fbpx

കടയ്ക്കലിൽ അയൽവാസിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്

കടയ്ക്കൽ : 09.03.2022 രാത്രി 09.15 മണിയ്ക്ക് കടയ്ക്കൽ ഇളമ്പഴന്നൂർ പേരമുക്കിൽ നെടുന്താനത്ത് വീട്ടിൽ ജോൺ (53 വയസ്സ്) -നെ വീട്ടുമുറ്റത്ത് വച്ച് മൃഗീയമായി കുത്തി കൊലപ്പെടുത്തിയ കടയ്ക്കൽ ഇളമ്പഴന്നൂർ പേരയം കോളനിയിൽ, പേരയത്ത് ചരുവിള പുത്തൻ വീട്ടിൽ ബാബു. കൊച്ചുചട്ടി ബാബു (65 വയസ്സ്) എന്നയാളെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി , കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും പ്രതിയെ ജീവപര്യന്തം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു.

സെഷൻസ് ജഡ്‌ജ് ബിന്ദു സുധാകരനാണ് വിധി പ്രസ്താവിച്ചത്.

മരണപ്പെട്ട ജോണിൻ്റെ ഭാര്യയെ നിരന്തരം ശല്യപ്പെടുത്തുന്നതിനും, പ്രതിയുടെ മോശമായ പെരുമാറ്റത്തെ സംബന്ധിച്ചും പോലീസിൽ പരാതി കൊടുത്തതിലുള്ള വിരോധത്താൽ ജോണിൻ്റെ വീടിൻ്റെ മുന്നിൽ വച്ച് പ്രതി ജോണിനെ കത്തി കൊണ്ട് നെഞ്ചിൽ കുത്തികൊലപ്പെടുത്തുകയാണുണ്ടായത്.

കടയ്ക്കൽ പോലീസ് സ്റ്റേഷൻ ക്രൈം 414/2022 u/s 302 IPC വകുപ്പും പ്രകാരം രജിസ്റ്റർ ചെയ്‌ത കേസ് കടയ്ക്കൽ ISHO രാജേഷ് പി.എസ് അന്വേഷണം നടത്തി ,അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നതാണ്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ജയ കമലാസനൻ ഹാജരായി. പ്രോസിക്യൂഷൻ സഹായിയായി സിവിൽ പോലീസ് ഓഫീസർ അനിൽ കുമാറും ഹാജരായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x