വിൽപ്പനക്കായി വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 30 കിലോ കഞ്ചാവുമായി കാപ്പ കേസിൽ ശിക്ഷകഴിഞ്ഞ്പുറത്തറങ്ങിയയാൾ ഉൾപ്പെടെ മൂന്ന് യുവാക്കളെ പൊലിസ് അറസ്റ്റ്‌ചെയ്തു.
കുര്യോട്ട്‌മല അജ്ഞന ഭവനിൽ ബാബു എന്ന അജിത്ത്(24), നഗര സഭയിലെ ചെമ്മന്തൂർ ഫൈസൽ മൻസിലിൽ ജെസിൽ(22),ജയിൽ ശിക്ഷ കഴി ഞ്ഞ്പുറത്തിറങ്ങിയ പുനലൂർ മുസാ വരികുന്നിൽ ചരുവിളപുത്തൻവീട്ടിൽ അലുവാ ഷാനവാസ് എന്ന ഷാനവാസ്(41) എന്നിവരെയാണ് ഇന്നലെ ജില്ല റൂറൽ പൊലീസസുപ്രണ്ട് ഓഫീസിലെ ഡാൻസാഫ്‌ടീമും പുനലൂർ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്. ആന്ധ്രാ, ഒറീസ തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ജില്ലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പനനടത്തുന്നതായി ജില്ല റൂറൽ പൊലീസ് സുപ്രണ്ട് കെ.എം.സാബുമാത്യൂവിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഒറീസയിൽ നിന്ന് എത്തിച്ച കഞ്ചാവ് അജിത്തിന്റെ വീട്ടിൽ വ ച്ച് വീതം വയ്ക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഡാൻ സാഫ്എസ്.ഐമാരായ കെ.എ സ്.ദീപു, ബിജുഹക്ക്, സി.പി.ഒ മാ രായ ടി.സാജുമോൻ,പി.എസ്.അഭിലാഷ്, എസ്.ദിലീപ്,
വിപിൻ ക്ലീറ്റസ്, പുനലൂർ സ്റ്റേഷനിലെ എസ്. ഐമാരായ അനീഷ്, രാജശേഖരൻ, രാജേഷ്, സി.പി.ഒമാരായ ഗിരീഷ്, മനോജ്, ജയരാജ്,ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.
ന്യൂസ് ബ്യൂറോ പുനലൂർ