നവ കേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ പഞ്ചായത്തുകളുടെയും ജലബജറ്റ് ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി. ലതിക വിദ്യാധരൻ പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ശ്രീ. എം. എസ്. മുരളി, ശ്രീ. കെ. മധു, ശ്രീ. മനോജ്, ശ്രീ. അൻസാർ, ശ്രീമതി ഷമീന പറമ്പിൽ,ശ്രീമതി. മിനി സുനിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഹരി വി നായറുടെ ആദ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ശ്രീ. ഐസക്ക് സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്ത് തല ഉദ്യോഗസ്ഥർ,MGNREGS ഉദ്യോഗസ്ഥർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ഹരിതകേരള മിഷന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ജലബജറ്റ് പൂർത്തീകരിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായം വളരെ പ്രയോജനം ചെയ്തെന്നു ശ്രീമതി. ലതിക വിദ്യാദരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.