വിള ആരോഗ്യപരിപാലനവും മണ്ണ് പരിശോധനയും  അവബോധ ക്ലാസും ചിതറ കൃഷി ഭവനിൽ

ചിതറ കൃഷിഭവൻ സംഘടിപ്പിക്കുന്ന വിള ആരോഗ്യ പരിപാലനവും മണ്ണ് പരിശോധന യുമായി ബന്ധപ്പെട്ട അവബോധന ക്ലാസ്സ്‌ 19/12/2024 വ്യാഴം രാവിലെ 10.00 മണിക്ക് കൃഷി ഭവനിൽ നടത്തപെടുന്നു. കർഷകരും ഈ ക്ലാസിൽ പങ്കെടുക്കണം എന്ന് കൃഷി ഓഫീസർ അറിയിച്ചു . ഈ അവബോധന ക്ലാസ്സിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ കർഷകരും ആധാർ കാർഡ് കൂടി കൊണ്ട് വരേണ്ടത് ആണ് എന്ന് അറിയിച്ചിട്ടുണ്ട്. ക്ലാസ്സിനോട് അനുബന്ധിച്ചു കതിർ ആപ്പ് രെജിസ്ട്രേഷൻ നടത്തപെടുന്നു എന്നും എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും…

Read More

ചിതറ നിലമേൽ ഗ്രാമപഞ്ചായത്തുകളിൽ അടിയന്തരമായി ബഡ്സ്കൂൾ അനുവദിക്കണമെന്നവശ്യം

ചിതറ,നിലമേൽ ഗ്രാമപഞ്ചായത്തുകളിൽ അടിയന്തരമായി ബഡ്സ്കൂൾ അനുവദിക്കണമെന്നും ഭിന്നശേഷി ഗ്രാമസഭ വിളിച്ചു കൂട്ടണമെന്നുംപേരന്റ്സ് അസ്സോസിയേഷൻ ഓഫ് ഡിഫറന്റ്ലി ഏബിൽഡ് കമ്മ്യൂണിറ്റി(പതക്ക്‌) ചടയമംഗലം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടുമേഖലാ കമ്മിറ്റി പ്രസിഡന്റ് നസിയ ഹസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് വരവിള നവാസ് യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി സോനാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, ജോയന്റ് സെക്രട്ടറി അനുപമ തുമ്പോട്, മേഖല സെക്രട്ടറി ബിന്ദു അനിൽ, ഭാരവാഹികളായ സിറാജ് കുമ്മില്‍, മസീറ ചിതറ, ഷീജ ഷാനവാസ്,ഫസീലബീവി, സ്വാതി, നാജിയ ബീവി,…

Read More

ചിതറ പോലീസ് സ്റ്റേഷന്റെ മാതൃക നിർമ്മിച്ച്  വിദ്യാർത്ഥി

വളവുപച്ച പുതുതായി നിർമ്മിച്ച പോലീസ് സ്റ്റേഷൻ്റെ മാതൃക വളവുപച്ച എ.കെ.എം. പബ്ലിക് സ്‌കൂളിലെ ആറാം സ്റ്റാന്റേർഡ് വിദ്യാർത്ഥി അൽബിറൂനി തയ്യാറാക്കി. ഉടനെ ഉദ്ഘാടനം ചെയ്യുന്ന പോലീസ് സ്റ്റേഷന്റെ മാതൃക സ്‌കൂൾ സംഘടിപ്പിച്ച എക്സിബിഷനിൽ പ്രദർശിപ്പിച്ചു മാതൃക നിരവധിപ്പേരിൽ കൗതുകമുളവാക്കുകയും വളരെയേറെ ജനശ്രദ്ധയാകർഷിക്കുകയുമുണ്ടായി.പ്ര സ്തു‌ത മാതൃക കൊട്ടാരക്കര റൂറൽ എസ്.പി സാബു മാത്യുവിന് കൈമാറി.മാതൃക പുതിയ പോലീസ് സ്റ്റേഷനിൽ പ്രദർശനത്തിനായി സമർപ്പിച്ചിട്ടുണ്ട്

Read More

ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം, എക്സൈസ് ഓഫീസറെ സസ്പെൻഡ് ചെയ്തു

ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.ചിതറ മാങ്കോട് വ്യാജ ച്ചാരായ കേസിലെ പ്രതിയുടെ വീട്ടിൽ നിന്നും സ്വർണവും മൊബൈൽ ഫോണും മോഷണം പോയ സംഭവത്തിൽ അറസ്റ്റിലായ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ കാറ്റാടിമൂട് ശ്രീജ ഭവനിൽ ഷൈജു (36) നെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതു. കഴിഞ്ഞ ഡിസംബറിൽ ചിതറ തെറ്റിമുക്ക് അൻസാരിയുടെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വ്യാജ ച്ചാരായവുമായി അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. ജയിൽ നിന്നും ജാമ്യം…

Read More

ചിതറയിൽ 20 കാരിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ഭീക്ഷണി പെടുത്തുകയും ചെയ്ത  മാങ്കോട് സ്വദേശിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

ചിതറയിൽ 20 കാരിയെ വിവാഹ വാഗ്ദാനം നൽകിപീഡിപ്പിച്ച ശേഷംപെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും അത് സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച സംഭവത്തിൽ28കാരനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കാരിച്ചിറ മാങ്കോട് സ്വദേശി 28 വയസ്സുള്ള നൗഫൽ ആണ് പോലീസ് പിടിയിലായത് കഴിഞ്ഞ 2023 ജൂണിൽ പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകൾ…

Read More

ചിതറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്ക് കെട്ടുകൾ കണ്ടത് പരിഭ്രാന്തി പരത്തി

ചിതറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്ക് കെട്ടുകൾ കണ്ടത് പരിഭ്രാന്തി പരത്തി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ,മാങ്കോട് HIചിതറ സിഐ സന്തോഷ് ചിതറ പഞ്ചായത്ത് അംഗം അൻസർ തലവരമ്പ് തുടങ്ങിയർ സ്ഥലത്ത് എത്തിപരിശോധന നടത്തി തുടർന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ കീസിൽ കെട്ടി ഈ പ്രദേശത്ത് കൊണ്ട് ഇട്ടതാണന്ന് കണ്ടെത്തി. വട്ടമുറ്റം വാർഡിൽ തലവരമ്പ് പഴവൂർക്കോണം റോഡിന് സൈഡിലാണ് മാലിന്യം നിക്ഷേപിച്ചത്തുടർന്ന് ജെസിബി വരുത്തി കുഴി എടുപ്പിച്ച് മാലിന്യങ്ങൾ ഇട്ട് മൂടി. സിസിടിവി…

Read More

ചിതറ പുതുശ്ശേരിയിൽ 70 കിലോയോളം തൂക്കം വരുന്ന കാച്ചിൽ വിളവെടുത്ത് വനിതാ കർഷക

ചിതറ പഞ്ചായത്തിലെ പുതുശ്ശേരിയിൽ ജാൻസിലയാണ് തന്റെ കൃഷിയിടത്തിൽ നിന്നും 70 കിലോയോളം വരുന്ന കാച്ചിൽ വിളവെടുത്തത്. ഏകദേശം 15 വർഷത്തോളമായി ജൻസില കൃഷി ചെയ്യാൻ തുടങ്ങിയിട്ട് .തിരുവനന്തപുരം സ്വദേശിയായ ജാൻസില കൃഷിയോടുള്ള ഇഷ്ടം കാരണം തിരുവനന്തപുരത്ത് ചെയ്തിരുന്ന ബിസിനസ് ഉപേക്ഷിച്ച് സഹോദരന്റെ വീടായ പുതുശേരിയിലേക്ക് വരുന്നത്. തിരുവനന്തപുരത്ത് കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതും പുതുശ്ശേരിയിലേക്ക് മാറാൻ കാരണമായി ജാൻസില പറയുന്നു. ഒരു വർഷം മുമ്പ് വിപണിയിൽ നിന്ന് വാങ്ങി കൊണ്ട് വീട്ടിൽ കൃഷി ചെയ്ത കാച്ചിൽ ആണ് ഇത്രയും…

Read More

ചിതറയിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ കിണറ്റിൽ വീണ് മരിച്ചു

ചിതറ ബീന സദനത്തിൽ 88 വയസ്സുള്ള രാഘവൻ പിള്ളയാണ് വീടിന്റെ പിന്നീലെ കിണറ്റിൽ വീണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരംചിതറ തൂറ്റിക്കൽ യുപിഎസ് സ്കൂളിലെ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തയാളാണ് രാഘവൻപിള്ള. റിട്ടയർ അധ്യാപിക തങ്കമ്മയാണ് ഭാര്യ രാവിലെ അഞ്ചുമണിയോടുകൂടിയാണ് സംഭവം.മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Read More

ചിതറ സ്വദേശിയായ ആറു വയസ്സുകാരി അമേയ മരണത്തിനു കീഴടങ്ങി

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ചിതറ സ്വദേശിയായ ആറു വയസ്സുകാരി അമേയ മരണത്തിനു കീഴടങ്ങി ചിതറ എ ബി നിവാസിൽ ബൈജു അശ്വതി ദമ്പതികളുടെ മകളാണ് അമേയ. പ്ലാസ്റ്റിക് അനീമിയ എന്ന അതിസങ്കീർണമായ രോഗത്തിനുള്ള ചികിത്സയായ അലോജനിക്ക് പെരിഫറൽ ബ്ലഡ് സ്‌ലിം സെൽ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിന് ചികിത്സ വെല്ലൂർ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. 0

Read More

ചിതറ സ്വദേശികളായ ദമ്പതികളെസൗദി അറേബ്യയിൽമരിച്ച നിലയിൽ കണ്ടെത്തി

ചിതറ സ്വദേശികളായ ദമ്പതികളെസൗദി അറേബ്യയിൽമരിച്ച നിലയിൽ കണ്ടെത്തി.ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തിനെ ( 40) യും ഭാര്യ പ്രീതിയേയു (32) മാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുറൈദയ്ക്ക് സമീപം ഉളള ഉനീസയിലെ താമസസ്ഥലത്താണ് ബുധനാഴ്ച ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്ത് തൂങ്ങിനിൽക്കുന്ന നിലയിലും ഭാര്യ പ്രീതി തറയിൽ കിടക്കുന്ന നിലയിലുമാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്.കൊല്ലം സ്വദേശിനിയായ പ്രീതയെ നാലു വർഷം മുമ്പാണ് ശരത്ത് വിവാഹം കഴിച്ചത്.രണ്ട് മാസം മുമ്പാണ് പ്രീതിയെ ശരത്ത് സൗദിയിലേക്ക് കൊണ്ട് പോയത്. ജോലി സ്ഥലത്തേക്ക്…

Read More
error: Content is protected !!