Headlines

മോട്ടോർ സൈക്കിൾ മോഷ്ടിച്ച് കടന്ന പ്രതി, പാങ്ങോട് പോലീസിന്റെ പിടിയിൽ

മോട്ടോർ സൈക്കിൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് – ചെങ്കോട്ട സ്വദേശി മുഹമ്മദ് യൂസഫ് (55)ആണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 23 -ന് രാവിലെ കല്ലറ പള്ളിമുക്കിൽ ടൂവീലർ വർക്ക് ഷോപ്പിന് സമീപം വച്ചിരുന്ന ബൈക്ക് മോഷണം പോയി. രാവിലെ 7.30 നാണ് സംഭവം നടന്നത്. പാൽകുളങ്ങര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് സിസിടിവി ദൃശ്യം വച്ച് അന്വേഷണം ആരംഭിച്ചു. കുമ്മിൾ – മുക്കുന്നൂരിൽ ഉള്ള ആൾ…

Read More

വയോധികയുടെ ചെവി പറിച്ച് സ്വർണാഭരണങ്ങൾ കവർന്നു; പ്രതി അറസ്റ്റിൽ.

കുന്നിക്കോട്  വയോധികയുടെ ചെവി പറിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ. പോരുവഴി സ്വദേശി പ്രജിത്താണ് അറസ്റ്റിലായത്. കുന്നിക്കോട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.കുന്നിക്കോട് പച്ചില വളവിൽ ഒറ്റയ്ക്ക് താമസിക്കുന്ന 85 കാരി ഹൈമാവതിയെ ആക്രമിച്ചാണ് പ്രതി സ്വർണാഭരണങ്ങൾ കവർന്നത്. 2024 നവംബർ 25 ആയിരുന്നു മോഷണം നടന്നത്. മോഷണത്തിന് രണ്ട് ദിവസം മുമ്പ് വീട്ടിലെത്തിയ പ്രതി വയോധികയിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ച് സൗഹൃദത്തിൽ ആയി. തുടർന്ന് വീട്ടിലെ സാഹചര്യങ്ങൾ എല്ലാം ഇയാൾ മനസ്സിലാക്കി. അടുത്തദിവസം വീടിന്റെ…

Read More

കടയ്ക്കലിൽ വീടിന്റെ മുൻവശത്തെ കതക് പൊളിച്ച്മോഷണം

കടയ്ക്കലിൽ വീടിന്റെ മുൻവശത്തെ കതക് പൊളിച്ച്മോഷണം.നാട്ടുകാരെയും പോലീസിനെയും കണ്ട മോഷ്ട്ടാക്കൾ അവർ വന്ന ബൈക്ക് ഉപേക്ഷിച്ചു രക്ഷപെട്ടു.എന്നാൽ മണിക്കൂറുകൾക്കുള്ളിൽ മോഷ്ട്ടാക്കളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. 40ഓളം മോഷണ കേസുകളിൽ പ്രതിയും കഴിഞ്ഞയാഴ്ച മോഷണകേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ കുപ്രസിദ്ധ മോഷ്ട്ടാവുമായവർക്കല കുരങ്കണ്ണി ഗുലാബ് മൻസിൽ ഫാന്റം പൈലി എന്നറിയപ്പെടുന്ന ഷാജിയും ആറ്റിങ്ങൽ പെരിയംകുളം മലവിളപൊയ്ക , NVP ഹൌസിൽ 25 വയസ്സുള്ള സൈദലിയുമാണ് പിടിയിലായത്. കടക്കൽ കൊച്ചാറ്റുപുറം കൃഷ്ണാസിൽ ശിവകലയുടെ വീട്ടിലാണ് ഇന്ന് വെളുപ്പിനെ ഒന്നേമുക്കാലോടുകൂടി മോഷണംനടന്നത്.ശിവകലഒറ്റക്കാണ്…

Read More

വീടിന് തീയിട്ട ശേഷം കതക് തകർത്തു മോഷണം

അഞ്ചൽ പനയഞ്ചേരിയിലാണ് മോഷണം നടന്നത്. പനയഞ്ചേരി സ്വദേശി ഉല്ലാസിന്റെ വീടിന്റെ രണ്ടാമത്തെ നിലയുടെ മുൻവശത്തെ കതകിനാണ് മോഷ്ടാവ് തീയിട്ടത്. ആൾത്താ മാസം ഇല്ലാത്ത വീട് ആയതിനാൽ മോഷണം വിവരം പിന്നീടാണ് അറിഞ്ഞത്. ഉല്ലാസും കുടുംബവും തിരുവനന്തപുരത്താണ് നിലവിൽ താമസം. മോഷണം വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഉല്ലാസ് അഞ്ചൽ പൊലീസിൽ സംഭവത്തിൽ പരാതി നൽകി. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.വീടിനകത്ത് കയറിയ മോഷ്ടാക്കള്‍ അലമാരകളും മേശകളും എല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ടാണ് മടങ്ങിയത്. വീടിന്റെ അടുക്കളയും കുത്തിപ്പൊളിച്ചിട്ടുണ്ട്.

Read More

ചിതറ തൈക്കാവ്മുക്കിൽ വീട്ടിൽ മോഷണം

ചിതറ തൈക്കാവ്മുക്കിൽ വീട്ടിൽ മോഷണം സ്വർണ മാലയും പണവും കവർന്നു. ബെഡ്റൂമിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് കവർന്നത് . തൈക്കാവ് വിള പുത്തൻ വീട്ടിൽ നജൂമിന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. ചിതറ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു

Read More

ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.ചടയമംഗലം എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്.ഇയ്യാൾ ഇളമ്പഴന്നൂർ സ്വദേശിയാണ്.രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബര്‍ ഒന്നാം തിയതി രാത്രി പത്തുമണിക്ക്ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ അൻസാരി വ്യാജവാറ്റ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്സൈസ് സംഘം എത്തി വാറ്റ് ഉപകരണങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് അൻസാരിയെ അറസ്റ്റ് ചെയ്തു.ഭാര്യയുമായി പിണക്കത്തിലായ അൻസാരി വീട്ടിൽ തനിച്ചായിരുന്നു. റിമാഡിലായ അൻസാരി നാൽപത്തി രണ്ട് ദിവസം റിമാഡിൽ കഴിഞ്ഞു.തുടർന്ന്…

Read More

കടയ്ക്കലിൽ അഞ്ച് കടകളിൽ മോഷണം

കടയ്ക്കലിൽ അഞ്ച് കടകളിൽ മോഷണം ഒരു തുണിക്കടയിലും ഹോട്ടലിലും കോഴികടയിലും പച്ചക്കറികടയിലുമാണ് മോഷണം നടന്നത്പിൻവശത്തെ ഷട്ടറുകളും കമ്പികളും തകർത്താണ് മോഷണം നടന്നിരിക്കുന്നത് A C യുടെ ഹോളും കോഴികടയുടെ പിൻവശത്തെ ഷീറ്റും തകർത്ത നിലയാലാണ് കാണപ്പെട്ടത്. കടയ്ക്കൽ ടൗണിലെ തുണികടയിൽ നിന്നും 50000രൂപയും മാർക്കറ്റിന് സമീപത്തെ ഹോട്ടലിൽ നിന്നും പതിനായിരം രൂപയുംകോഴികടകളിലും പച്ചകറികടകളിൽ നിന്നും മേശവലിപ്പിലുണ്ടായിരുന്ന പണവുമാണ് കവർച്ച നടന്നത്.പോലീസ് സ്റ്റേഷന് അഞ്ഞൂറുമീറ്റർ ചുറ്റളവിലാണ് ഈ മോഷണം എല്ലാം നടന്നത്.കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രഥാനമായും സീസിടീവിദൃശ്യങ്ങൾ…

Read More

വാഹനമോഷണം മടത്തറ സ്വദേശി  പിടിയിൽ

പാലോട് കൊശവൂർ ജംഗ്ഷനിലെ മൊബൈൽ ഷോപ്പിൻ്റെ മുന്നിൽ താക്കോൽ ഉൾപ്പെടെ സ്കൂട്ടർ വച്ചിട്ട് മൊബൈൽ ഷോപ്പിൽ കയറി ഇറങ്ങുന്ന സമത്ത് സ്കൂട്ടർ മോഷ്ടിച്ചുകടന്ന പ്രതിയെ പാലോട് പോലീസ് അറസ്റ് ചെയ്തു, ചിതറ വില്ലേജിൽ മടത്തറ മുല്ലശ്ശേരി കുഴിവിള പുത്തൻ വീട്ടിൽ നിന്നും മാങ്കോട് വില്ലേജിൽ ബൗണ്ടർ മുക്ക് കൊടിവിളാകം ആൽഫിയ മൻസിലിൽ താമസം സംജു (41) നെയാണ് പോലീസ് പിടികൂടിയത്

Read More

സ്‌കൂൾകുട്ടികളുടെ സൈക്കിൾ മോഷണം; പ്രതി പിടിയിൽ

കരുനാഗപ്പള്ളി സ്കൂളുകൾ കേന്ദ്രീകരിച്ച് സൈക്കിളുകൾ മോഷണം ചെയ്ത പ്രതി പിടിയിൽ. കരുനാഗപ്പള്ളി കോഴിക്കോട് അരണശ്ശേരി പടീറ്റതിൽ സനൽകുമാർ 34 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും സൈക്കിളുകൾ വ്യാപകമായി മോഷണം പതിവായതിനാൽ പ്രത്യേക സംഘമായി അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു . അറസ്റ്റിലായ പ്രതി നേരത്തെയും സമാനമായ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട ആളാണ്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ, റഹീം എ എസ് ഐ തമ്പി എസ്…

Read More

അരിപ്പ അമ്മയമ്പലത്ത് വീട് തകർത്ത് മോഷണം നടത്തിയ കൊടും ക്രിമിനലുകളെ ചിതറ പോലീസ് പിടികൂടി

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 10 പവൻ സ്വർണവും പണവും കവർന്ന കേസിലാണ് ചിതറ CI ബിജു വി യുടെ നേതൃത്വത്തിലുള്ള   പോലീസ് സംഘം   പ്രതികളെ സാഹസികമായി പിടികൂടിയത്. 59 കേസിൽ പ്രതികയായ എറണാകുളം ബിജു എന്ന് അറിയപ്പെടുന്ന വെള്ളനാട് സ്വദേശി ബിജു ,മലയിൻകീഴ് സ്വദേശി സതീശൻ എന്നവരെയാണ് ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തത്. Cctv കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തി പ്രതികളെ തിരിച്ചറിയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഒന്നാം പ്രതിയായിട്ടുള്ള എറണാകുളം ബിജു…

Read More
error: Content is protected !!