ദേശീയ സിവിൽ ഡിഫൻസ് & ഹോം ഗാർഡ്സ് ഡേ വാരാചരണത്തിന്റെ  ഭാഗമായി കടയ്ക്കലിൽ സിവിൽ ഡിഫൻസ് പരിപാടികൾ സംഘടിപ്പിച്ചു

ദേശീയ സിവിൽ ഡിഫൻസ് & ഹോം ഗാർഡ്സ് ഡേ വാരാചരണത്തിന്റെ ഭാഗമായി സിവിൽ ഡിഫൻസിനെ പ്രവർത്തനങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുന്നതിനും സിവിൽ ഡിഫൻസിനെ ജനകീയമാക്കുന്നതിനും വേണ്ടി 2024 ഡിസംബർ 6 മുതൽ ഡിസംബർ 10 വരെ നീളുന്ന വിവിധ പരിപാടികൾ സംസ്ഥാനത്തുടനീളം സിവിൽ ഡിഫൻസ് നടത്തുകയാണ്.

ഈ പരിപാടികളുടെ ഭാഗമായി 09/12/24 തിങ്കൾ 4 മണിക്ക് കടക്കൽ ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചു കടക്കൽ ഫയർ സ്റ്റേഷന്റെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷയെ കുറിച്ചു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു..

സ്റ്റേഷൻ ഓഫിസർ ഹരിലാൽ, ഫയർ&റെസ്ക്യൂ ഓഫീസർ ഉമറുൽ ഫാറൂഖ്, ശരത്, ശ്രീകാന്ത് സിവിൽ ഡിഫെൻസ് വോളന്റിയർമാരായ അനിത് സൂര്യ, അൽഫിയ,സുഭാഷ്,അനുരാജ്,അഭിജിത്,ഷാനവാസ് എന്നിവർ പങ്കെടുത്തു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x