fbpx
Headlines

അരിപ്പ കൊച്ചുകലിംഗിൽ വാഹനത്തിൽ കാട്ടുപന്നി ഇടിച്ച് വാഹനത്തിന്റെ മുൻഭാഗം തകർന്നു

അരിപ്പ കൊച്ചുകലിംഗിൽ കാറിന് നേരെ പാഞ്ഞടുത്ത കാട്ടുപന്നി കാറിൽ ഇടിച്ചു വാഹനത്തിന്റെ മുൻഭാഗം തകർന്നു .

മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുമ്പോൾ ആയിരുന്നു അപകടം . തമിഴ് നാട് രജിസ്‌ട്രേഷനിൽ ഓടുന്ന ടാക്സി കാറിനാണ് അപകടം സംഭവിച്ചത് .

വാഹനത്തിന്റെ റേഡിയേറ്റർ ഉൾപ്പെടെ തകർന്ന നിലയിലാണ് . ഇരുചക്ര വാഹനങ്ങളിൽ ഇത് വഴി പോകുന്നവർ ശ്രദ്ധയോടെ പോകണം . കാട്ടുമൃഗങ്ങൾ ഇറങ്ങുന്ന വഴിയാണ്.

കൊച്ചുകാളിംഗ് ഭാഗത്ത് ഹൈറ്റ് മാക്‌സ് ലൈറ്റ് പ്രവർത്തന രഹിതമായിട്ട് കാലങ്ങളായി എന്നും നാട്ടുകാർ പറയുന്നു .

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമീപ പ്രദേശത്ത്  വാഹനമിടിച്ച് ഒരു മ്ലാവ് ചത്തിരുന്നു .  റോഡിൽ മതിയായ പ്രകാശം ഇല്ലാത്തതും അപകടങ്ങൾ പതിവ് ആകുന്നതിന് കാരണമാകുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.

പ്രവർത്തന രഹിതമായ വഴിവിളക്കുകൾ ഉടൻ പ്രവർത്തിക്കുന്ന രീതിയിൽ ആക്കണം എന്നും നാട്ടുകാർ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x