കെ. എസ്.ആർ. ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.
ചങ്ങനാശേരിയിൽ കെ. എസ്.ആർ. ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ മരണപ്പെട്ടു. വടക്കേക്കര ഓവേലിൽ 60 വയസുള്ള ലാലിച്ചൻ ഫിലിപ്പ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ന് എംസി റോഡിൽ മതുമൂല വേഴയ്ക്കാട്ട്ചിറയ്ക്ക് സമീപമായിരുന്നു അപകടം.ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിച്ച ലാലിച്ചൻ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.


