fbpx

അഞ്ചലിൽ തർക്കം പരിഹരിക്കാൻ ശ്രമിച്ച വയോധികന്റെ തല ഇടിച്ചു പൊട്ടിച്ച പ്രതി പിടിയിൽ

അഞ്ചലിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടയിൽ പിടിച്ചു മാറ്റാൻ ചെന്ന മധ്യവയസ്കന്റെ തല ഇടിവള കൊണ്ട് ഇടിച്ചു പൊട്ടിച്ചു.

അഞ്ചൽ തഴമേൽ ചൂരക്കുളം സ്വദേശി 51 വയസ്സുള്ള ജോസിന്റെ തലക്കാണ് ഇടിവള കൊണ്ടുള്ളമർദ്ദനത്തിൽ മുറിവേറ്റത്.

സംഭവത്തിൽ വധശ്രേമ കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളചൂരക്കുളം ലക്ഷംവീട് സ്വദേശി 24 വയസ്സുള്ള അജിത്തിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടുകൂടി ലക്ഷം വീട് സ്വദേശിയായ അശോകന്റെ വീടിന് മുന്നിൽഅജിത്ത് വളർത്തുനായയെ കൊണ്ട് വന്നു ശല്യം ചെയ്യുന്നത് അശോകൻ ചോദ്യം ചെയ്തിരുന്നു ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായപ്പോൾ അയൽവാസിയായ ജോസ് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. ഇതിനിടയിലാണ്.അജിത്ത് കൈയിൽ കിടന്നിരുന്ന ഇടിവള ഊരിജോസിന്റെ തല ഇടിച്ചു പൊട്ടിക്കുന്നത്.

തുടർന്ന് നാട്ടുകാർ ജോസിനെ അഞ്ചലിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജോസിന്റെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ അഞ്ചൽ പോലീസ് 324 വകുപ്പ് പ്രകാരം കേസെടുത്തു. പുതിയതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത അനുസരിച്ചു അഞ്ചൽ പോലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ക്രൈം കേസാണിത്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു..

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Saji anchal
Saji anchal
3 months ago

ഒരാഴ്ച കഴിഞ്ഞ സംഭവം അല്ലെ
ഇനാനലെ വീണ്ടും സമാന സംഭവം ഉണ്ടായോ

1
0
Would love your thoughts, please comment.x
()
x