ഏറെ നാളുകളായി ചിതറയിലെ SBI എടിഎം ൽ വെളിച്ചമില്ല. ദിവസേന നൂറുകണക്കിന് ആളുകൾ SBI യുടെ എടിഎം ൽ നിന്നും പണം പിൻവലിക്കാൻ എത്തുന്നുണ്ട് എന്നാൽ കഴിഞ്ഞ കുറച്ചധികം നാളുകളായി ഈ ATM ൽ നിന്ന് പണം പിൻ വലിക്കാൻ ബുദ്ധിമുട്ടുകയാണ് .
രാത്രി കാലങ്ങളിൽ ATM ഉപയോഗിക്കാൻ എത്തുന്നവർക്ക് PIN നമ്പർ പോലും അടിക്കാൻ കഴിയാത്ത അവസ്ഥയാണ് . മൊബൈൽ വെളിച്ചത്തിൽ ആണ് ജനങ്ങൾ പണം പിൻവലിക്കുന്നത്.
പലർക്കും പണം ഇടപാടുകൾ നടത്തുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട് . കൃത്യമായി തുക അടിക്കാനോ രഹസ്യ കോഡ് ടൈപ്പ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്.
കൂരിരുട്ടിൽ എന്തെങ്കിലും അത്യാഹിതം സംഭവിക്കാനും സാധ്യത ഏറെയാണ്.
പണം പിൻവലിക്കാൻ എത്തുന്നവർ കൂടുതലും സാധരണകാർ ആയതിനാൽ കൃത്യമായി കീ പാഡ് കണ്ടാൽ മാത്രമേ രഹസ്യ കോഡ് ഉൾപ്പെടെ ടൈപ്പ് ചെയ്യാൻ കഴിയൂ എന്ന് പറയുന്നു.
എവിടെയാണ് പരാതി നൽകേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത് എന്ന് നാട്ടുകാർ കൂട്ടിച്ചേർത്തു