസ്താവിച്ചത്….
കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രം നിലമേലിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുമ്പംങ്ങൾ ക്കുള്ള ഓണ ഭഷ്യകിറ്റ് വിതരണം കടയ്ക്കൽ പഞ്ചായത്ത് ഹാളിൽ വെച്ച് മെമ്പർ കടയിൽ സലീമിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം മനോജ്‌കുമാർ അവർകൾ നിർവഹിച്ചു. ശ്രീമതി കെ എം മധുരി(ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ )വി വേണുകുമാരൻ നായർ ( വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ )ജേക്കബ് ജോർജ് (ഹെൽത്ത് സൂപ്പർവൈസർ )മേരികുട്ടി ജോസ് (മാനേജർ എ ജി…
ചിതറ: ചിതറ ഗ്രാമ പഞ്ചായത്തിലെ നിർദ്ധരരായ കുടുംബങ്ങൾക്ക് വിവാഹ ആവശ്യങ്ങൾക്കായി ധന സഹായം നൽകി അനിൽകുമാറും, ഹാപ്പി അനിൽകുമാറും മാതൃകയായി.തങ്ങളുടെ അവശ്യം ചിതറ ഗ്രാമപഞ്ചായത്തിനെ അറിയിക്കുകയും പഞ്ചായത്ത് കണ്ടെത്തിയ അർഹരായ നിർദ്ധരരായ 4 കുടുംബങ്ങൾക്ക് 50,000 രൂപവീതമാണ് സഹായം നൽകിയത്.അരിപ്പൽ, കിളിത്തട്ട്, മാങ്കോട് എന്നീ വാർഡുകളിൽ നിന്നാണ് കുടുംബങ്ങളെ കണ്ടെത്തിയത്. പഞ്ചായത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. MS മുരളി, വികസന സ്റ്റാൻഡിങ് കമ്മിറ്റി…
കോളേജില്‍ ഓണാഘോഷത്തിനെത്തിയ പോളിടെക്നിക് വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു. പുനലൂര്‍ ഹൈസ്‌കൂള്‍ വാര്‍ഡില്‍ ഈട്ടിവിള വീട്ടില്‍ ഷാജി-സീനത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് നൗഫല്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓയൂര്‍ റോഡുവിള നജീം മന്‍സിലില്‍ നൗഫലി(19)നെ ഗുരുതരനിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പുനലൂര്‍ നെല്ലിപ്പള്ളിയിലെ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. വ്യാഴാഴ്ച ഒമ്പതരയോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ നെല്ലിപ്പള്ളിയിലെ ജലഅതോറിറ്റി പമ്പ് ഹൗസിന് സമീപമായിരുന്നു അപകടം….
ഗർഭിണിയായയുവതിആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറിൽ പ്രസവിച്ചു. കുളത്തുപ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശി നിമാണിക്യം (32)ആണ് പ്രസവിച്ചത്. തിങ്കൾ രാത്രി 11.30നായിരുന്നു സംഭവം. ഭർത്താവിനൊപ്പം കടയ്ക്കൽ താലൂക്കാശുപത്രി യിലേക്ക് പോകും വഴിയായിരുന്നു. കടയ്ക്കൽ താലൂക്കാശുപ്രതിയിൽ എത്തിച്ച് കുഞ്ഞിനും അമ്മയ്ക്കും ശ്രുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു..