Headlines

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണി; കുളത്തൂപ്പുഴയിൽ യുവാക്കൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും പ്രണയാഭ്യർത്ഥന നിരസിച്ചതിന് തീ കൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് യുവാക്കളെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

കുളത്തൂപ്പുഴ നെടുവണ്ണൂർ കടവിൽ ശ്രീജിത്ത് ഭവനിൽ 21 വയസ്സുള്ള ശ്രീജിത്തും ഇയാളുടെ സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറായ നെടുമണ്ണൂർ കടവ് മഹേഷ് ഭവനിൽ 26 വയസ്സുള്ള മഹേഷ് എന്നിവരാണ് പിടിയിലായത്.

കുളത്തൂപ്പുഴ സ്വദേശിയായ പെൺകുട്ടിയോട് ശ്രീജിത്ത് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. നിരസിച്ച കുട്ടിയെ പലയിടങ്ങളിൽ വച്ച് ശല്യം ചെയ്യുകയും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു. പെൺകുട്ടി ഈ വിവരം വീട്ടിലും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കെ പ്രതിയും സുഹൃത്തും ചേർന്ന് പെൺകുട്ടിയെ ശല്യം ചെയ്തു. ഇതേ തുടർന്ന് വാക്കേറ്റവും  ഇരുവിഭാഗങ്ങളും തമ്മിൽ കയ്യാങ്കളിയുമായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കുളത്തൂപ്പുഴ പോലീസ് ഇരു കൂട്ടരെയും കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് പെൺകുട്ടിയുടെ മൊഴിയിന്മേൽ പ്രതികളെ അറസ്റ്റ് ചെയ്തു.

വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x