അഞ്ചൽ ആയൂർ റോഡിൽ ബസ് ഐസ് പ്ളാന്റിന് സമീപം KSRTC ബസ് തോട്ടിലേക്ക് മറിഞ്ഞത്.
ടെമ്പോയും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അയൂരിൽ നിന്നും അഞ്ചലിലേക്ക് വന്ന വാഹനവും ,അഞ്ചലിൽ നിന്നും അയൂരിലേക്ക് പോയ KSRTC ബസുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ടെമ്പോയുടെ മുൻഭാഗം പൂർണമായും തകർന്നു.
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.
വാഹനം കൂട്ടിയിടിച്ച സ്ഥലത്ത് വാഹനത്തിന് പോകാൻ മതിയായ ഇടമില്ലാതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.
റോഡിന്റെ ഇരുവശത്തും റോഡ് നിർമാണത്തിന് ഉള്ള സാധനങ്ങൾ വച്ചത് കൊണ്ടും റോഡിൽ വൻ വളവ് ആയതിനാലുമാണ് അപകടം സംഭവിച്ചത്