സ്കൂളില്‍ മോഷണം നടത്തുകയും നാശഷ്ടം വരുത്തുകയും ചെയ്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി

കരുനാഗപ്പള്ളി, ഇടകുളങ്ങര, കുട്ടതറയ്യത്ത്, സജീവ് മകന്‍ യാസിര്‍ (18), കരുനാഗപ്പള്ളി, മുല്ലശ്ശേരി കിഴക്കതില്‍ രാജേഷ് മകന്‍ ആദിത്യന്‍ (18) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ജൂണ്‍ നാലിന് കരുനാഗപ്പള്ളി ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സ്കൂള്‍ ബസിന്‍റെ ചില്ല് തകര്‍ത്ത് ഫയര്‍ അലാമുകള്‍ മോഷണം ചെയ്തു കടന്നു കളഞ്ഞിരുന്നു. പിന്നീട് സ്കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന വിന്‍റ് വില്ലിന് കേടുപാടുകള്‍ വരുത്തുകയും സ്കൂള്‍ ഓഫീസിന്‍റെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തി പൊളിക്കുകയും ചെയ്തിരുന്നു….

Read More

കുമ്മിൾ ഗവർമെന്റ് ITI യിലെ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണം ; ITI ഉപരോധിച്ച് വിദ്യാർത്ഥികൾ

കുമ്മിൾ ITI യിൽ സെപ്റ്റിക് ടാങ്ക് പൊട്ടി കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ , തുടർന്ന് ITI ഉപരോധിച്ചു കൊണ്ട് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി. സ്‌പെറ്റിക് ടാങ്ക് പൊട്ടി ദുർഗന്ധം വമിക്കുന്ന ക്ലാസ് റൂമുകളിൽ വിദ്യാർത്ഥികൾ ദുരിത പഠനം നയിക്കാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി എന്ന് വിദ്യാർത്ഥികൾ പറയുന്നു. പെൺകുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന ITI യിൽ പബ്ലിക് മാർക്കറ്റിലെ ടോയ്‌ലറ്റ് ആണ് താൽകാലികമായി ഉപയോഗിച്ച് വരുന്നത്. മാർക്കറ്റിലെ ടോയ്‌ലറ്റ് പൊതു ജനങ്ങളും ഉപയോഗിച്ച്…

Read More

ചിതറ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി

ചിതറ ഗ്രാമപഞ്ചായത്ത് പരിധിയിൽ പഞ്ചായത്ത് ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ ചുറ്റളവിൽ പുകയില നിരോധിത മേഖല എന്ന ബോർഡ് വയ്ക്കാത്ത സ്ഥാപനങ്ങൾക്കും. ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും ഗ്രാമപഞ്ചായത്തും സംയുക്തമായി പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയ സ്‌ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തി കർശന നടപടികൾ സ്വീകരിക്കും എന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി

Read More

അഞ്ചൽ ആയൂർ റോഡിൽ KSRTC ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

അഞ്ചൽ ആയൂർ റോഡിൽ ബസ് ഐസ് പ്ളാന്റിന് സമീപം KSRTC ബസ് തോട്ടിലേക്ക് മറിഞ്ഞത്. ടെമ്പോയും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അയൂരിൽ നിന്നും അഞ്ചലിലേക്ക് വന്ന വാഹനവും ,അഞ്ചലിൽ നിന്നും അയൂരിലേക്ക് പോയ KSRTC ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെമ്പോയുടെ മുൻഭാഗം പൂർണമായും തകർന്നു.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. വാഹനം കൂട്ടിയിടിച്ച സ്ഥലത്ത് വാഹനത്തിന് പോകാൻ മതിയായ ഇടമില്ലാതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. റോഡിന്റെ ഇരുവശത്തും റോഡ് നിർമാണത്തിന് ഉള്ള സാധനങ്ങൾ…

Read More

ചിതറ കിഴക്കുംഭാഗം സ്വദേശി കഞ്ചാവുമായി  പോലീസ് പിടിയിൽ

അരുവിക്കര കളത്തറ യിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവിനെ ഡാൻസഫ് ടീമും അരുവിക്കര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ചിതറ കിഴക്കുംഭാഗം കളത്തറ നജിമൻസിലിൽ ഇബ്രാഹിം മകൻ 36 വയസുള്ള ദിൽഷമോൻ ആണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ജില്ലയിലെ കൊറിയർ സ്ഥാപനങ്ങൾ നിരീക്ഷിക്കണം എന്ന നിർദേശം നൽകിയതിനെ തുടർന്ന് രണ്ട് മാസമായി സ്ഥിരമായി കൊറിയർ വരുന്നവരെ നിരീക്ഷിച്ചപ്പോഴാണ് ഒടീഷയിൽ നിന്നുള്ള കൊറിയറിൽ സംശയം തോന്നി ദിൽഷയുടെ വീട്ടിൽ പോലീസ് റെയ്ഡ്…

Read More

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകിപീഡിപ്പിക്കുകയും പണംതട്ടുകയും ചെയ്ത കേസിൽ യുവാവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചൽ വയലാ സ്വദേശി 32 വയസ്സുള്ള ശ്യാംകുമാറാണ് പോലീസിന്റെ പിടിയിലായത്. 2018 മുതൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാവുകയും ശ്യാംകുമാർ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ എത്തിച്ച പലതവണ പീഡിപ്പിച്ചു . അതിനു ശേഷം ആറുലക്ഷത്തോളം രൂപയും യുവതിയിൽ നിന്നും കൈക്കലാക്കുകയും ചെയ്തു. എന്നാൽ ഏറെ നാളുകൾക്കു ശേഷം ശ്യാംകുമാർ യുവതിയെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് യുവതി പരാതിയുമായി രംഗത്തുവരുകയുംപുനലൂരിൽ വച്ച് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും ചെയ്തു….

Read More

ജല ബജറ്റ് പ്രകാശനം ചെയ്ത് ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌

നവ കേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ വരുന്ന എല്ലാ പഞ്ചായത്തുകളുടെയും ജലബജറ്റ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീമതി. ലതിക വിദ്യാധരൻ പ്രകാശനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ശ്രീ. എം. എസ്. മുരളി, ശ്രീ. കെ. മധു, ശ്രീ. മനോജ്‌, ശ്രീ. അൻസാർ, ശ്രീമതി ഷമീന പറമ്പിൽ,ശ്രീമതി. മിനി സുനിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഹരി വി നായറുടെ ആദ്യക്ഷതയിൽ ചേർന്ന…

Read More

വിവാഹത്തിൽ പിന്മാറിയ വധുഗൃഹത്തിലേക്ക് വെടിയുതിർത്ത് വരൻ

വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. മലപ്പുറം കോട്ടക്കലിൽ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വെച്ചത്. മൂന്ന് റൗണ്ട് വെടിയുതിർത്തു. പ്രതി അബു താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

ആയൂരിൽ വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഇളമാട് സ്വദേശി തോമസ്, ചെറുവക്കൽ സ്വദേശി എബി ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് കവർച്ചാ ശ്രമം നടന്നത്. ഇളമാട് സ്വദേശിയായ ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വേണ്ടി ആയൂരിൽ ബസ് കാത്തുനിൽക്കുമ്പാഴായിരുന്നു ആക്രമം ഇവിടേക്കെത്തിയ തോമസും എബി ജോസഫും ബിനുവിനോട് പണം ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ചേർന്ന് ബിനുവിനെ ആക്രമിച്ചു. പണവും…

Read More

കല്ലറയിലെ വയലുകളിലും തോടുകളിലും ;കക്കൂസ് മാലിന്യമൊഴുക്കുന്നു

പാങ്ങോട്, കല്ലറ പഞ്ചായത്തുകളിലെ വയലുകളിലും തോടുകളിലും കക്കൂസ്മാലിന്യം ഒഴുക്കുന്ന സംഘം സജീവം. മഴ ശക്തമായി തോടുകളിൽ ഒഴുക്കുണ്ടായതോടെയാണ് പ്രദേശത്ത് കക്കൂസ്‌മാലിന്യം ഒഴുക്കാൻ തുടങ്ങിയത്. സംഭവം തുടരുന്നതോടെ ആളുകൾ പകർച്ചവ്യാധി ഭീതിയിലാണ്. മരുതമണിൽനിന്നും പാങ്ങോട് പഴവിളയിലേക്ക് പോകുന്ന തോടിനോടുചേർന്നുള്ള വയലിൽ കഴിഞ്ഞ ദിവസം രാത്രി ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ്‌മാലിന്യം ഒഴുക്കി. പുലർച്ചെ അസഹ്യമായ ദുർഗന്ധമുണ്ടായതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തൊട്ടടുത്ത ദിവസം വയലിലെ പുല്ലുൾപ്പെടെ സകല ചെടികളും കരിഞ്ഞ് അഴുകാൻ തുടങ്ങി. വീര്യംകൂടിയ രാസപദാർഥം കലർത്തിയാണ് കക്കൂസ്മാലിന്യം…

Read More
error: Content is protected !!