കിഴക്കുംഭാഗം പരുത്തിവിളയിൽ ഇരുചക്ര വാഹനം പോസ്റ്റിൽ ഇടിച്ച് അപകടം

കിഴക്കുംഭാഗം പരുത്തിവിളയിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു അപകടം .അല്പം മുമ്പാണ് അപകടം ഉണ്ടായത് . അപകടത്തിൽ സൊസൈറ്റി മുക്ക് സ്വദേശി നബുലാസിനാണ് പരിക്കേറ്റത് പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ചിതറ കിഴക്കുംഭാഗത്ത് വാഹനാപകടം ;ഒരാൾക്ക് ഗുരുതര പരിക്ക്

ചിതറ കിഴക്കുംഭാഗത്ത് വാഹനാപകടം. APRM സ്കൂളിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക് അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അജീഷ്. 34,ദീപു. 24,അൻസാരി 36, എന്നിവർക്കാണ് പരിക്കേറ്റത് . പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 0

Read More

കടയ്ക്കൽ ദർപ്പക്കാട് ഇരുചക്ര വാഹന യാത്രികന്റെ തലയിലൂടെ ടിപ്പർ ലോറി കയറി മരണപ്പെട്ടു

കടയ്ക്കൽ ദർപ്പക്കാട് വാഹനാപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു ടിപ്പർ ലോറി തലയിലൂടെ കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്. ബസിനെ മറികടക്കാൻ ശ്രമിക്കവേ ബസ് തട്ടി നിയന്ത്രണം വിട്ട ബൈക്ക് വീഴുകയായിരുന്നു പിറകിലൂടെ  വന്ന ടിപ്പർ ലോറി തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ

Read More

കടയ്ക്കൽ കാഞ്ഞിരത്തുമൂട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം

കടയ്ക്കൽ കാഞ്ഞിരത്തുമൂട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് കാറിന് പിറകിൽ ഇടിച്ചു കയറുകയായിരുന്നു. പുനലൂർ സ്വദേശികളായ കാർ യാത്രികർ ചിതറയിൽ ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിക്കുന്നത് . ചിതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Read More

കടയ്ക്കൽ ചിങ്ങേലിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

കടയ്ക്കൽ ചിങ്ങേലിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം . അപകടത്തിൽ ഓട്ടോറിക്ഷ യാത്രികക്ക് ഗുരുതരമായി പരിക്കേറ്റു . അൽപം മുമ്പാണ് അപകടം നടന്നത് . കാർ യാത്രികൻ അലക്ഷ്യമായി വാഹനം ഓടിച്ചു അപകടം ഉണ്ടാക്കുകയായിരുന്നു . കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട് . ഹോസ്പിറ്റലിലേക്ക് വന്ന ഓട്ടോറിക്ഷയാണ് ഇടിച്ചു തെറുപ്പിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ യാത്രികയായ 24 വയസുകാരി നീതു കൃഷ്ണയ്ക്ക് വാരിയെല്ലിന് പരിക്കേറ്റു. 4 പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത് ഇവർ ചിതറ സൈഡ് വാൾ സ്വദേശികളാണ് എന്നുള്ള…

Read More

കടയ്ക്കലിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം

കടയ്ക്കലിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം കടയ്ക്കൽ സീഡ്ഫാം ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടയ്ക്കൽ തൃക്കണ്ണാപുരം സ്വദേശി കളായ ഇരുചക്ര യാത്രികരായ സിജി (45) , അൻഷാദ് (35) ,കാർ യാത്രികനായ അരുൺ (25) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതമായി കാലിന് പരിക്കേറ്റ ബൈക്ക് യാത്രികൻ സിജി യെ താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കാർ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു….

Read More

വാഹനാപകടത്തിൽ ആറ്റിങ്ങൽ എംഎൽഎയുടെ മകൻ അന്തരിച്ചു

ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ കണിയാപുരത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. പിതാവ് കെ വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്.സഹോദരൻ വി വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്. തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. വിനീത് ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്.സിപിഎം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗമാണ്.

Read More

കുളത്തൂപ്പുഴയിൽ ബൈക്ക് യാത്രികനെ നിയന്ത്രണം വിട്ടകാർ ഇടിച്ചു തെറിപ്പിച്ചു

കുളത്തൂപ്പുഴയിൽ ബൈക്ക് യാത്രികനെ നിയന്ത്രണം വിട്ടകാർ ഇടിച്ചു തെറിപ്പിച്ചു. ഗുരുതര പരിക്കുകളോടെ ബൈക്ക് യാത്രികനായകുളത്തുപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി ഷംസുദ്ധീനെതിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു കാർ നിർത്താതെ പോവാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ മടത്തറ വരെ പിന്തുടർന്ന് എത്തി കാറിലുള്ളവരെ പിടികൂടി കുളത്തുപ്പുഴ പോലീസിന് കൈമാറി.. ആന്ധ്രാ സ്വാദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഉറങ്ങി പോയതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ ഷംസുദ്ധീൻ കുളത്തുപുഴയിലെ ബേക്കറി ജീവനക്കാരനാണ് 1

Read More

കിഴക്കുംഭാഗം പരുത്തിവിളയിൽ വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി അപകടം

കിഴക്കുംഭാഗം പരുത്തി വിളയിൽ ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. പോസ്റ്റ് റോഡിന് കുറുകെ ഒടിഞ്ഞുവീണ് റോഡ് ഗതാഗതം പൂർണമായും നിലച്ചിരുന്നു. KSEB ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി റോഡിന് കുറുകെ കിടന്ന പോസ്റ്റ് മാറ്റി ഗതാഗതം പുനരാരംഭിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ വാഹനാപകടം ; ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു

ചിതറ കല്ലുവെട്ടാംകുഴിയിൽ 9.30 ഓടെയാണ് അപകടം സംഭവിച്ചത് .അപകടത്തിൽ ആർക്കും പരിക്കില്ല. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് തകർന്നു. വൈദ്യുതി ബന്ധം താറുമാറായി.

Read More
error: Content is protected !!