അഞ്ചൽ ആയൂർ റോഡിൽ KSRTC ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

അഞ്ചൽ ആയൂർ റോഡിൽ ബസ് ഐസ് പ്ളാന്റിന് സമീപം KSRTC ബസ് തോട്ടിലേക്ക് മറിഞ്ഞത്. ടെമ്പോയും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അയൂരിൽ നിന്നും അഞ്ചലിലേക്ക് വന്ന വാഹനവും ,അഞ്ചലിൽ നിന്നും അയൂരിലേക്ക് പോയ KSRTC ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെമ്പോയുടെ മുൻഭാഗം പൂർണമായും തകർന്നു.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. വാഹനം കൂട്ടിയിടിച്ച സ്ഥലത്ത് വാഹനത്തിന് പോകാൻ മതിയായ ഇടമില്ലാതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. റോഡിന്റെ ഇരുവശത്തും റോഡ് നിർമാണത്തിന് ഉള്ള സാധനങ്ങൾ…

Read More

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകിപീഡിപ്പിക്കുകയും പണംതട്ടുകയും ചെയ്ത കേസിൽ യുവാവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചൽ വയലാ സ്വദേശി 32 വയസ്സുള്ള ശ്യാംകുമാറാണ് പോലീസിന്റെ പിടിയിലായത്. 2018 മുതൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാവുകയും ശ്യാംകുമാർ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ എത്തിച്ച പലതവണ പീഡിപ്പിച്ചു . അതിനു ശേഷം ആറുലക്ഷത്തോളം രൂപയും യുവതിയിൽ നിന്നും കൈക്കലാക്കുകയും ചെയ്തു. എന്നാൽ ഏറെ നാളുകൾക്കു ശേഷം ശ്യാംകുമാർ യുവതിയെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് യുവതി പരാതിയുമായി രംഗത്തുവരുകയുംപുനലൂരിൽ വച്ച് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും ചെയ്തു….

Read More

കടയ്ക്കൽ ശിവ ക്ഷേത്രത്തിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു

കടയ്ക്കൽ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം വായിക്കുന്ന ജീവനക്കാരൻ ബിജു കുമാറാണ് ഇന്ന് രാവിലെ ബസിടിച്ച് മരണപ്പെട്ടത്. ഇന്ന് രാവിലെ കടയ്ക്കൽ ശിവക്ഷേത്രത്തിലേക്ക് വരുമ്പോഴാണ് ദാരുണമായ സംഭവം . അപകട സ്ഥലത്ത്‌തന്നെ ബിജുകുമാർ മരണപ്പെട്ടു എന്നുള്ള വിവരങ്ങളാണ് അറിയാൻ കഴിയുന്നത്. അഞ്ചൽ അലയമൻ സ്വദേശി ബിജു ഭവനിൽ 48 വയസുകാരൻ ബിജുകുമാർ ആണ് മരണപ്പെട്ടത് . കടയ്ക്കൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുമായാണ് ബിജുകുമാർ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചത്. ഹെൽമെറ്റ് ധരിച്ചു എങ്കിലും തല തകർന്നു എന്നാണ് നാട്ടുകാർ പറയുന്നത്….

Read More

അഞ്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മലപ്പുറം നിലമ്പൂർ സ്വദേശി പിടിയിൽ

അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം നിലമ്പൂർ സ്വദേശി 24 വയസുള്ള റിയസുദീനാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത് ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിയെ പരിചയപ്പെടുകയും പലതവണ മലപ്പുറത്ത് നിന്നും അഞ്ചലിൽ എത്തി പെൺകുട്ടിയുടെ വീട്ടിൽ ഉൾപ്പെടെ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹം കഴിക്കാം എന്ന് ഉറപ്പ് നൽകുകയുമായിരുന്നു. എന്നാൽ റിയാസുദീൻ പെൺകുട്ടിയുമായി അകലാൻ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തുടർന്ന് വീട്ടുകാരോടും അഞ്ചൽ പൊലീസിനോടും കാര്യം പറഞ്ഞു. കേസ് എടുത്ത പോലീസ്…

Read More

അഞ്ചൽ പനയഞ്ചേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

അഞ്ചൽ പനയഞ്ചേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം അപകടത്തിൽ വീട്ടിൽ ഉണ്ടായിരുന്നു വൃദ്ധ ദമ്പതികൾക്ക് ഗുരുതര പരിക്ക്. മാസങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവിന്റെ മാതാപിതാക്കൾ മനോഹരൻ പിള്ളയും ലളിതയുമാണ് അപകടത്തിൽ പരിക്കേറ്റ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത് . വലിയ ശബ്ദത്തിലുണ്ടായ അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തി പരിസരവാസികളാണ് ആദ്യം മനോഹരൻ പിള്ളയെ ആശുപത്രിയിൽ എത്തിക്കുന്നത് . മനോഹരൻ പിള്ളയുടെ ഭാര്യ ലളിത വീട്ടിൽ ഇല്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ പോലീസ്…

Read More

അഞ്ചലിൽ പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൻ മുൻ സൈനികൻ അറസ്റ്റിൽ

അഞ്ചലിൽ പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൻ മുൻ സൈനികൻ അറസ്റ്റിൽ. ആർമി റിക്രൂട്ട്മെൻ്റ് പരിശീലന സ്ഥാപനം നടത്തുന്ന വയക്കൽ സ്വദേശി 58 വയസുള്ള ശിവകുമാറാണ് അറസ്റ്റിലായത്. സൈന്യത്തിൽ ചേരാൻ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിയെ ശിവകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. അഞ്ചല്‍ കുളത്തുപ്പുഴ പാതയില്‍ ആലഞ്ചേരിയില്‍ പ്രവർത്തിക്കുന്ന മേജര്‍ അക്കാദമിയിൽ വച്ചായിരുന്നു പീഡന ശ്രമം. സ്ഥാപനത്തിൽ പ്രവേശനമെടുത്ത പതിനേഴുകാരനെ വിളിച്ചുവരുത്തിയായിരുന്നു പീഡനശ്രമം. കുതറിയോടിയ വിദ്യാർത്ഥി ശിവകുമാറിനെ തള്ളിമാറ്റി പുറത്തേക്കോടി. സമീപത്തെ പെട്രോള്‍ പമ്പില്‍ വിവരം അറിയിച്ചു. ഏരൂര്‍…

Read More

അഞ്ചലിൽ എട്ടാം ക്ലാസ് കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ യുവാവ് അഞ്ചൽ പോലീസിന്റെ പിടിയിൽ. ഇടമുളയ്ക്കൽ പനച്ചിവിള വീട്ടിൽ നസീമ മൻസിലിൽ 21 വയസ്സുകാരൻ അമീർഖാനാണ് പിടിയിലായത്. പെൺകുട്ടിയുടെ അമിത മൊബൈൽ ഫോൺ ഉപയോഗം പിതാവ് എതിർത്തിരുന്നു . പിതാവ് തന്നെ എതിർക്കുന്ന വിവരം അടുത്ത കൂട്ടുകരിയോട് പെൺകുട്ടി പറഞ്ഞിരുന്നു . സുഹൃത്തിന്റെ നിർദേശം അനുസരിച്ച് പെൺകുട്ടി ചൈൽഡ് ലൈനെ പെൺകുട്ടി വിവരം അറിയിച്ചു. ഇത് പ്രകാരം ചൈൽഡ് ലൈൻ അധികൃതർ വീട്ടിൽ എത്തി പെൺകുട്ടിയെ…

Read More

അഞ്ചൽ സ്വദേശി കഞ്ചാവ് നൽകാത്തതിന്റെ പേരിൽ വിൽപ്പന കാരിയെ താക്കോൽ കൊണ്ട് മർദ്ദിച്ചു

കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. അഞ്ചൽ കരുകോണിൽ കഞ്ചാവ് വിൽപന നടത്തി വന്ന കുലസം ബീവിക്കാണ് മർദ്ദനമേറ്റത്. നിരവധി കഞ്ചാവ് കേസിലെ പ്രതിയും വിൽപ്പന നടത്തി വരുന്നതിൽ ശിക്ഷ അനുഭവിച്ചു വന്ന ആളുമാണ് 65 വയസ്സുകാരി കുലുസംബീവി കഞ്ചാവ് വിൽപന കരിയോട് കഞ്ചാവ് ആവശ്യപ്പെട്ടു കൊണ്ട് അഞ്ചൽ ഒഴുകുപാറക്കൽ സ്വദേശി 23 വയസുള്ള സാജിദ്‌ പണം നൽകിയിരുന്നു. അൽപം കഴിഞ്ഞു എത്താൻ കുലുസംബീവി പറയുകയും ചെയ്തു. എന്നാൽ കുറച്ചു കഴിഞ്ഞു എത്തിയ സാജിദിന് പണമോ…

Read More

അഞ്ചൽ അഗസ്ത്യകോട് വീടുകൾ കുത്തിത്തുറന്നു സ്വർണാഭരണം മോഷ്ടിച്ച പ്രതി പിടിയിൽ;മോഷണ ശേഷം അതേ വീട്ടിൽ നിന്നും കുളിച്ചാണ് പ്രതി വീട് വിട്ടത്

കഴിഞ്ഞ ദിവസം അഞ്ചൽ അഗസ്ത്യകോട് വീടുകൾ കുത്തിത്തുറന്നു സ്വർണാഭരണം മോഷ്ടിച്ച പ്രതി പിടിയിൽ. ചെണ്ണപ്പേട്ട മണക്കോട് സ്വദേശി വെള്ളംകുടി ബാബുവാണ് പിടിയിലായത്. കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനിലെ മോഷണ കേസിലെ പ്രതിയാണ് പിടിയിലായ ബാബു മോഷണ ശേഷം അതേ വീട്ടിൽ നിന്നും കുളിച്ചാണ് പ്രതി മടങ്ങിയത് . മോഷ്ടിച്ച സ്വർണം തൊട്ടടുത്ത പറമ്പിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. CCTV യുടെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.മണിക്കൂറുകൾ കൊണ്ട് തന്നെ പ്രതിയെ പിടികൂടാൻ കഴിഞ്ഞതിൽ അഭിനന്ദന പ്രവാഹമാണ് അഞ്ചൽ…

Read More

അഞ്ചലിൽ മോഷണകേസ് ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത് ശിക്ഷ അനുഭവിച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ

അഞ്ചലിൽ ബസ് ഡ്രൈവറെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി അഞ്ചൽഅഗസ്ത്യക്കോട് രതീഷ് ഭവനിൽ 38 വയസ്സുള്ള രതീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.. 2014ൽ അഞ്ചലിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തിയത് രതീഷ് ആണെന്നുള്ള തെറ്റിദ്ധാരണയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു മർദ്ധിക്കുകയും പ്രതി ചേർത്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 2020ൽ മെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തിയ യഥാർത്ഥ പ്രതിയെ പോലീസ് പിടികൂടിയപ്പോൾ ആണ് രതീഷ് നിരപരാധിയാണെന്നു പോലീസ് വിശ്വസിക്കുന്നത്. പോലീസ് മർദ്ദനത്തിൽ ഉണ്ടായശരീരികബുദ്ധിമുട്ടുകൾ കാരണം…

Read More
error: Content is protected !!