ആയൂരിൽ വ്യാജ ലോട്ടറി ടിക്കറ്റ് കാണിച്ച് മാത്ര സ്വദേശിയെ കബളിപ്പിച്ചു

വ്യാജ ലോട്ടറി ടിക്കറ്റ് കാണിച്ച് മാത്ര സ്വദേശിയായ സുജാതയെ കബളിപ്പിച്ചു വ്യാജ പോലീസ് ഉദ്യോഗസ്ഥൻ ! ആയൂർ ജവാഹർ സ്കൂൾ ജംഗ്ഷനിലാണ് സംഭവം.പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് ഇവരെ കബളിപ്പിച്ചത്. വഴിയോരക്കച്ചവടം നടത്തി ജീവിക്കുന്ന സുജാത ആയൂർ മേഖലയിലാണ് ലോട്ടറി കച്ചവടം നടത്തുന്നത്. 5000 രൂപയുടെ ലോട്ടറി അടിച്ചു എന്നുംപണം നൽകണമെന്നും ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. വ്യാജ ടിക്കറ്റ് കാണിച്ചായിരുന്നു തട്ടിപ്പ്.കാക്കി പാൻ്റ് ധരിച്ച വ്യാജ ഉദ്യോഗസ്ഥൻ 2500 രൂപയുടെ ലോട്ടറിയും…

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിലെ ക്യാൻസർ രോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി

ചിതറ ഗ്രാമപ്പഞ്ചായത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് രണ്ട് ഘട്ടമായി ഭക്ഷ്യകിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ക്യാൻസർ രോഗികൾക്ക് ഭക്ഷ്യ കിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 33 രോഗികൾക്കാണ് രണ്ടാം ഘട്ടം എന്ന നിലയിൽ ഇന്ന് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത് . ചിതറ ഗ്രാമപ്പഞ്ചായത്തിലെ 85 രോഗികൾക്കാണ് ഈ പദ്ധതി പ്രകാരം രണ്ട് ചാക്ക് അരി ഉൾപ്പെടെയുള്ള ഭക്ഷ്യ കിറ്റ് ലഭിച്ചത്. പദ്ധതി കൊല്ലം ജില്ലാ…

Read More

പോത്തൻകോട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി;കൊലപാതകം എന്ന് സംശയം

പോത്തൻകോട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം കൊലപാതകമെന്ന് കരുതുന്നു. കൊലപാതക സാധ്യത മുൻനിർത്തി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ നാട്ടുകാരാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

ദേശീയ സിവിൽ ഡിഫൻസ് & ഹോം ഗാർഡ്സ് ഡേ വാരാചരണത്തിന്റെ  ഭാഗമായി കടയ്ക്കലിൽ സിവിൽ ഡിഫൻസ് പരിപാടികൾ സംഘടിപ്പിച്ചു

ദേശീയ സിവിൽ ഡിഫൻസ് & ഹോം ഗാർഡ്സ് ഡേ വാരാചരണത്തിന്റെ ഭാഗമായി സിവിൽ ഡിഫൻസിനെ പ്രവർത്തനങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുന്നതിനും സിവിൽ ഡിഫൻസിനെ ജനകീയമാക്കുന്നതിനും വേണ്ടി 2024 ഡിസംബർ 6 മുതൽ ഡിസംബർ 10 വരെ നീളുന്ന വിവിധ പരിപാടികൾ സംസ്ഥാനത്തുടനീളം സിവിൽ ഡിഫൻസ് നടത്തുകയാണ്. ഈ പരിപാടികളുടെ ഭാഗമായി 09/12/24 തിങ്കൾ 4 മണിക്ക് കടക്കൽ ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചു കടക്കൽ ഫയർ സ്റ്റേഷന്റെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷയെ കുറിച്ചു ബോധവൽക്കരണ…

Read More

ചിതറ പഞ്ചായത്തിൽ കേരളോത്സവം സമാപിച്ചു

ചിതറ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. 3 ദിവസങ്ങളായി നടന്ന കേരളോത്സവത്തിന്  തിരശീല വീണു. വളരെ വാശിയേറിയ പോരാട്ടത്തിൽ ഗ്രാമ പ്രകാശ് ചിതറ ഓവറോൾ കരസ്ഥമാക്കി. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ SASC കൊച്ചുകലിംഗ് രണ്ടാമതും APAC ഐരക്കുഴി മൂന്നാമനുമായി. ഓവറോൾ ഫസ്റ്റ് സെക്കന്റ്‌ വെറും 5 പോയിന്റിന്റെ വ്യത്യസമായിരുന്നു. ഗ്രാമപ്രകാശ് -189, SASC കൊച്ചുകലിംഗ് -184,APAC ഐരക്കുഴി -29. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. NS ഷീന…

Read More

കിളിമാനൂരിൽ വാഹനാപകടം കടയ്ക്കൽ സ്വദേശി മരണപ്പെട്ടു

കിളിമാനൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ സ്വദേശി വിഷ്‌ണു( 31 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നര മണിയോടെ എംസി റോഡിൽ കിളിമാനൂരിലാണ് അപകടം നടന്നത്. കിളിമാനൂർ ഭാഗത്ത് നിന്ന് നിലമേൽ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വിഷ്ണുവിന്റെ ബൈക്കിൽ എതിർദിശയിൽ വന്ന തമിഴ്‌നാട് രജിസ്ട്രേഷൻ കാർ വിഷ്ണുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്‌വിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണു‌വിന്റെ ബൈക്ക് പൂർണമായും തകർന്നു. കിളിമാനൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു…

Read More

പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍

പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് – ഇടിഞ്ഞാർ – കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത് ഇന്ന് ഉച്ചയ്ക്ക് 1.30-ന് ഭർത്താവ് അഭിജിത്തി (25) ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു….

Read More

കല്ലറയിൽ സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണ് അപകടം

സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ യാത്രക്കാരിയുടെ താടിയെല്ലിന് പൊട്ടലേറ്റു. ഇന്നലെ വൈകുന്നേരം നാലു മണിയോടെ കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുന്ന യാത്രക്കാരിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. പാലോട് സ്വദേശി ഷൈലജ ( 52 )ക്കാണ് പരിക്കേറ്റത്. ബസിൻ്റെ പിൻവശത്തെ ഡോറിൽ നിന്നാണ് വളവ് കഴിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീണത്. ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ മെഡിക്കൽ…

Read More

ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം, എക്സൈസ് ഓഫീസറെ സസ്പെൻഡ് ചെയ്തു

ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.ചിതറ മാങ്കോട് വ്യാജ ച്ചാരായ കേസിലെ പ്രതിയുടെ വീട്ടിൽ നിന്നും സ്വർണവും മൊബൈൽ ഫോണും മോഷണം പോയ സംഭവത്തിൽ അറസ്റ്റിലായ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ കാറ്റാടിമൂട് ശ്രീജ ഭവനിൽ ഷൈജു (36) നെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതു. കഴിഞ്ഞ ഡിസംബറിൽ ചിതറ തെറ്റിമുക്ക് അൻസാരിയുടെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വ്യാജ ച്ചാരായവുമായി അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. ജയിൽ നിന്നും ജാമ്യം…

Read More

കുമ്മിൾ തച്ചോണം സ്വദേശി ശബരിമലയിൽ നിന്നും വാങ്ങിയ അരവണയിൽ ചത്ത പല്ലികൾ

ശബരിമലയിൽ നിന്നും വാങ്ങിയ അരവണയിൽ പല്ലി. കുമ്മിൾ തച്ചോണം സ്വദേശികൾ കഴിഞ്ഞ ദിവസമാണ് ശബരിമല ദർശനത്തിന് പോയി തിരികെ എത്തിയത് . 9 ടിന്ന് അരവണ വാങ്ങി വീട്ടിലെത്തി രണ്ട് ടിന്ന് പൊട്ടിച്ചതിൽ രണ്ടാമത്തെ ടിന്നിൽ ആണ് പല്ലിയെ കണ്ടത് . മൂന്ന് പല്ലികളെയാണ് രണ്ടാമത്തെ അരവണ ടിന്നിൽ നിന്നും കിട്ടിയത്. ലക്ഷക്കണക്കിന് ഭക്തന്മാർ മണ്ഡല കാലത്തിൽ ശബരിമലയിൽ എത്തുകയും അവർ എല്ലാം തന്നെ അരവണ നിവേദ്യമായി വാങ്ങി മടങ്ങുകയുമാണ് പതിവ് ഭക്തർക്ക് നൽകുന്ന അരവണയിൽ പല്ലിയെ…

Read More
error: Content is protected !!