
കല്ലറ പത്ര ഏജൻ്റ് കുഴഞ്ഞു വീണ് മരിച്ചു
പത്ര ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു. മാതൃഭൂമി മാടൻകാവ് ഏജന്റ് കല്ലറ മിതൃമ്മല കോണത്തുമുക്ക് ശ്രീ വത്സത്തിൽ 47 വയസുള്ള സി.ജി.ഗുലാബ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: പി.വി.പ്രീജ. മക്കൾ: ജി.പി.ഗായത്രി, ജി.പി.ഗാഥ