നിലമേൽ : കുളത്തൂപ്പുഴ നെടുവന്നൂർ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.
നിലമേൽ വലിയവഴി ഇരിട്ടിമുകളിൽ വീട്ടിൽ മുജീബ് (39) ആണ് മരണപ്പെട്ടത്.
തടിപ്പണിക്കാരനായ മുജീബ് സുഹൃത്തുക്കളെ കാണുന്നതിന്
വേണ്ടിയാണ് ഇവിടെ എത്തിയത്.
സുഹൃത്തുക്കളുമൊത്തു ഇവിടെ കുളിക്കാൻ ഇറങ്ങിയ മുജീബ് ഒഴുക്കിൽ പെടുകയായിരുന്നു.
ഫയർഫോഴ്സ് സംഘത്തിന്റെ സ്കൂബ്ബാ ടീമും, കുളത്തുപ്പുഴപോലീസും, നാട്ടുകാരും ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു.