ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലക്ക് കൈത്താങ്ങ്: മന്ത്രി ജെ.ചിഞ്ചുറാണി

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലക്ക് കൈത്താങ്ങാണെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക ദിനാചരണവും, ഫലശ്രീ പദ്ധതിയുടെ ഉദ്ഘാടനവും, ഫലശ്രീ പദ്ധതിയുടെ ലോഗോ പ്രകാശനവും, ഫലവൃക്ഷങ്ങളുടെ വിതരണോദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടയമംഗലം ബ്ലോക്ക് അടിസ്ഥാനമാക്കി നബാർഡിൻ്റെ ധന സഹായത്തോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് കെ.എഫ്.പി.സി. വിജയകരമായ രണ്ട് വർഷം പൂർത്തിയാക്കുന്ന കമ്പനി വെത്യസ്തമാർന്ന പ്രവർത്തനങ്ങളാൽ പ്രദേശത്തെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നുണ്ടെന്ന്…

Read More

കടയ്ക്കൽ കാഞ്ഞിരത്തുമൂട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം

കടയ്ക്കൽ കാഞ്ഞിരത്തുമൂട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് കാറിന് പിറകിൽ ഇടിച്ചു കയറുകയായിരുന്നു. പുനലൂർ സ്വദേശികളായ കാർ യാത്രികർ ചിതറയിൽ ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിക്കുന്നത് . ചിതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Read More

കടയ്ക്കലിൽ പോലീസുകാരൻ രക്തം ശർദിച്ചതിനെ തുടർന്ന് മരണപ്പെട്ടു

കടയ്ക്കൽ കുറ്റിക്കാട് രാധാകൃഷ്ണ വിലാസത്തിൽ 39 വയസ്സുള്ളരാജേഷ് ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആണ് രാജേഷ്. ഇന്ന് രാത്രിഒരു മണിയോടെ രാജേഷിനെ സുഹൃത്തിന്റെ വീട്ടിൽ രക്തം ശർദിച്ചു കിടന്നതിനെ തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്ന സമയം മരണം സംഭവിക്കുകയായിരുന്നു.

Read More

കടയ്ക്കൽ ചിങ്ങേലിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

കടയ്ക്കൽ ചിങ്ങേലിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം . അപകടത്തിൽ ഓട്ടോറിക്ഷ യാത്രികക്ക് ഗുരുതരമായി പരിക്കേറ്റു . അൽപം മുമ്പാണ് അപകടം നടന്നത് . കാർ യാത്രികൻ അലക്ഷ്യമായി വാഹനം ഓടിച്ചു അപകടം ഉണ്ടാക്കുകയായിരുന്നു . കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട് . ഹോസ്പിറ്റലിലേക്ക് വന്ന ഓട്ടോറിക്ഷയാണ് ഇടിച്ചു തെറുപ്പിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ യാത്രികയായ 24 വയസുകാരി നീതു കൃഷ്ണയ്ക്ക് വാരിയെല്ലിന് പരിക്കേറ്റു. 4 പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത് ഇവർ ചിതറ സൈഡ് വാൾ സ്വദേശികളാണ് എന്നുള്ള…

Read More

കടയ്ക്കലിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം

കടയ്ക്കലിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം കടയ്ക്കൽ സീഡ്ഫാം ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടയ്ക്കൽ തൃക്കണ്ണാപുരം സ്വദേശി കളായ ഇരുചക്ര യാത്രികരായ സിജി (45) , അൻഷാദ് (35) ,കാർ യാത്രികനായ അരുൺ (25) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതമായി കാലിന് പരിക്കേറ്റ ബൈക്ക് യാത്രികൻ സിജി യെ താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കാർ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു….

Read More

കടയ്ക്കലിൽ പോക്സോ പ്രതിക്ക് 44 വർഷം കഠിനതടവ്

പോക്സോ കേസിൽ പ്രതിക്ക് 44 വർഷം കഠിനതടവ്.9 വയസ്സുള്ള ബാലികയോട് ലൈംഗിക അതിക്രമം കാണിച്ച കടയ്ക്കൽ മണികണ്ഠൻ ചിറ വിഷ്ണു ഭവനിൽ വിഷ്ണു ( 29 )നെ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് (പോക്സോ ) കോടതി ജഡ്ജ് അഞ്ജു മീര ബിർള പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ആയ U/s 376,376(3),506 IPC Sec. 3(a)(c), 4,5(l)(m)(n), 6,7,8,11(iii), 12 പ്രകാരം 44 വർഷത്തെ കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. കടയ്ക്കൽ പോലീസ്…

Read More

കേരള സിവിൽ ഡിഫൻസ് കടയ്‌ക്കൽ നിലയം യോഗം ചേർന്നു

കേരള സിവിൽ ഡിഫൻസ് കടയ്‌ക്കൽ നിലയത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി കൊണ്ടുള്ള സുപ്രധാന യോഗം ചേർന്നു.STO ഹരിലാൽ / ASTOസുനിൽ കുമാർ സിവിൽ ഡിഫൻസ് കോർഡിനേറ്റർ ഹരിലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സിവിൽ നിലയത്തിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി. തുടർന്ന് സിവിൽ വിമൻസ് പോസ്‌റ്റ് വാർഡർ നന്ദി പറഞ്ഞതോടെ യോഗ നടപടി അവസാനിച്ചു

Read More

കടയ്ക്കൽ വയ്യാറ്റിൻകരയിൽ രണ്ടരവയസ്സുകരി മഴക്കുഴിയിൽ വീണ് മരിച്ചു

കടയ്ക്കൽ തൊളിക്കുഴി വയ്യാറ്റിൻകരയിൽ രണ്ടര വയസ്സുള്ള രൂപ രാജീവാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ടോടെ പെൺകുട്ടി വീടനടുത്തള്ള ബന്ധുവിന്റെ വീട്ടിലെ മഴക്കുഴിയിൽ വീഴുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. കുട്ടിയെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

Read More

കടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി

2023-ൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോക്സോ കേസിലെ പ്രതിയെയാണ് കുറ്റകാരനല്ല എന്ന് കണ്ട് കൊട്ടാരക്കര അതിവേഗ സ്‌പെഷ്യൽ പോക്സോ കോടതി വെറുതെ വിട്ടത്. കോഴിക്കോട് സ്വദേശി ഷബീർ സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് കേസ് . ഈ കേസിലാണ് പ്രതിയെന്ന് ആരോപിക്കപ്പെട്ടയാൾ കുറ്റക്കാരൻ അല്ല എന്ന് കോടതി വിലയിരുത്തി വെറുതെ വിട്ടത്. പ്രതി ഭാഗതിനായി കോടതിയിൽ ഹാജരായത് അൻസാരി കൂട്ടുകുന്നം അംജദ്…

Read More

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചട്ട ലംഘനം ; പിഴ ചുമത്തി അധികൃതർ

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ സ്പെഷ്യൽ എൻഫോഴ്സ് മെന്റ് സ്ക്വാഡിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ പരിധിയിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ചട്ടലoഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്താനുള്ള നടപടികൾ സ്വികരിച്ചു. പരിശോധനയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ. സ്ക്വാഡ് അംഗങ്ങളായ ഹരിലാൽ എം എസ്,ഉണ്ണികൃഷ്ണൻ എ.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Read More