fbpx
Headlines

ചിതറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്ക് കെട്ടുകൾ കണ്ടത് പരിഭ്രാന്തി പരത്തി

ചിതറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്ക് കെട്ടുകൾ കണ്ടത് പരിഭ്രാന്തി പരത്തി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ,മാങ്കോട് HIചിതറ സിഐ സന്തോഷ് ചിതറ പഞ്ചായത്ത് അംഗം അൻസർ തലവരമ്പ് തുടങ്ങിയർ സ്ഥലത്ത് എത്തിപരിശോധന നടത്തി തുടർന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ കീസിൽ കെട്ടി ഈ പ്രദേശത്ത് കൊണ്ട് ഇട്ടതാണന്ന് കണ്ടെത്തി. വട്ടമുറ്റം വാർഡിൽ തലവരമ്പ് പഴവൂർക്കോണം റോഡിന് സൈഡിലാണ് മാലിന്യം നിക്ഷേപിച്ചത്തുടർന്ന് ജെസിബി വരുത്തി കുഴി എടുപ്പിച്ച് മാലിന്യങ്ങൾ ഇട്ട് മൂടി. സിസിടിവി…

Read More

ചിതറ പുതുശ്ശേരിയിൽ 70 കിലോയോളം തൂക്കം വരുന്ന കാച്ചിൽ വിളവെടുത്ത് വനിതാ കർഷക

ചിതറ പഞ്ചായത്തിലെ പുതുശ്ശേരിയിൽ ജാൻസിലയാണ് തന്റെ കൃഷിയിടത്തിൽ നിന്നും 70 കിലോയോളം വരുന്ന കാച്ചിൽ വിളവെടുത്തത്. ഏകദേശം 15 വർഷത്തോളമായി ജൻസില കൃഷി ചെയ്യാൻ തുടങ്ങിയിട്ട് .തിരുവനന്തപുരം സ്വദേശിയായ ജാൻസില കൃഷിയോടുള്ള ഇഷ്ടം കാരണം തിരുവനന്തപുരത്ത് ചെയ്തിരുന്ന ബിസിനസ് ഉപേക്ഷിച്ച് സഹോദരന്റെ വീടായ പുതുശേരിയിലേക്ക് വരുന്നത്. തിരുവനന്തപുരത്ത് കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതും പുതുശ്ശേരിയിലേക്ക് മാറാൻ കാരണമായി ജാൻസില പറയുന്നു. ഒരു വർഷം മുമ്പ് വിപണിയിൽ നിന്ന് വാങ്ങി കൊണ്ട് വീട്ടിൽ കൃഷി ചെയ്ത കാച്ചിൽ ആണ് ഇത്രയും…

Read More

ചിതറയിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ കിണറ്റിൽ വീണ് മരിച്ചു

ചിതറ ബീന സദനത്തിൽ 88 വയസ്സുള്ള രാഘവൻ പിള്ളയാണ് വീടിന്റെ പിന്നീലെ കിണറ്റിൽ വീണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരംചിതറ തൂറ്റിക്കൽ യുപിഎസ് സ്കൂളിലെ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തയാളാണ് രാഘവൻപിള്ള. റിട്ടയർ അധ്യാപിക തങ്കമ്മയാണ് ഭാര്യ രാവിലെ അഞ്ചുമണിയോടുകൂടിയാണ് സംഭവം.മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Read More

ചിതറ സ്വദേശിയായ ആറു വയസ്സുകാരി അമേയ മരണത്തിനു കീഴടങ്ങി

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ചിതറ സ്വദേശിയായ ആറു വയസ്സുകാരി അമേയ മരണത്തിനു കീഴടങ്ങി ചിതറ എ ബി നിവാസിൽ ബൈജു അശ്വതി ദമ്പതികളുടെ മകളാണ് അമേയ. പ്ലാസ്റ്റിക് അനീമിയ എന്ന അതിസങ്കീർണമായ രോഗത്തിനുള്ള ചികിത്സയായ അലോജനിക്ക് പെരിഫറൽ ബ്ലഡ് സ്‌ലിം സെൽ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിന് ചികിത്സ വെല്ലൂർ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. 0

Read More

ചിതറ സ്വദേശികളായ ദമ്പതികളെസൗദി അറേബ്യയിൽമരിച്ച നിലയിൽ കണ്ടെത്തി

ചിതറ സ്വദേശികളായ ദമ്പതികളെസൗദി അറേബ്യയിൽമരിച്ച നിലയിൽ കണ്ടെത്തി.ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തിനെ ( 40) യും ഭാര്യ പ്രീതിയേയു (32) മാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുറൈദയ്ക്ക് സമീപം ഉളള ഉനീസയിലെ താമസസ്ഥലത്താണ് ബുധനാഴ്ച ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്ത് തൂങ്ങിനിൽക്കുന്ന നിലയിലും ഭാര്യ പ്രീതി തറയിൽ കിടക്കുന്ന നിലയിലുമാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്.കൊല്ലം സ്വദേശിനിയായ പ്രീതയെ നാലു വർഷം മുമ്പാണ് ശരത്ത് വിവാഹം കഴിച്ചത്.രണ്ട് മാസം മുമ്പാണ് പ്രീതിയെ ശരത്ത് സൗദിയിലേക്ക് കൊണ്ട് പോയത്. ജോലി സ്ഥലത്തേക്ക്…

Read More

മടത്തറ തുമ്പമൻതൊടിയിൽ റോഡ് അപകടവസ്ഥയിൽ

കഴിഞ്ഞ ദിവസങ്ങളിൽ മടത്തറ മേഖലയിൽ പെയ്ത മഴയെ തുടർന്ന് തുമ്പമൻ തൊടിയോട് ചേർന്ന് സമീപത്തായി മണ്ണിടിച്ചിലും റോഡും റോഡിനോട് ചേർന്ന് നിന്നിരുന്ന മരവും അപകടവസ്ഥയിൽ തുടരുകയാണ്. മുമ്പ് റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് സൈഡ് കോൺക്രീറ്റ് ചെയ്യുകയും ബലപ്പെടുത്തുകയും ചെയ്തിരുന്നു . എന്നാൽ ആ കോൺക്രീറ്റ് കെട്ടിലും വിള്ളൽ സംഭവിച്ചു. ഈ വിഷയത്തിൽ സ്ഥായിയായ ഒരു പരിഹാരം കണ്ടെത്താൻ നാട്ടുകാർ ആവശ്യപ്പെടുകയാണ് . ഇല്ലെങ്കിൽ വൻ അപകടം സംഭവിക്കും എന്നാണ് പൊതുജനങ്ങൾ പറയുന്നത്

Read More

ചിതറ സൈഡുവളിൽ മണ്ണിടിച്ചിൽ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു

ചിതറ സൈഡുവളിൽ മണ്ണിടിച്ചിൽ മണ്ണിടിച്ചിലിൽ പുതുവൽ വിള പുത്തൻ വീട്ടിൽ ദീപുവിന്റെ വീടിന്റെ ഒരു ഭാഗം തകർന്നു. വീടിന്റെ സമീപത്തായി നിന്നിരുന്ന പാറ വീട്ടിന്റെ ഭിത്തിയിലേക്ക് പതിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം

Read More

കിഴക്കുംഭാഗത്ത് വാഹനാപകടം ; അപകടം നടത്തിയ വാഹനം നിർത്താതെ പോയതിനെ തുടർന്ന് വാഹനം പിന്തുടർന്ന് പിടികൂടി

കിഴക്കുംഭാഗത്ത് വാഹനാപകടം നിർത്താതെ പോയ ലോറിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. 7.30 ഓടെയാണ് അപകടം ഉണ്ടായത് . കാറിനെ ലോറി മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തുടർന്ന് ലോറി നിർത്താതെ കടന്ന് പോകുകയായിരുന്നു. ലോറിയുടെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു . വാഹനം ഓടിച്ച ഡ്രൈവറെ ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

ചിതറയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ; നിലമേൽ സ്വദേശിയാണ് കൊല്ലപ്പെട്ടത്

ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിനിലമേൽ വളയിടം സ്വദേശി ഇർഷാദ് 28ആണ് മരിച്ചത്രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലാണ് സംഭവംസഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തുഇവർ സുഹൃത്തുകളാണ്സംഭവം കണ്ട പ്രതിയുടെ പിതാവ് ആബുലൻസ് വിളിക്കുകയുംഅമാനി ഫസ്സിൽ ആബുലൻസ്സുമായി എത്തുമ്പോഴാണ് ഇർഷാദ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് ഉടൻ ചിതറ പോലീസിനെ അറിയിക്കുകയായിരുന്നുസഹദിന്റെ വീടിന്റെ സ്റ്റെയർകെയ്സിന് സമീപമാണ് സംഭവംഈ വീട്ടിൽ പ്രതിയുടെ അച്ഛൻ അബ്ദുൽ സലാംമകൾ രണ്ട് മരുമക്കൾ…

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ചിതറ കല്ലുവെട്ടാം കുഴിയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി . ചിതറ കിഴക്കുംഭാഗം യാസീൻ മനസിലിൽ സഹദ്ആണ് പോലീസ് കസ്റ്റഡിയിൽ , നിലമേൽ വളയിടംസ്വാദേശി 25 വയസ്സുള്ള ഇർഷാദ് ആണ് കൊല്ലപ്പെട്ടത്. 2

Read More