കടയ്ക്കൽ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം വായിക്കുന്ന ജീവനക്കാരൻ ബിജു കുമാറാണ് ഇന്ന് രാവിലെ ബസിടിച്ച് മരണപ്പെട്ടത്. ഇന്ന് രാവിലെ കടയ്ക്കൽ ശിവക്ഷേത്രത്തിലേക്ക് വരുമ്പോഴാണ് ദാരുണമായ സംഭവം .
അപകട സ്ഥലത്ത്‌തന്നെ ബിജുകുമാർ മരണപ്പെട്ടു എന്നുള്ള വിവരങ്ങളാണ് അറിയാൻ കഴിയുന്നത്.
അഞ്ചൽ അലയമൻ സ്വദേശി ബിജു ഭവനിൽ 48 വയസുകാരൻ ബിജുകുമാർ ആണ് മരണപ്പെട്ടത് . കടയ്ക്കൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുമായാണ് ബിജുകുമാർ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചത്.
ഹെൽമെറ്റ് ധരിച്ചു എങ്കിലും തല തകർന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിൽ എടുത്തു.
ബിജു കുമാറിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.