മലയോര ഹൈവേയിൽ വാഹനാപകടം. മടത്തറ കുളത്തൂപ്പുഴ റോഡിൽ അരിപ്പലാണ് കാർ മറിഞ്ഞ് അപകടം സംഭവിച്ചത്.
ഏകദേശം ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ വാഹനം നിയന്ത്രണം വിട്ട് റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. വെമ്പായം കന്യാകുളങ്കരയിൽ ഷമീറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മറിഞ്ഞത്
കാറിന്റെ എയർ ബാഗ് ഉൾപ്പെടെ പൊട്ടി പുറത്ത് വന്ന സ്ഥിതിയിൽ ആണ് നിലവിൽ ഉള്ളത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.