fbpx
Headlines

കുമ്മിൾ ഗവർമെന്റ് ITI യിലെ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണം ; ITI ഉപരോധിച്ച് വിദ്യാർത്ഥികൾ

കുമ്മിൾ ITI യിൽ സെപ്റ്റിക് ടാങ്ക് പൊട്ടി കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ , തുടർന്ന് ITI ഉപരോധിച്ചു കൊണ്ട് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി.

സ്‌പെറ്റിക് ടാങ്ക് പൊട്ടി ദുർഗന്ധം വമിക്കുന്ന ക്ലാസ് റൂമുകളിൽ വിദ്യാർത്ഥികൾ ദുരിത പഠനം നയിക്കാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി എന്ന് വിദ്യാർത്ഥികൾ പറയുന്നു.

ഉപരോധവുമായി വിദ്യാർത്ഥികൾ

പെൺകുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന ITI യിൽ പബ്ലിക് മാർക്കറ്റിലെ ടോയ്‌ലറ്റ് ആണ് താൽകാലികമായി ഉപയോഗിച്ച് വരുന്നത്.

മാർക്കറ്റിലെ ടോയ്‌ലറ്റ് പൊതു ജനങ്ങളും ഉപയോഗിച്ച് വരുന്നതിനാൽ വിദ്യാർത്ഥികൾക്ക് വളരെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് അവിടെ നിലവിൽ ഉള്ളത്.

ദുർഗന്ധം അധികമാകുന്ന സമയത്ത് ക്ലാസ് നടത്താതെ കുട്ടികളെ പറഞ്ഞു വിടുന്നതായും പറയുന്നു.

ഈ വിഷയത്തിൽ ഒരു മാസമായിട്ടും പരിഹാരം കാണാൻ കഴിയാത്തത് കൊണ്ട് ഇന്ന് വിദ്യാർത്ഥികൾ സംഘടിച്ചുകൊണ്ട് സ്റ്റാഫ് റൂം ഉപരോധം ഉൾപ്പെടെ നടത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും വിദ്യാർത്ഥികളും അധ്യാപകരും ചർച്ച നടത്തി.

ഉടൻ ടോയ്‌ലറ്റ് എന്ന അടിസ്ഥാന ആവശ്യം ഏർപ്പെടുത്താമെന്ന ഉറപ്പ് നൽകിയതോടെ ഉപരോധം വിദ്യാർത്ഥികൾ അവസാനിപ്പിച്ചു.

കൃത്യമായിട്ടുള്ള പഠന സൗകര്യം ഉറപ്പാക്കാമെന്ന വാക്ക് പാലിച്ചില്ല എങ്കിൽ വലിയ രീതിയിൽ സമരം ആരംഭിക്കാനാണ് വിദ്യാർത്ഥികൾ തീരുമാനിച്ചിരിക്കുന്നത്.

ഒരു മാസത്തിലേറെ ആയി കുട്ടികളുടെ അടിസ്ഥാന ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം നിഷേധിക്കുന്ന നടപടി അംഗീകാരിക്കാൻ കഴിയില്ല എന്ന് വിദ്യാർത്ഥി സംഘടന നേതൃത്വവും പറയുന്നു .

വൻ സമരവുമായി മുന്നോട്ട് പോകും എന്ന് സംഘടന നേതാക്കൾ ചുവട് ന്യൂസിനോട് പറഞ്ഞു

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x