Headlines

ഒൻപത് വയസുകാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ പാങ്ങോട് പൊലീസ് പിടികൂടി

പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അദ്ധ്യാപകനെയാണ് ഇന്നലെ വൈകിട്ടോടെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ പെൺകുട്ടിയെ മറ്റാരു സ്ഥലത്തെത്തിച്ച് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.വീട്ടിലെത്തിയ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട് വിവരം തിരക്കിയപ്പോൾ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. പോലീസിൽ അറിയിച്ചതിനെത്തുടർന്ന് പാങ്ങോട് പൊലീസെത്തി മുപ്പത് വയസുള്ള അവിവാഹിതനായ ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും

Read More

ഇന്ന് മുതൽ എടിഎം ഇടപാടുകൾക്ക് കൂടുതൽ പണം നൽകേണ്ടി വരും

മെയ് ഒന്ന് മുതൽ എടിഎം ഇടപാടുകൾക്ക് കൂടുതൽ പണം നൽകേണ്ടി വരും. ആർബിഐയുടെ പുതുക്കിയ നിമയങ്ങൾ ഒന്നാം തീയതി മുതലാണ് പ്രാബല്യത്തിൽ വരുന്നത്. സൗജന്യ ഇടപാട് പരിധികളിലെ മാറ്റം, പരിധികൾ കഴിഞ്ഞാൽ ഈടാക്കുന്ന തുകയിൽ വർധനവ്, ഇന്റർചേഞ്ച് നിരക്കിലെ വർധനവ് തുടങ്ങിയവയാണ് വരുന്ന മാറ്റങ്ങൾ. എടിഎം ഇടപാടുകൾക്ക് ഈടാക്കുന്ന നിരക്കുകളിലെ മാറ്റം സംബന്ധിച്ച് എച്ച്ഡിഎഫ്സി ബാങ്ക്, പിഎൻബി, കൊടക് മഹീന്ദ്ര തുടങ്ങിയ സ്ഥാപനങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ ബാങ്കിൻ്റെ എടിഎം കാർഡുകൾ ഉപയോഗിച്ച് പ്രതിമാസം…

Read More

കുമ്മിൾ ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുത്ത വിധവകൾക്ക് മുട്ടക്കോഴിയും തീറ്റയും മരുന്നും വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു

കുമ്മിൾ ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുത്ത വിധവകൾക്ക് മുട്ടക്കോഴിയും തീറ്റയും മരുന്നും വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആശ്രയ പദ്ധതി പ്രകാരമാണ് മുട്ടക്കോഴികൾ വിതരണം ചെയ്തത്. 1208 ഗുണഭോക്താക്കൾക്ക് ഏഴു കോഴികൾ വീതമാണ് നൽകിയത്. മങ്കാട് യു.പി സ്‌കൂളിൽ വച്ച് നടന്ന യോഗത്തിനു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കെപ്കോ മാനേജിംഗ് ഡയറക്‌ടർ ഡോ.പി.സെൽവകുമാർ റിപ്പോർട്ടവതരിപ്പിച്ചു. കെപ്കോ ചെയർമാൻ പി.കെ.മൂർത്തി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ബ്ലോക്ക്…

Read More

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൂർണ്ണതയിലേക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

ചടയമംഗലം: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൂർണ്ണതയിലേക്കെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. ചടയമംഗലം മഹാത്മാഗാന്ധി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ ബഹുനില  മന്ദിരത്തിന്റെ ഉദ്ഘാടനം നിവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി വിദ്യാകരണം മിഷനിൽ ഉൾപ്പെടുത്തി  ഒരു കോടി രൂപ ചെലവിൽ കിഫ്ബിയുടെ സഹായത്തോടെയാണ് പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.സാം.കെ.ഡാനിയൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദീപാ ദേവരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാകിരണം മിഷൻ കോഡിനേറ്റർ കിഷോർ…

Read More

ലഹരി കേസിൽ ജയിലിലായ വേടന്റെ പുതിയ ആൽബം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

കഞ്ചാവ് കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത വേടന് പുലിപല്ല് വേലിയായപ്പോൾ വേടൻ എഴുതിയ പുതിയ ആൽബം പുറത്തിറങ്ങി.വിവാദങ്ങൾക്കിടെ റാപ്പർ വേടന്റെ പുതിയ ആൽബം റിലീസ് ചെയ്‌തു. ‘മോണോലോവ’ എന്നാണ് ഗാനത്തിൻ്റെ പേര്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസിൽ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തൻ്റെ പുതിയ ആൽബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടൻ പറഞ്ഞിരുന്നു. സ്പോട്ടി ഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. തന്റെ വാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് മൗന ലോവയും വേടൻ പുറത്തിറക്കിയിരിക്കുന്നത്….

Read More

ഹെറോയിനും കഞ്ചാവുമായി പ്രതി ചടയമംഗലം എക്‌സൈസ്ന്റെ പിടിയിൽ

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിൽ ചടയമംഗലം  ജംഗ്ഷന് സമീപം വച്ച് കഞ്ചാവും,ഹെറോയിനുമായി  ആസ്സാം സ്വദേശിയായ ഹുസൈൻ അലി മകൻ 37 വയസുള്ള അംജിത്ത് അലി എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും 1.1 ഗ്രാം ഹെറോയിനും കഞ്ചാവും പിടികൂടി. ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും  ചിലർ  മയക്കുമരുന്നുകളും മറ്റ് ലഹരിവസ്ത്തുക്കളും, അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി,പ്രിവൻറ്റീവ് ഓഫീസർ…

Read More

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ കിളിമാനൂർ സ്വദേശിയായ പൊലീസുകാരൻ അറസ്റ്റിൽ.

കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ്‌ ചെയ്തത്. എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ തമ്പാനൂരിലെ ലോഡ്ജിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിൾ എന്നൊരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയിൽ തമ്പാനൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആപ്പിലൂടെ പരിചയപ്പെട്ടതിന് ശേഷം കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ വനിത ഡോക്ടർ പരാതി നൽകിയിരിക്കുന്നത്

Read More

പുതുശ്ശേരി കോളേജിന് സമീപം ഇലക്ട്രിക് ലൈനുകൾ തകർന്നു

പുതുശ്ശേരി കോളേജിനെ സമീപം സിമൻറ് കയറ്റി വന്ന ടാങ്കർ ഇലക്ട്രിക് ലൈനുകളും കേബിളുകളും തകർത്തു. ഈ പ്രദേശത്ത് വൈദ്യുതി മുടങ്ങുൻ സാധ്യത

Read More

കടയ്ക്കലിൽ കാറിടിച്ചു സ്കൂട്ടർ യാത്രികൻ മരണപ്പെട്ട സംഭവത്തിൽ കാറോടിച്ചിരുന്നയാൾക്ക് മർദ്ദനം

കടയ്ക്കലിൽ കാറിടിച്ചു സ്കൂട്ടർ യാത്രികൻ മരണപ്പെട്ട സംഭവത്തിൽ കാറോടിച്ചിരുന്നയാൾക്ക് മർദ്ദനം കടയ്ക്കൽ ആഴാന്തക്കുഴി പഞ്ചമത്തിൽ 35 വയസ്സുള്ള ശ്യാം ആണ് ഇന്നലെ വാഹനാപകടത്തിൽ മരണപ്പെട്ടത്. കാറോടിച്ചിരുന്ന ചുണ്ട പട്ടാണിമുക്ക് സ്വാദേശി റെഹീമിനെയാണ് മരണപെട്ടയാളുടെ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടി മരണവീട്ടിൽ എത്തിച്ചത്. ഇന്നലെ റെഹീമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പരിക്കുള്ളതിനാൽ വിട്ടയച്ചിരുന്നു. എന്നാൽ ഇന്ന് നിലമേൽ ഭാഗത്ത് വെച്ച് റഹീമിനെ കണ്ട മരണപ്പെട്ട ശ്യാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ബലമായി വാഹനത്തിൽ കയറ്റി മരണ…

Read More

കടയ്ക്കലിൽ ഭാര്യയുമായി വാക്ക് തർക്കം ; സ്വന്തം കാർ കത്തിച്ച് ഭർത്താവ്

ഭാര്യയുമായി വാക്ക് തർക്കത്തിൽ ഭർത്താവ് സ്വന്തം കാർ കത്തിച്ചു. കടയ്ക്കൽ  വെള്ളാർവട്ടം കാറ്റാടിമൂടിന് സമീപം മംഗലത്ത് പുത്തൻവീട്ടിൽ ദിലീഷാണ്  സ്വന്തം കാർ കത്തിച്ചത്. (ഹുണ്ടായി എക്സെന്റ് കാർ KL- 35- 8090 വീടിനു മുൻവശത്ത് കത്തിയത്.) വീടിന് മുൻവശത്ത് റോഡിൽ കിടന്ന കാറാണ് ഇയ്യാൾ കത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.ഭാര്യ സ്കൂട്ടിയിൽ സമീപത്തെ കടയിൽ പോയ സമയത്താണ് ഇയാൾ കാറിന്റെ എഞ്ചിൻ റൂം തുറന്ന് തീയിട്ടത്. തുടർന്ന് ജീപ്പിൽ എത്തിയ ഇയാൾ ഭാര്യയുടെ ഇരുചക്ര വാഹനവും…

Read More
error: Content is protected !!