കടയ്ക്കലിൽ വീടിന്റെ മുൻവശത്തെ കതക് പൊളിച്ച്മോഷണം.
നാട്ടുകാരെയും പോലീസിനെയും കണ്ട മോഷ്ട്ടാക്കൾ അവർ വന്ന ബൈക്ക് ഉപേക്ഷിച്ചു രക്ഷപെട്ടു.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ മോഷ്ട്ടാക്കളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി.
40ഓളം മോഷണ കേസുകളിൽ പ്രതിയും കഴിഞ്ഞയാഴ്ച മോഷണകേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ കുപ്രസിദ്ധ മോഷ്ട്ടാവുമായവർക്കല കുരങ്കണ്ണി ഗുലാബ് മൻസിൽ ഫാന്റം പൈലി എന്നറിയപ്പെടുന്ന ഷാജിയും ആറ്റിങ്ങൽ പെരിയംകുളം മലവിളപൊയ്ക , NVP ഹൌസിൽ 25 വയസ്സുള്ള സൈദലിയുമാണ് പിടിയിലായത്.
കടക്കൽ കൊച്ചാറ്റുപുറം കൃഷ്ണാസിൽ ശിവകലയുടെ വീട്ടിലാണ് ഇന്ന് വെളുപ്പിനെ ഒന്നേമുക്കാലോടുകൂടി മോഷണംനടന്നത്.ശിവകലഒറ്റക്കാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം ശിവകല മകളുടെ വീട്ടിൽ പോയിരിക്കുന്ന സമയമാണ് മോഷണം നടന്നത്.
വീടിന്റെ മുൻവശത്തെ കതക് പൊളിച്ച് അകത്ത് കടന്ന് മോഷ്ടാക്കൾ വീടിനുള്ളിലെ മുറികളിലെ അലമാരകൾ പൂർണമായും കുത്തിപൊളിച്ചു എല്ലാം വാരിവലിച്ചിട്ട് അലമാരയിൽ സൂക്ഷിച്ചിരുന്ന 24,000 രൂപ മോഷ്ടക്കൾ കവർന്നു.
എന്നാൽ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നയാൾ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ ആണ് വീടിനു മുന്നിൽ ബൈക്ക് ഇരിക്കുന്നതും രണ്ടുപേർ അകത്തു കടന്നതായും അറിയുന്നത്. തുടർന്ന് കടക്കൽ പോലീസിനെ വിവരം അറീപ്പിച്ചു. പോലീസ് വാഹനം വരുന്നത് കണ്ട മോഷ്ടക്കൾ ബൈക്ക് ഉപേക്ഷിച്ചു വീടിന്റെ പിന്നിലൂടെ രക്ഷപെട്ടു.
മൂന്ന് മണിയോടെ തൊട്ടടുത്ത ജംഗ്ഷനിൽ എത്തിയ മോഷ്ടക്കൾ ഓട്ടോ റിക്ഷ കാത്തു നിൽക്കുകയും അത് വഴി പച്ചക്കറികടയിലെ ജോലിക്ക് പോകാൻ വന്ന മോഷണം നടന്ന വീട്ടിലെ ബന്ധുവിനോട് ആശുപത്രിയിൽ പോകാൻ ഓട്ടോറിക്ഷ കിട്ടുമോയെന്നു തിരക്കി.
എന്നാൽ ബന്ധുവിനു സംശയം തോന്നിയതിനെ തുടർന്ന് ഓട്ടോറിക്ഷയുള്ള വീട് കാട്ടികൊടുക്കാമെന്നു പറഞ്ഞു മോഷ്ടക്കളെ കൂട്ടികൊണ്ട് മോഷണം നടന്ന വീടിനു സമീപത്ത് എത്തിയതും പോലീസിനെ കണ്ടു മോഷ്ടക്കൾ ഓടി രക്ഷപെടാൻ ശ്രമിച്ചു.
ഒരാളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. അതിനു ശേഷം പ്രദേശത്ത് ഏറെ നേരം പരിശോധന നടത്തിയപ്പോൾ റബ്ബർപുരയിടത്തിൽ നിന്നും മറ്റൊരാളെയും പിടികൂടി.പിടിയിലായ ഫാന്റം പൈലി എന്നറിയപ്പെടുന്ന ഷാജിക്ക് സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിലായ് 40ഓളം കേസുകൾ നിലവിലുണ്ട്. ഷാജിയുടെ കൂട്ടാളിയായ സെയ്ദലിക്കു 5മോഷണകേസുകളും ഉണ്ട്.
മോഷണം നടന്ന വീട്ടിൽ വിരലടയാളവിദക്തരെത്തി തെളിവുകൾ ശേഖരിച്ചു.
അറസ്റ്റ് രേഖപെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.