നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മിസോറാം സ്വദേശി വാലൻ്റെൻ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കോളേജിന് പുറത്ത് മിസോറാം സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് ഒരാൾ കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശിയായ ലോമോ എന്ന വിദ്യാർത്ഥിയെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ വാലന്റൈനെ ആദ്യം കല്ലമ്പലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു. മരണപ്പെട്ട വാലൻ്റെൻ നാലാം വർഷ ബിടെക് എൻജിനീയറിങ് വിദ്യാർത്ഥിയാണ്. വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടാകാനുള്ള കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല.