Headlines

കുമ്മിൾ ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുത്ത വിധവകൾക്ക് മുട്ടക്കോഴിയും തീറ്റയും മരുന്നും വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു

കുമ്മിൾ ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുത്ത വിധവകൾക്ക് മുട്ടക്കോഴിയും തീറ്റയും മരുന്നും വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആശ്രയ പദ്ധതി പ്രകാരമാണ് മുട്ടക്കോഴികൾ വിതരണം ചെയ്തത്. 1208 ഗുണഭോക്താക്കൾക്ക് ഏഴു കോഴികൾ വീതമാണ് നൽകിയത്. മങ്കാട് യു.പി സ്‌കൂളിൽ വച്ച് നടന്ന യോഗത്തിനു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കെപ്കോ മാനേജിംഗ് ഡയറക്‌ടർ ഡോ.പി.സെൽവകുമാർ റിപ്പോർട്ടവതരിപ്പിച്ചു. കെപ്കോ ചെയർമാൻ പി.കെ.മൂർത്തി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ജെ.നജീബത്ത്‌, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എസ്.രാധിക, സുധിൻ കടയ്ക്കൽ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.മധു, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ കെ.കെ.വത്സ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ കെ.റസീന തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബീന സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ. മുഹമ്മദ് റിസ നന്ദിയും പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x