fbpx

മൃഗസംരക്ഷണവകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

ജില്ലയിലെ വെളിനല്ലൂരിൽ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്റർ ലബോറട്ടറി തുടങ്ങുന്നു.
സുസജ്ജമായ ലബോറട്ടറി നിലവിൽ വരുന്നതോടെ എല്ലാവിധ രോഗനിർണ്ണയ പരിശോധനകളും സുഗമമാകും.
വന്യജീവികളുടേതടക്കം ആരോഗ്യ പരിശോധനകൾ നടത്താനുമാകും. കർഷകർക്കും അരുമമൃഗസ്നേഹികൾക്കും ഏറെ പ്രയോജനകരമാകും പുതിയ സംവിധാനം.

പാലുല്പാദന വർദ്ധനവിന് വിഘാതമായി നിൽക്കുന്ന വന്ധ്യതാ പ്രശ്നപരിഹാരത്തിനായി ചിതറയിൽ വന്ധ്യത മാനേജ്മെൻ്റ് മൊബൈൽ സെൻ്റർ ഉടൻ പ്രവർത്തനമാരംഭിക്കും. കുര്യോട്ടുമലയിൽ സ്ഥിരമായി നായ അഭയകേന്ദ്രവും എ.ബി.സി സെൻ്ററും സ്ഥാപിക്കും.

കർഷകർക്കുള്ള നഷ്ട പരിഹാരം അതിവേഗത്തിൽ നൽകാൻ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം. ഡോക്ടർമാരുടെ സേവനം കാലതാമസം കൂടാതെ നൽകാനും കഴിയണം.
രോഗപ്രതിരോധനടപടികൾ കുറ്റമറ്റരീതിയിൽ സമയബന്ധിതമായി നടത്തിവരികയാണ്.
പശുക്കളുടെ പാലുത്പാദന വർധനയ്ക്കും സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ്. 182ബ്ളോക്കുകളിലും ആംബുലൻസ് സൗകര്യം സജ്ജമാക്കി വരുന്നു. രാത്രികാല സേവനവും ഉറപ്പാക്കുന്നു.

പക്ഷിപനി നിയന്ത്രിക്കാൻ സുശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 30 കോടിയോളം രൂപയാണ് ഇതിനായി ചിലവായത്. കേന്ദ്രസർക്കാരിന്റെ സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ, മീറ്റ് പ്രൊഡക്ടേഴ്സ് ഓഫ് ഇന്ത്യ എന്നിവ വഴി പക്ഷിപനിബാധിത മേഖലകളിലെ ഭക്ഷ്യഇറച്ചിയുടെ കുറവ് പരിഹരിക്കും.
യോഗത്തിൽ ജില്ലാ കലക്ടർ എൻ. ദേവിദാസ് അധ്യക്ഷനായി.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ,ആത്മ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.കെ. ആനന്ദ്
എന്നിവർ സംബന്ധിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x