അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം നിലമ്പൂർ സ്വദേശി 24 വയസുള്ള റിയസുദീനാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്
ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിയെ പരിചയപ്പെടുകയും പലതവണ മലപ്പുറത്ത് നിന്നും അഞ്ചലിൽ എത്തി പെൺകുട്ടിയുടെ വീട്ടിൽ ഉൾപ്പെടെ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹം കഴിക്കാം എന്ന് ഉറപ്പ് നൽകുകയുമായിരുന്നു.
എന്നാൽ റിയാസുദീൻ പെൺകുട്ടിയുമായി അകലാൻ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തുടർന്ന് വീട്ടുകാരോടും അഞ്ചൽ പൊലീസിനോടും കാര്യം പറഞ്ഞു. കേസ് എടുത്ത പോലീസ് പെൺകുട്ടിയുടെ രഹസ്യ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തി മലപ്പുറം നിലമ്പൂരിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ബലാത്സംഗം പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു