കല്ലറയിൽ ബസിൽ വിദ്യാർത്ഥിനികളോട് ലൈംഗിക അതിക്രമം കടയ്ക്കൽ സ്വദേശി പിടിയിൽ

കല്ലറയിൽ ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 48കാരൻ പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി രാജു ആണ് പിടിയിലായത്. രാജുവിനെ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് പാങ്ങോട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നാലെ ഇയാളെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം കടയ്ക്കൽ വട്ടത്താമര സ്വദേശി ആണ് രാജു.

Read More

ചിതറയിൽ കെണിവച്ച് മൂർഖൻ പാമ്പിനെ പിടികൂടി റോയ് തോമസ്

ചിതറയിൽ മൂർഖൻ പാമ്പിനെ കെണിച്ചു പിടികൂടി റോയ് തോമസ്. ചിതറ സഹകരണ ബാങ്കിന് സമീപത്തെ കൃഷ്ണൻ നായരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പാമ്പിനെ കണ്ടെത്തിയത് . തുടർന്ന് പാമ്പ് പിടിത്ത കാരനായ അരിപ്പ സ്വദേശി റോയ് തോമസിനെ വിളിക്കുകയും ചിതറയിൽ എത്തി പാമ്പിനെ കണ്ട സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു . എന്നാൽ പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല . തുടർന്ന് കണ്ട ഭാഗത്ത് കിണറ്റിൽ ഇടുന്ന വല വിരിച്ചിടുകയും ചെയ്തു . രാത്രിയോടെ വലയിൽ കുരുങ്ങിയ…

Read More

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; കുട്ടികളടക്കം നിരവധിപേർക്ക് പരുക്ക്

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. നിരവധിപേർക്ക് പരുക്ക്. കാട്ടാക്കട സ്വദേശിനിയായ ദാസിനിയാണ് (60) അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്ക് പോയ 49 പേർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും വിനോദയാത്രയ്ക്കായി പോയവരാണിവർ. ഇന്ന് രാത്രി 10 .20 ഓടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്. കൂടുതൽ ആളുകളെയും കന്യാകുളങ്ങര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Read More

ചിതറ പേഴ്‌മൂട്ടിൽ വയോധികൻ മരിച്ച നിലയിൽ; മൂന്ന് ദിവസത്തെ പഴക്കമുള്ളതായി സംശയം

ചിതറ പേഴ്‌മൂട്ടിൽ വയോധികൻ മരിച്ച നിലയിൽ.മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി സംശയം. പേഴ്‌മൂഡ് സുധീർ മൻസിലിൽ സുധീർ 50 ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ചിതറ പോലീസ് സ്ഥലത്തെത്തി എത്തി കതക് തകർത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസം കൊണ്ട് സുധീറിനെ പുറത്ത് കാണാതിരുന്നത് കാരണം നാട്ടുകാരിൽ ഒരാൾ വീടിന്റെ പരിസരത്ത് എത്തി പരിശോധന നടത്തിയപ്പോഴാണ് ദുർഗന്ധവും ഈച്ചയുടെ സാന്നിധ്യവും കാണുന്നത് . തുടർന്ന് കൂടുതൽ ആളുകളോട്…

Read More

പുകയില രഹിത വിദ്യാലയ പദ്ധതിയുമായി പരവൂർ മുനിസിപ്പാലിറ്റി

സംസ്ഥാന സർക്കാരിന്റെ ലഹരി രഹിത വിദ്യാഭ്യാസസ്ഥാപനനയത്തിന്റ അടിസ്ഥാനത്തിൽ ദേശീയ പുകയില നിയന്ത്രണപരിപാടിയുടെ ഭാഗമായി കുടുംബആരോഗ്യ കേന്ദ്രം പൊഴീക്കര യുടെയും പരവൂർ നഗര സഭ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ നഗര സഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുകയില രഹിത വിദ്യാലയ പദ്ധതിക്ക് തുടക്കമായി ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സ്കൂൾഅധികൃതർ എന്നിവർ പങ്കെടുത്ത പരിശീലനപരിപാടി വൈസ് ചെയർമാൻ എ. സഫർകയാൽ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയര്പേഴ്സൺ ശ്രീമതി ശ്രീജ പി അവർകൾ നിർവഹിച്ചു. കൗൺസിലർ മാരായ ഗിരിജ പ്രദീപ്‌, ഗീത എസ്, അനീഷ,…

Read More

പാലോട് പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മേരീസ് വനമേഖലയിൽ കാട്ടുതീ പടർന്നു

പാലോട് പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മേരീസ് വനമേഖലയിൽ കാട്ടുതീ പടർന്നു ഇന്നലെ.ഉച്ചക്ക് രണ്ടര മണിയോടെയാണ് കാട്ടുതീ ശ്രദ്ധയിൽപെട്ടത്. അക്കേഷ്യ പ്ലാന്റ് മുറിച്ചുമാറ്റിയ സ്ഥലമാണ് ഇവിടം. മുറിച്ചുമാറ്റിയ മരത്തിന്റെ ഭാഗങ്ങൾ ഇവിടെ യുണ്ടായിരുന്നതിനാൽ തീ അണക്കാൻ ഏറെ പണി പെടേണ്ടി വന്നു. ഈ മരകഷണങ്ങളിൽ തീ പടർന്ന് പിടിച്ചതാണ് .ഏക്കർ കണക്കിന് വനഭൂമി കത്തി നശിച്ചതായാണ് നിഗമനം.തീ പടരാതിരിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, വനം വകുപ്പ് ഉദ്യോഗസ്ഥരും . കത്തിയമർന്ന വനമേഖലയുടെ സമീപത്ത് വീടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇവിടേക്ക് തീ പടരാതിരിക്കാൻ…

Read More

ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. വേണു, വിനീഷ, എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. കൊലപാതകത്തിൽ റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

Read More

കടയ്ക്കലിൽ തീ പടർന്ന് യുവതിയ്ക്ക് ദാരുണാന്ത്യം

കടയ്ക്കലിൽ കരീല വാരിക്കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ ധരിച്ചിരുന്ന വസ്ത്രത്തിൽ തീപിടിച്ചതിനെ തുടർന്ന് 31 കാരിക്കു ദാരുണാന്ത്യം കടയ്ക്കൽ മണലുവട്ടം ദേർഭകുഴിവീട്ടിൽ ബാബുരാജിന്റെ ഭാര്യ പ്രമിതയാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടുകൂടി വീടിന്റെ മുന്നിലെകരിയില തൂത്തു കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ തീ പിടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി തീ അണച്ചെങ്കിലും ദേഹത്ത് വലിയ രീതിയിൽ പൊള്ളലേറ്റിരുന്നു. പ്രമിതയെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ഇന്നലെ രാത്രി 11…

Read More

വീടിന് തീയിട്ട ശേഷം കതക് തകർത്തു മോഷണം

അഞ്ചൽ പനയഞ്ചേരിയിലാണ് മോഷണം നടന്നത്. പനയഞ്ചേരി സ്വദേശി ഉല്ലാസിന്റെ വീടിന്റെ രണ്ടാമത്തെ നിലയുടെ മുൻവശത്തെ കതകിനാണ് മോഷ്ടാവ് തീയിട്ടത്. ആൾത്താ മാസം ഇല്ലാത്ത വീട് ആയതിനാൽ മോഷണം വിവരം പിന്നീടാണ് അറിഞ്ഞത്. ഉല്ലാസും കുടുംബവും തിരുവനന്തപുരത്താണ് നിലവിൽ താമസം. മോഷണം വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഉല്ലാസ് അഞ്ചൽ പൊലീസിൽ സംഭവത്തിൽ പരാതി നൽകി. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.വീടിനകത്ത് കയറിയ മോഷ്ടാക്കള്‍ അലമാരകളും മേശകളും എല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ടാണ് മടങ്ങിയത്. വീടിന്റെ അടുക്കളയും കുത്തിപ്പൊളിച്ചിട്ടുണ്ട്.

Read More

മാങ്കോട് സൈഡ് വാൾ അയ്യപ്പസ്വാമി ക്ഷേത്രതിൽ മകരവിളക്ക് മഹോത്സവം

മാങ്കോട് സൈഡ് വാൾ അയ്യപ്പസ്വാമി ക്ഷേത്രതിൽ മകരവിളക്ക് മഹോത്സവം 2025 ജനുവരി 14ന് വിപുലമായ ചടങ്ങുകളോടുകൂടി നടക്കും.കലശ പൂജ, അഷ്ടാഭിഷേകം, അന്നദാനം, താലപ്പൊലിയും വിളക്കും, ഘോഷയാത്ര, ഭക്തിഗാനസുധ, പൂമൂടൽ ചടങ്ങ്, അലങ്കാര ഘോഷയാത്ര ക്ഷേത്രപ്രദക്ഷിണം, ആകാശദീപക്കാഴ്ച, നാടൻ പാട്ട് എന്നിവയോട് കൂടി മകരവിളക്ക് മഹോത്സവം സമാപിക്കും

Read More