ചിതറ തൂറ്റിക്കലിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു

മതിര തൊട്ടുമുക്ക് പാറ കടയിൽ വീട്ടിൽ സജിത്ത് (43)ആണ് മരണപ്പെട്ടത്. ചിതറ തൂറ്റിക്കൽ സ്കൂളിന് സമീപമാണ് അപകടം നടന്നത്.4.30 യോടെ ആയിരുന്നു അപകടം. ബസ്സിന്‌ മുന്നിലൂടെ പോവുകയായിരുന്ന ബൈക്കിൽ ബസ്സ് ഇടിക്കുകയും തൽക്ഷണം സജിത്ത് മരണപെടുകയുമായിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കടയ്ക്കൽ പാങ്ങലുകാട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കടയ്ക്കലിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ – റിനി ദമ്പതികളുടെ മകൾ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാൽ നൽകിയ ശേഷം ഭർത്താവുമായി വീഡിയോ കോൾ ചെയ്ത് കൊണ്ടിരിക്കെയാണ് കുട്ടിയുടെ അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 0

Read More

കഴിഞ്ഞ ദിവസം നിലമേൽ വെച്ച്  നടന്ന വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു.

കഴിഞ്ഞ ദിവസം നിലമേൽ വെച്ച്  നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണപെട്ടു. കിളിമാനൂർ പുല്ലയിൽ കൃഷ്‌ണാലയത്തിൽ ബിനുവിന്റെ ഭാര്യ അശ്വതി ആണ് മരിച്ചത്.. ബൈക്കിൽ ഭർത്താവിന്റെ ചടയമംഗലത്തേ വീട്ടിൽ വന്നു തിരികെ പോകവേയാണ് അപകടം നടന്നത്.തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്  മരണം സംഭവിച്ചത്.

Read More

നഗരൂരിൽ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു

നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മിസോറാം സ്വദേശി വാലൻ്റെൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കോളേജിന് പുറത്ത് മിസോറാം സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് ഒരാൾ കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശിയായ ലോമോ എന്ന വിദ്യാർത്ഥിയെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ വാലന്റൈനെ ആദ്യം കല്ലമ്പലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു. മരണപ്പെട്ട വാലൻ്റെൻ നാലാം…

Read More

വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. നാരായണി വീട്ടിൽ തനിച്ചായിരുന്നു. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസും ജനപ്രതിനിധികളുമടക്കം എത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് എത്തിയത്.

Read More

നിലമേൽ പുതുശ്ശേരിയിൽ വൻ വാഹനാപകടം

നിലമേൽ പുതുശ്ശേരിയിൽ വൻ വാഹനാപകടം. രണ്ട് കുട്ടികൾ അടക്കം ആറുപേർക്ക് പരിക്ക്.ലോറിയും ബൈക്കും കാറുമാണ് അപകടത്തിൽ പെട്ടത്.നിലമേൽ ഭാഗത്ത് കിടന്ന ലോറി ചടയമംഗലത്തേക്ക് പോകാൻ തിരിക്കും വഴിക്ക് ചടയമംഗലം ഭാഗത്ത് നിന്നും വന്ന ബൈക്ക് സ്ലോ ചെയ്ത് നിർത്തുകയും തുടർന്ന് ബൈക്കിന് പിന്നാലെ വന്ന കാർ ബൈക്കിലും ലോറിയിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരിയുടെ കൈ അറ്റു പോയി . ഷാജി (49), ഷാഹിന (38),ആദം (10),അമാൻ (6)ബിനു (49), പ്രസാദ് (48)എന്നിവർക്കാണ് അപകടം…

Read More

പാളത്തിന് കുറുകെ പോസ്റ്റ്; കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം

കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയം. പാളത്തിന് കുറുകെ പോസ്റ്റ് വെച്ചത് കണ്ടതാണ് അട്ടിമറി സാധ്യതയുണ്ടായെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. രാത്രി രണ്ട് മണിയ്ക്കായിരുന്നു സംഭവം. എഴുകോൺ പൊലീസെത്തി പോസ്റ്റ് എടുത്ത് മാറ്റി. സംഭവത്തിൽ പുനലൂർ റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലരുവി ട്രെയിൻ കടന്നുപോകുന്നതിന് മുൻപായിരുന്നു സംഭവം.

Read More

9-ാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വെങ്ങാനൂരിലാണ് സംഭവം. 14 വയസ്സുകാരനായ അലോക്നാഥൻ ആണ് മരിച്ചത്. വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. മൊട്ടമൂട് ചിന്മയ സ്കൂളിലെ വിദ്യാർത്ഥിയാണ് അലോകനാഥൻ. ഏത് രീതിയിലാണ് മരണം സംഭവിച്ചതെന്ന് പൊലീസിന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ…

Read More

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് കൊല്ലം കളക്ടർ

തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച (ഫെബ്രുവരി 24)ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 13 ജില്ലകളിലായി 30 തദ്ദേശ വാർഡുകളിലാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ്. കൊല്ലം ജില്ലയിൽ ഉപരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് ജില്ലാ കളക്ടർ നിലവിൽ അവധി പ്ര്യഖ്യാപിച്ചിരിക്കുന്നത്. മറ്റുജില്ലകളിലെ പ്രഖ്യാപനം വരുന്നതേയുള്ളൂ. ചില വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ചയും അവധിയാണ്. ഏതൊക്കെ സ്കൂളുകൾക്കാണ് അവധിയെന്നും കളക്ടറുടെ അറിയിപ്പും വായിക്കാം ഫെബ്രുവരി 24ന് തദ്ദേശ ഉപതെരഞ്ഞെടുപ്പ്…

Read More

നിലമേലിൽ നിന്നും MDMA യും കഞ്ചാവുമായി യുവാവ് പിടിയിൽ

ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതിൽ കഴിഞ്ഞ ദിവസം രാത്രി 10.15 ന് നിലമേൽ തിരുവനന്തപുരം കൊട്ടാരക്കര എം.സി റോഡിൽ നിലമേൽ ശബരിഗിരി സ്കൂളിന് സമീപം വെച്ച് 5 ഗ്രാം MDMA, 5 ഗ്രാം കഞ്ചാവ് എന്നിവ മാരുതി സിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് വർക്കല മടവൂർ പുലിയൂർക്കോണത്ത് വച്ചു ചരുവിള പുത്തൻവീട്ടിൽ വിജയൻ നായർ മകൻ 31 വയസ്സുള്ള അരുൺകുമാറിനെ അറസ്റ്റ് ചെയ്തു. ഒരു…

Read More
error: Content is protected !!