Headlines

പെരുന്നാൾ നിസ്കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കുള്ള യാത്ര; ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു

കോട്ടക്കലിൽ പെരുന്നാൾ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് പിതാവിനും മകനും മരിച്ചു. കുന്നത്തു പടിയൻ ഹുസൈൻ (60), മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരണപ്പെട്ടത്. കോട്ടക്കൽ മാറാക്കര പഞ്ചായത്തിലെ ആമ്പാറയിൽ ഇന്ന് രാവിലെ ദാരുണമായ അപകടം സംഭവിച്ചത്. പെരുന്നാൾ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം. കിണറ്റിൽ വീണവരെ ഉടൻ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടവിവരം അറിഞ്ഞയുടൻ മലപ്പുറം,…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രി സാധാരണകാരുടെ നടുവൊടിക്കുന്നു ; ആരോഗ്യ കിരണം പദ്ധതി നിർത്തലാക്കിയോ ?

18 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നടപ്പിലാക്കുന്ന പദ്ധതിയാണ് പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാ രോഗങ്ങള്‍ക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും. എ.പി.എല്‍/ ബി.പി.എല്‍ വ്യത്യാസമില്ലാതെയാണ് പരിഗണന. സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് പദ്ധതി നിര്‍വ്വഹണത്തിനുള്ള തുക വകയിരുത്തുന്നത്. ഈ പദ്ധതിയിലൂടെ…

Read More

കേരളത്തിലേക്ക് MDMA എത്തിക്കുന്ന പ്രധാനി കൊല്ലം പോലീസിന്റെ പിടിയിൽ

കേരളത്തിലേക്ക് MDMA എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരൻ കൊല്ലം പോലീസിന്റെ പിടിയിൽ, നൈജീരിയൻ സ്വദേശി സോളമനെ പിടികൂടിയത് ദില്ലിയിൽ നിന്ന്. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണന്റെ നിർദേശപ്രകാരം ഇരവിപുരം SHO രാജീവും സംഘവും ഡൽഹിയിലേക്ക് പുറപ്പെടുകയായിരുന്നു. 25 തീയതി സംഘം ഡൽഹിയിലെത്തി.27 ന് പ്രതിയെ പിടികൂടി കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘടനയിലെ പ്രധാനിയാണ് പിടിയിലായിരിക്കുന്നത്.

Read More

ചാരായം വാറ്റി; രണ്ട് പേർ ചടയമംഗലം പോലീസിന്റെ പിടിയിൽ.

തേവന്നൂരിൽ നിന്നും വാറ്റ് ചാരായം പിടികൂടി. ഉത്സവ ആവശ്യത്തിന് നിർമ്മിച്ച ചാരായമാണ് ചടയമംഗലം പോലീസ് പിടികൂടിയത്. തേവന്നൂർ സനൽ മന്ദിരത്തിൽ 46 വയസ്സുള്ള സനൽകുമാർ, ഇളമാട് വിനോദ് മന്ദിരത്തിൽ 39 വയസ്സുള്ള വിനോദ് കുമാർ എന്നിവരെയാണ് തേവന്നൂർ കവലയ്ക്ക പച്ച സീതക്കുന്നുംപുറത്ത് നിന്നും പിടികൂടിയത്. സനൽകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് മൂന്ന് ലിറ്റർ ചാരായവും ചാരായം വാറ്റുവാനായി ഉപയോഗിച്ച ഗ്യാസും സ്റ്റൗ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തത്. ഉത്സവ ആവശ്യത്തിന് വേണ്ടിയാണ് ചാരായം വാറ്റിയത് എന്ന് പ്രതികൾ പോലീസിനോട്…

Read More

ലഹരിക്കെതിരെ കേരളമൊന്നാകെ ഓടുമ്പോഴും അഞ്ചൽ എക്സൈസ് ഓഫീസിലോടാൻ വാഹനമില്ല.

അഞ്ചൽ എക്സൈസ് റേഞ്ച് ഓഫീസിൽ വാഹനമില്ലാതെ ബുദ്ധിമുട്ടുകയാണ്. 2025 ജനുവരി 12ന് നിലവിൽ ഉണ്ടായിരുന്ന ജീപ്പിന്റെ കാലാവധി കഴിയുകയും അത് കട്ടപ്പുറത്ത് ആവുകയും ചെയ്തു. പലതവണ എക്സൈസ്  വകുപ്പിനെ നിലവിലെ സാഹചര്യം വ്യക്തമാക്കിക്കൊണ്ട് വാഹനം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും എക്സൈസ് വകുപ്പ് ഇതുവരെ വാഹനം നൽകാൻ തയ്യാറായില്ല. മലയോരമേഖലയും സംസ്ഥാന അതിർത്തിയുമായ ആര്യങ്കാവും അച്ഛൻകോവിലും അടക്കമുള്ള ജില്ലയിലെ ഏറ്റവും എക്സൈസ് പരിധിയിലുള്ള അഞ്ചൽ എക്സൈസ് ഓഫീസിലാണ് വാഹനമില്ലാതെ ബുദ്ധിമുട്ടുന്നത്. അഞ്ചൽ എക്സൈസിന്റെ പരിധിയിൽ നിരവധിപേരെ എം  ടി എം…

Read More

ചിതറ കിഴക്കുംഭാഗത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറി അപകടം

ചിതറ കിഴക്കുംഭാഗത്ത് വാഹനാപകടം . നിർത്തി ഇട്ടിരുന്ന ട്രാവലറിലേക്ക്‌ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. ദുര യാത്ര ചെയ്തു വന്ന വാഹനമാണ് അപകടത്തിൽ പെട്ടത് . കിഴക്കുംഭാഗത്ത് നിന്ന് കടയ്ക്കലിലേക്ക് പോകുന്ന ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഒഴിവായത് വൻ അപകടമാണ് . അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല . ചിതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Read More

വര്‍ക്കലയിൽ ഉത്സവം കണ്ട് മടങ്ങിയ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു

വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പേരേറ്റില്‍ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. വര്‍ക്കലയില്‍ നിന്നും കവലയൂര്‍ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അപകടമുണ്ടാക്കിയത്. വാഹനങ്ങളില്‍ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയും ആയിരുന്നു. വാഹന ഡ്രൈവര്‍ അപകടം നടന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Read More

ചിതറ ഐരക്കുഴിയിൽ വാഹനാപകടം അപകടത്തിൽ ഒരാൾക്ക് പരിക്ക്

ചിതറ ഐരക്കുഴിയിൽ വാഹനാപകടം അപകടത്തിൽ ഒരാൾക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിച്ചാണ് അപകടം സംഭവിച്ചത് . അപകടത്തിൽ ഇരുചക്ര യാത്രികന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു എന്നാണ് അറിയാൻ കഴിഞ്ഞത് . പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതെയുള്ളൂ

Read More

ഇളമാട് നിന്നും അഞ്ച് ലക്ഷത്തോളം വില വരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി ചടയമംഗലം എക്സൈസ്

ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ ഇളമാട് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ നിരവധി കേസുകളിൽ പ്രതിയായ ആയൂർ ഇളമാട് സ്വദേശി രാധാകൃഷ്ണപിള്ള എന്നയാളുടെ വീട്ടിനുള്ളിലെ രഹസ്യ അറയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2000 ചെറു പാക്കറ്റുകളിലായി ഉദ്ദേശം 250 കിലോയോളം നിരോധിത പാൻമസാല ശേഖരം കണ്ടെത്തി. കേസെടുത്തു. നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ഇയാൾ ആയൂർ,ഓയൂർ ചടയമംഗലം, കടയ്ക്കൽ മേഖലകളിൽ വിൽപ്പന നടത്തുക എന്നതായിരുന്നു ലക്ഷ്യം, ഉദ്ദേശം അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി വസ്തുക്കളാണ്…

Read More

കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ വിതുര സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

വിതുരയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫ് (17) മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് നായിഫിന്‍റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ വിതുര പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്

Read More
error: Content is protected !!