മോട്ടോർ സൈക്കിൾ മോഷ്ടിച്ച് കടന്ന പ്രതി, പാങ്ങോട് പോലീസിന്റെ പിടിയിൽ
മോട്ടോർ സൈക്കിൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് – ചെങ്കോട്ട സ്വദേശി മുഹമ്മദ് യൂസഫ് (55)ആണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 23 -ന് രാവിലെ കല്ലറ പള്ളിമുക്കിൽ ടൂവീലർ വർക്ക് ഷോപ്പിന് സമീപം വച്ചിരുന്ന ബൈക്ക് മോഷണം പോയി. രാവിലെ 7.30 നാണ് സംഭവം നടന്നത്. പാൽകുളങ്ങര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് സിസിടിവി ദൃശ്യം വച്ച് അന്വേഷണം ആരംഭിച്ചു. കുമ്മിൾ – മുക്കുന്നൂരിൽ ഉള്ള ആൾ…


