Headlines

മടത്തറ മലയോരഹൈവേയിൽ വീണ്ടും വാഹനാപകടം

മലയോരഹൈവേ പാതയിൽ മടത്തറയ്ക്ക് സമീപം വീണ്ടും വാഹനാപകടം കഴിഞ്ഞ ആഴ്ച തമിഴ്നാട് തേനിയിൽ നിന്നും മാങ്ങയുമായി വന്ന ടെംബോവാൻ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടു താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട് തേനി സ്വാദേശികളായ ഡ്രൈവർ പളനി( 38) സഹായി ,മുരുകൻ (42) എന്നിവർക്ക് പരിക്ക് പറ്റിയിരുന്നു . ഇപ്പൊ വീണ്ടും അതെ വളവിൽ ഇന്ന് പുലർച്ചെ തമിഴ്നാട് നിന്നും മാമ്പഴം കേറ്റിവന്ന പിക് അപ്പ്‌ വാഹനം മറിഞ്ഞു അപകടം ഉണ്ടായി. ഭാഗ്യത്തിനു താഴ്ച്ചയിലേക്ക് വാഹനം മറിഞ്ഞു പോയില്ല. പാതയ്ക്ക് സമീപം…

Read More

കല്ലറയിൽ അമിത വേഗതിയിൽ വന്ന കാറിടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്

കല്ലറയിൽ അമിത വേഗതിയിൽ വന്ന കാറിടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്. നാലു വാഹനങ്ങൾ ഇടിച്ചു തകർത്തു അമിത വേഗതയിൽ പാഞ്ഞു വന്ന കാർ ഇടിച്ചു കോൺഗ്രസ് നേതാവിന് പരിക്കേൽക്കുകയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾ ഇടിച്ചു തകർത്തു. INTUC ജില്ലാ സെക്രട്ടറിയും,കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറിയുമായ പാകിസ്ഥാൻമുക്ക് സഫയിൽ ഫൈസലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുളവിള ഭാഗത്തു നിന്നു വന്ന കാർ നിയന്ത്രണം വിട്ട് പാകിസ്ഥാൻമുക്ക് ജംഗ്ഷനു സമീപം റോഡരുകിൽ നിൽക്കുകയായിരുന്ന ഫൈസലിനെ…

Read More

ചടയമംഗലം ഇളവക്കോട് ആംബുലൻസും കാറും തമ്മിൽ കുട്ടിയിടിച്ച് അപകടംകൂട്ടികളടക്കം 6പേർക്ക് പരിക്ക്

ചടയമംഗലം ഇളവക്കോട് ആംബുലൻസും കാറും തമ്മിൽ കുട്ടിയിടിച്ച് അപകടംകൂട്ടികളടക്കം 6പേർക്ക് പരിക്ക്. പരിക്കേറ്റവരെ കടക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിളക്കുടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിളക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്നകാറുമാണ് കൂട്ടിയിടിച്ചത്. ആംബുലൻസിൽ യാത്ര ചെയ്തു വന്ന രോഗിക്കും കൂടെ ഉണ്ടായിരുന്ന ആൾക്കും തലയ്ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ളവർക്കു പരിക്കേറ്റിട്ടുണ്ട്

Read More

കൊച്ചുകലിങ്കിൽ വീണ്ടും വാഹനാപകടം അപകടത്തിൽ ഒരാൾ മരിച്ചു ; ഇനിയെങ്കിലും കണ്ണ് തുറക്കണം അധികൃതർ

അരിപ്പകൊച്ചുകലിങ്കിൽ വീണ്ടും അപകടം. വളവിൽ ബ്രേക്ക് ഇടുന്ന സാഹചര്യത്തിൽ നനവുള്ള റോഡിൽ നിയത്രണം നഷ്ടമായി എതിരെ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് യാത്രികനെ പരുക്കുകളോട് കൂടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചോഴിയകോട് സ്വദേശിയാണ് മരിച്ചത് എന്നുള്ള വിവരം ആണ് ലഭിക്കുന്നത് നിരന്തരം അപകട മേഖലയായ മാറുന്ന ഇവിടം അശാസ്ത്രീയമായി ആണ് റോഡ് പണിതത് എന്ന് അനവധി പ്രാവശ്യം പരാതി നൽകിയിട്ടുള്ളത് ആണ്. എന്നാൽ ജനങ്ങളെ തെറ്റ് ധരിപ്പിക്കാൻ മണ്ണ് മന്തി യന്ത്രം ഉപയോഗിച്ച് റോഡ് മാന്തുക…

Read More

എം സി റോഡിൽ കുരിയോട് വാഹനാപകടം;ചടയമംഗലം സ്വദേശി മരിച്ചു

എം സി റോഡിൽ കുരിയോട് വാഹനാപകടം. ചടയമംഗലം വെട്ടുവഴി സ്വദേശിയും കുരിയോട് ബാറിലെ ജീവനക്കാരനുമായ വിജയകുമാർ(ബാബു ) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടുകൂടിയാണ് സംഭവം. ബാറിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ കുരിയോട് ജംഗ്ഷന് സമീപം ട്രാവലർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ അഞ്ചലിലെ മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More

അരിപ്പൽ കൊച്ചുകലിംഗിൽ വീണ്ടും അപകടം;ഒരു ജീവഹാനിക്കായി കാത്തിരിക്കുകയാണ് പ്രശ്ന പരിഹാരത്തിന് അധികൃതർ

അരിപ്പ കൊച്ചുകലിംഗിൽ വീണ്ടും പതിവായി വാഹനാപകടം. ബൈക്കിന് മുകളിൽ വാഹനം സ്ക്കിട്ട് ആയി മറിയുകയാണ് ഉണ്ടായത്. മഴയത്ത് ബൈക്ക് ഒതുക്കി നിന്നവരുടെ വാഹനത്തിന് മുകളിലേക്കാണ്  മറിഞ്ഞത്. ആർക്കും പരിക്കുകൾ ഇല്ല .ഒരു ഇടവേളയ്ക്ക് ശേഷം തുടർച്ചയായി അപകടം സംഭവിക്കുകയാണ് ഇവിടെ. കഴിഞ്ഞ മഴ കാലത്ത് ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിരുന്നു . റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് ഇവിടെ തുടർച്ചയായ അപകടത്തിന് കാരണം . കൃത്യമായി വാഹനങ്ങൾക്ക് ഗ്രിപ്പ് കിട്ടാത്തതാണ് അപകടത്തിന് കാരണം ആകുന്നത്…

Read More

അമിത വേഗതയിൽ എത്തി കാർ നടയാത്രകാരനെ ഇടിച്ചു തെറിപ്പിച്ച ചിതറ കല്ലുവെട്ടാംകുഴി സ്വദേശി പിടിയിൽ

അമിത വേഗതയിൽ എത്തിയ കാർ കാൽ നട യാത്രകാരനെ ഇടിച്ചിട്ടു, ഡ്രൈവർ പിടിയിൽ. കാർ ഡ്രൈവർ ചിതറ കല്ലുവെട്ടാം ക്കുഴി സ്വദേശി സാബു വാണ് ചടയമംഗലം പോലീസിൻ്റെ പിടിയിലായത്. അപകടത്തിൽ കാൽ നട യാത്രകാരനായ ആറ്റിങ്ങൾ സ്വദേശി ഗോപാലൻ (51) നാണ് ഗുരുതരമായി പരിക്കേറ്റത്. എം.സി റോഡിൽ നിലമേൽ ജംഗ്ഷനിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ നിലമേൽ ലോഡിജിൽ താമസിക്കുന്ന ഗോപാലനെ യാണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ…

Read More

കടയ്ക്കലിൽ കാറിടിച്ചു സ്കൂട്ടർ യാത്രികൻ മരണപ്പെട്ട സംഭവത്തിൽ കാറോടിച്ചിരുന്നയാൾക്ക് മർദ്ദനം

കടയ്ക്കലിൽ കാറിടിച്ചു സ്കൂട്ടർ യാത്രികൻ മരണപ്പെട്ട സംഭവത്തിൽ കാറോടിച്ചിരുന്നയാൾക്ക് മർദ്ദനം കടയ്ക്കൽ ആഴാന്തക്കുഴി പഞ്ചമത്തിൽ 35 വയസ്സുള്ള ശ്യാം ആണ് ഇന്നലെ വാഹനാപകടത്തിൽ മരണപ്പെട്ടത്. കാറോടിച്ചിരുന്ന ചുണ്ട പട്ടാണിമുക്ക് സ്വാദേശി റെഹീമിനെയാണ് മരണപെട്ടയാളുടെ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടി മരണവീട്ടിൽ എത്തിച്ചത്. ഇന്നലെ റെഹീമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പരിക്കുള്ളതിനാൽ വിട്ടയച്ചിരുന്നു. എന്നാൽ ഇന്ന് നിലമേൽ ഭാഗത്ത് വെച്ച് റഹീമിനെ കണ്ട മരണപ്പെട്ട ശ്യാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ബലമായി വാഹനത്തിൽ കയറ്റി മരണ…

Read More

കടയ്ക്കലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ഇന്ന് വൈകുന്നേരം കടയ്ക്കൽ കൊച്ചാറ്റുപുറത്ത് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആഴാന്തക്കുഴി, പഞ്ചമത്തിൽ ശ്യാം (38) ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയാണ് അപകടം നടന്നത്. കടയ്ക്കൽ നിലമേൽ റോഡിൽ കൊച്ചാറ്റുപുറം ജംഗ്ഷന് സമീപം വച്ച് ബൈക്ക് യാത്രികനായ ആഴാന്തക്കുഴി സ്വദേശി ശ്യാമിനെ സ്‌കോർപിയോ കാറിൽ വന്ന പട്ടാണിമുക്ക് സ്വദേശി റഹീം ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിർത്താതെ പോയ കാർ അൽപദൂരം മൂലോട്ട് വളവിൽ പോസ്റ്റിൽ ഇടിച്ചു അപകടത്തിൽ പെടുകയായിരുന്നു. സംഭവം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പോലീസ്…

Read More

മടത്തറയിൽ കെ എസ് ആർ റ്റി സി ബസ് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു അപകടം

മടത്തറയിൽ കെ എസ് ആർ റ്റി സി ബസ് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു അപകടം. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്. മടത്തറ മേലെ മടത്തറയ്ക്ക് ഇടയിലാണ് അപകടം ഉണ്ടായത്. ആർക്കും പരിക്കുകൾ ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ കഴിയുന്ന വിവരം.

Read More
error: Content is protected !!