ആയൂരിൽ നിർമ്മാണത്തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ഇടയംകരുപ്പോട്ടിക്കോണം തെക്കേവിള കിഴക്കുംകര പുത്തൻവീട്ടിൽ എസ്.സത്യൻ (56) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയൂർ കളപ്പിലാ ഭാഗത്ത് വീട് നിർമ്മാണത്തിനായുള്ള തട്ടുപണി നടത്തിക്കൊണ്ടിരിക്കേ കട്ടിംഗ് മെഷീനിൽ നിന്നും വൈദ്യുതി പ്രവഹിച്ചാണ് സത്യന് ഷോക്കേറ്റത്. ഉടനെ അഞ്ചലിലെ സ്വകാര്യആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. സൂക്ഷിച്ചിരിക്കുകയാണ്..ചടയമംഗലം പൊലീസ് കേസെടുത്തു

Read More

അഞ്ചലിൽ ക്ഷേത്ര പൂജാരിയും സുഹൃത്തും ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേരെ പോലീസ് പിടികൂടി

അഞ്ചലിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ക്ഷേത്രം പൂജാരിയുംസുഹൃത്തുക്കളും ചേർന്ന് കാറിൽ എത്തി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പൂജാരിയും ഒരു സുഹൃത്തും പോലീസ് പിടിയിൽ. ആലപ്പുഴ നൂറനാട് പടനിലം സ്വാദേശിയായ ക്ഷേത്രം പൂജാരി അമ്പിളിരാജേഷ്, അമ്പിളിരാജേഷിന്റെ സുഹൃത്തു പത്തനംതിട്ട പള്ളിക്കൽമുറി,പയ്യന്നൂർ സ്വദേശി സുമേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. നൂറനാട് ഉൾപ്പടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പൂജാരിക്കെതിരെ മൂന്ന് ക്രിമിനൽ കേസുകളും സുഹൃത്തായ സുമേഷ് കാപ്പകേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ കേസുകളിലും പ്രതിയാണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക്…

Read More

കുമ്മിൾ ചാന്നാട്ട്മുക്കിൽ നിന്നും കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി

ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി കുമ്മിൾ ,ചാന്നാട്ട്മുക്ക് കടയ്ക്കൽ പാങ്ങോട് റോഡിൽ വെച്ച് 2.032 കിലോ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കല്ലറ , കുറുമ്പയം ഭൂതക്കുഴി , കുന്നവിള വീട്ടിൽ രഘു മകൻ 29 വയസുള്ള ബിജു, കല്ലറ ,കുറുമ്പയം കാപ്പിവിള , കാപ്പിവിള വീട്ടിൽ രാജീവ് മകൻ 21 വയസുള്ള രാഹുൽ എന്നിവരെ പിടികൂടി . കൊല്ലം തിരുവനന്തപുരം ജില്ലാ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവിന്റെയും…

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ വാഹനാപകടം ; ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു

ചിതറ കല്ലുവെട്ടാംകുഴിയിൽ 9.30 ഓടെയാണ് അപകടം സംഭവിച്ചത് .അപകടത്തിൽ ആർക്കും പരിക്കില്ല. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് തകർന്നു. വൈദ്യുതി ബന്ധം താറുമാറായി.

Read More

മൃഗസംരക്ഷണവകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

ജില്ലയിലെ വെളിനല്ലൂരിൽ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്റർ ലബോറട്ടറി തുടങ്ങുന്നു.സുസജ്ജമായ ലബോറട്ടറി നിലവിൽ വരുന്നതോടെ എല്ലാവിധ രോഗനിർണ്ണയ പരിശോധനകളും സുഗമമാകും.വന്യജീവികളുടേതടക്കം ആരോഗ്യ പരിശോധനകൾ നടത്താനുമാകും. കർഷകർക്കും അരുമമൃഗസ്നേഹികൾക്കും ഏറെ പ്രയോജനകരമാകും പുതിയ സംവിധാനം. പാലുല്പാദന വർദ്ധനവിന് വിഘാതമായി നിൽക്കുന്ന വന്ധ്യതാ പ്രശ്നപരിഹാരത്തിനായി ചിതറയിൽ വന്ധ്യത മാനേജ്മെൻ്റ് മൊബൈൽ സെൻ്റർ ഉടൻ പ്രവർത്തനമാരംഭിക്കും. കുര്യോട്ടുമലയിൽ സ്ഥിരമായി നായ അഭയകേന്ദ്രവും എ.ബി.സി സെൻ്ററും സ്ഥാപിക്കും. കർഷകർക്കുള്ള നഷ്ട പരിഹാരം അതിവേഗത്തിൽ നൽകാൻ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം. ഡോക്ടർമാരുടെ സേവനം കാലതാമസം…

Read More

പുനലൂരിൽ കഞ്ചാവ് വേട്ട ; മൂന്ന് പേർ പോലീസ് പിടിയിൽ

വിൽപ്പനക്കായി വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 30 കിലോ കഞ്ചാവുമായി കാപ്പ കേസിൽ ശിക്ഷകഴിഞ്ഞ്പുറത്തറങ്ങിയയാൾ ഉൾപ്പെടെ മൂന്ന് യുവാക്കളെ പൊലിസ് അറസ്റ്റ്‌ചെയ്തു. കുര്യോട്ട്‌മല അജ്ഞന ഭവനിൽ ബാബു എന്ന അജിത്ത്(24), നഗര സഭയിലെ ചെമ്മന്തൂർ ഫൈസൽ മൻസിലിൽ ജെസിൽ(22),ജയിൽ ശിക്ഷ കഴി ഞ്ഞ്പുറത്തിറങ്ങിയ പുനലൂർ മുസാ വരികുന്നിൽ ചരുവിളപുത്തൻവീട്ടിൽ അലുവാ ഷാനവാസ് എന്ന ഷാനവാസ്(41) എന്നിവരെയാണ് ഇന്നലെ ജില്ല റൂറൽ പൊലീസ‌സുപ്രണ്ട് ഓഫീസിലെ ഡാൻസാഫ്‌ടീമും പുനലൂർ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്. ആന്ധ്രാ, ഒറീസ തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്ന്…

Read More

വർക്കലയിൽ വിദ്യാർത്ഥിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം

വർക്കല: നടയറ നൂറുൽ ഇസ് ലാം മദ്റസയിൽ നിന്നും രാവിലെ പഠനം കഴിഞ്ഞ് മടങ്ങിയ 12 വയസ്സുകാരനായ കുട്ടിക്ക് തെരുവ് നായ്ക്കളുടെ കൂട്ടം ചേർന്നുള്ള ആക്രമണമം. നടയറ ചരുവിള വീട്ടിൽ നജീബ് സജ്ന ദമ്പതികളുടെ മകൻ ആസിഫ് (12) ഇന്ന് രാവിലെ ഏഴര മണിയോടെ മദ്റസയിൽ നിന്ന് മടങ്ങി നടയറ തയ്ക്കാവിന് പിന്നിലെ വഴിയിലൂടെ പോകുമ്പോഴായിരുന്നു പത്തോളം വരുന്ന തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിച്ചത്. ശരീരമാസകലം മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവസമയം…

Read More

ചിതറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

ചിതറ തടത്തിൽ ജങ്ഷനിൽ 10.15 ഓടെയാണ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.. അപകടത്തിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

പാൽ വിതരണക്കാരനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു

കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും പാൽ വിതരണം ചെയ്യുന്ന തമിഴ്നാട് സ്വദേശി മാരിയപ്പനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു കിളിമാനൂർ ചൂട്ടയിൽ കൃഷിഭവന് സമീപമുള്ള നീരാളി കുളത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Read More
error: Content is protected !!