കടയ്ക്കൽ സ്വദേശിയായ 22 കാരന് 61 വർഷത്തെ കഠിന തടവ് വിധിച്ച് കൊട്ടാരക്കര അതിവേഗ കോടതി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കുറ്റക്കാരനായ 22 കാരന് 61 വർഷം കഠിനതടവും 67500 രൂപ പിഴയും  കൊട്ടാരക്കര  അതിവേഗ കോടതി വിധിച്ചത്.2022 ജൂൺ മാസം 23 നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്.കടയ്ക്കൽ ഇടത്തറ തോട്ടത്ത് വിള വീട്ടിൽ  നീരജിന് ആണ് ശിക്ഷ വിധിച്ചത്.ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയും ചെയ്യുകയും പീഡന വിവരം പുറത്ത് പറഞ്ഞാൽ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപെടുത്തുകയും ചെയ്തു. ഈ…

Read More

പെൻഷൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു

മടത്തറ തുമ്പമൺതൊടി മുസ്‌ലിം ജമാഅത്ത് നടപ്പാക്കിയ വയോജന പെൻഷൻ പദ്ധതിയുടെ ഉദ്‌ഘാടനം റിട്ട.സബ് കലക്ടർ എം.എ.റഹീം (കൊല്ലം) നിർവഹിച്ചു. മഹല്ലിലെ അർഹതയുള്ള 85 പേർക്കാണ് ആദ്യഘട്ടത്തിൽ പെൻഷൻ ലഭിക്കുക. ജമാഅത്ത് പ്രസിഡന്റ് റാഫി പേഴുംമൂട് അധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ജാഫർ നടുക്കുന്നിൽ, ചിതറ ജമാഅത്ത് പ്രസിഡന്റ് ഷാജഹാൻ, വളവുപച്ച സിറാജുൽ ഇസ്‌ലാം അറബിക് കോളജ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ മജീദ് മുസ്‌ലിയാർ, കുളത്തൂപ്പുഴ ടൗൺ മസ്ജിദ് ആന്റ് ഇസ്‌ലാമിക് സെന്റർ രക്ഷാധികാരി അസ്‌ലം…

Read More

നാടിന് അഭിമാനമായി വീണ്ടും കുഞ്ഞുമിടുക്കി ;നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി  18 മാസം മാത്രം പ്രായമുള്ള തൃതീയ മോഹിന്ദ് .

പിച്ചവെക്കുന്ന പ്രായത്തിൽ അസാധാരണമായ ഗ്രഹണശക്തി പ്രകടിപ്പിച്ചുകൊണ്ട് നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി തൃതീയ മോഹിന്ദ് . കല്ലമ്പലം ആഴാകോണം ലക്ഷ്മിയിൽ വിനോദിനി മോഹിന്ദ് ദമ്പതികളുടെ 18 മാസം മാത്രം പ്രായമുള്ള മകളാണ് തൃതീയ മോഹിന്ദ് . ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്,എക്സ്ട്രാ ഓർഡിനറി ഗ്രേസ്പിയൻ പവർ ജിനിയസ് കിഡ് വിഭാഗത്തിൽ എപിജെ അബ്ദുൽ കലാം വേൾഡ് റെക്കോർഡും, യങ് അച്ചീവ് വിഭാഗത്തിൽ ഭാരതി വിഭൂഷൻ അവാർഡുമാണ്  കുട്ടി നേടിയത്

Read More

ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി  തൊഴിലാളികളുടെ വേതനം കൂട്ടി

ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ 2025–26 സാമ്പത്തികവർഷത്തിലെ വേതനനിരക്ക് 2–7 ശതമാനം വർധിപ്പിച്ചു. കേരളത്തിലെ പുതിയ വേതനനിരക്ക് 369 രൂപയാക്കി. നിലവിൽ 346 രൂപയായിരുന്നു. വർധന 6.46 ശതമാനം. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ. ഒഡിഷ, മധ്യപ്രദേശ്, പഞ്ചാബ്, മേഘാലയ, ആന്ധ്ര, അരുണാചൽ, അസം, നാഗാലാൻഡ്, തെലങ്കാന സംസ്ഥാനങ്ങളിൽ വേതനം ഏഴ് ശതമാനം ഉയർത്തി. ഏറ്റവും ഉയർന്ന വേതനം ഹരിയാനയിൽ– നാനൂറ് രൂപ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് തൊഴിലുറപ്പ് വേതനം 400ലെത്തുന്നത്. ഗോവയിൽ 378ഉം കർണാടകയിൽ…

Read More

52 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ വളവുപച്ച സ്വദേശിക്കും കൂട്ടാളിക്കും  15 വർഷം ശിക്ഷ ;അന്വേഷണ മികവിൽ ചടയമംഗലം പോലീസ്.

അന്വേഷണ മികവിൽ ചടയമംഗലം പോലീസ്.. 52 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതികൾക്ക് 15 വർഷം ശിക്ഷ വിധിച്ച് കൊല്ലം ഫസ്റ്റ് ക്ലാസ്   അഡീഷണൽ സെഷൻസ് കോടതി. ഒരു വർഷത്തിനു മുമ്പ് ചടയമംഗലം പോലീസ് പിടികൂടിയ പ്രതികളാണ് ഇവർ. കാറിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. ചിതറ വളവുപച്ച സ്വദേശി ഹെബിമോൻ തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ഷൈൻ എന്നിവരെയാണ് 52 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നത്. വ്യാജ നമ്പർ പ്ലേറ്റുകൾ ഫിറ്റ് ചെയ്തു വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തിരുന്നു…

Read More

ആയൂരിൽ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ

ആയൂരിൽ ഒറ്റക്ക് താമസിച്ചു വന്ന 70കാരന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. ആയൂർ ഇളമാട് തോട്ടത്തറയിൽ വാടകക്ക് താമസിച്ചുവന്ന വിതുര സ്വദേശി 70വയസ്സുള്ള ചെല്ലപ്പന്റെ മൃതദേഹമാണ് വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. പാലോട് വിധുര സ്വദേശിയാണ് ഇയാൾ.2 വർഷത്തോളമായി ടാപ്പിംഗ് ജോലി ചെയ്തു വരുന്ന ആളാണ് ചെല്ലപ്പൻ.

Read More

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണി; കുളത്തൂപ്പുഴയിൽ യുവാക്കൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും പ്രണയാഭ്യർത്ഥന നിരസിച്ചതിന് തീ കൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് യുവാക്കളെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ നെടുവണ്ണൂർ കടവിൽ ശ്രീജിത്ത് ഭവനിൽ 21 വയസ്സുള്ള ശ്രീജിത്തും ഇയാളുടെ സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറായ നെടുമണ്ണൂർ കടവ് മഹേഷ് ഭവനിൽ 26 വയസ്സുള്ള മഹേഷ് എന്നിവരാണ് പിടിയിലായത്. കുളത്തൂപ്പുഴ സ്വദേശിയായ പെൺകുട്ടിയോട് ശ്രീജിത്ത് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. നിരസിച്ച കുട്ടിയെ പലയിടങ്ങളിൽ വച്ച് ശല്യം ചെയ്യുകയും പെട്രോൾ ഒഴിച്ച്…

Read More

സി.പി.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മാളവിക വരച്ച ചിത്രങ്ങൾ സ്കൂൾ പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ചു.

സി.പി.ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും മജിഷ്യൻ ഷാജു കടയ്ക്കലിന്റെ മകളുമായ കുമാരി. മാളവിക വരച്ച ചിത്രങ്ങൾ 2025-26 അധ്യായന വർഷത്തിലെ പത്താം ക്ലാസ്സ് മലയാളം ഫസ്റ്റ്, സെക്കന്റ് പുസ്ത‌കങ്ങളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. കൊല്ലായിൽ എസ് എൻ യു പി എസ് സ്കൂൾ അധ്യാപികയായ അനിതയാണ് മാളവികയുടെ അമ്മ. മാളവികയുടെ സഹോദരി ഗോപിക ഷേഡോ പ്ലേ അഥവാ നിഴൽ രൂപങ്ങളുടെ വിസ്മയക്കാഴ്ചകളുമായി വേദികൾ കീഴടക്കുന്നു.

Read More

ലഹരി ഉപയോഗിച്ചെന്ന് സംശയം ; വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച് ചടയമംഗലം പോലീസ്.

ചടയമംഗലം ഇളമാട് തോട്ടത്തറയിൽ ആയിരുന്നു സംഭവം നടന്നത്. ലഹരി ഉപയോഗിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു ഇത് നടന്നത്. ചടയമംഗലം തോട്ടത്തറയിലെ വെയിറ്റിംഗ് ഷെഡിലാണ് രണ്ടു വിദ്യാർത്ഥികളെ കണ്ടെത്തിയത്.

Read More

കിളിമാനൂരിൽ  സുഹൃത്ത് യുവാവിനെ അടിച്ചു കൊലപ്പെടുത്തി.

കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ കാട്ടുംപുറം അരിവാരികുഴിയിൽ ആണ് യുവാവിനെ സുഹൃത്ത് അടിച്ചു കൊന്നത്. കാട്ടുപ്പുറം പന്തടിക്കളം സ്വദേശി 28 വയസുള്ള അഭിലാഷ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തു അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആണ് സംഭവം എന്നാണ് പ്രാഥമിക നിഗമനം. മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.പ്രതിയായ അരുണിന്റെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിഞ്ഞു വരുന്നു.

Read More
error: Content is protected !!