
കൊല്ലത്തെ ലേബർ ബജറ്റ് പരിഷ്‌കരിക്കും
കൊല്ലം: തൊഴിലുറപ്പു വേതന കുടിശിക നൽകാൻ കേന്ദ്ര സർക്കാരിനു പ്രതിബദ്ധതയുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ കേന്ദ്രമന്ത്രി കംലേഷ് പസ്വാൻ ലോക്‌സഭയിൽ അറിയിച്ചു. കൊല്ലം ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികളു ടെ വേതനം കുടിശിക തീർത്തു നൽകണമെന്നും യഥാസമയം വേതനം നൽകാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. 2024-25 ൽ കേരളത്തിന് അനുവദിച്ച ലേബർ ബജറ്റ് 600 ലക്ഷം തൊഴിലുകളാണ്. എന്നാൽ കേരളം ഈ മാർച്ച് 21 വരെ 866,55 ലക്ഷം തൊഴിലുകൾ നൽകിക്കഴിഞ്ഞു. കൊല്ലം…