സംസ്ഥാന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ കടയ്ക്കൽ സ്വദേശി പങ്കെടുക്കും

കടയ്ക്കൽ ആൽത്തറമൂട് സ്വദേശി ദേവസേനനാണ് സംസ്ഥാന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ” പങ്കെടുക്കാൻ അവസരം ലഭിച്ചത്.ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ് ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അരംഭിച്ച ഫുട്ബോൾ കോച്ചിഗ് ക്യാമ്പിൽ പരിശീലനം നേടിയ ദേവസേനൻ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സെലക്ഷൻ ക്യാമ്പിലൂടെയാണ് ജില്ലാ ടീമിൽ എത്തിയത്. കടയ്ക്കൽ ആൽത്തറമൂട് മനോന്മണി വിലാസത്തിൽ സി ദീപുവിൻ്റെയും (സി പി ഐ എം കടയ്ക്കൽ നോർത്ത് എൽ സി സെക്രട്ടറി) കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്…

Read More

കുണ്ടറ ആലീസ് വധക്കേസിൽ പ്രതിയെന്ന്  ആരോപിച്ചയാളെ കുറ്റവിമുക്തനാക്കി കോടതി വിധി

“10 വർഷത്തിലേറെ ജയിലിൽ കിടന്ന്, അതും കൂടുതൽ കാലം വധശിക്ഷയുടെ നിഴലിൽ, ഒടുവിൽ നിഷ്കളങ്കനെന്ന് കണ്ടെത്തി ഒരാൾ കുറ്റവിമുക്തനാക്കപ്പെടുന്നു എന്ന വസ്തുതയോട് നമുക്ക് കണ്ണടയ്ക്കാൻ സാധിക്കുമോ?” – കുണ്ടറ ആലീസ് വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞ വാചകമാണിത്. ഗിരീഷ് കുമാറിനെ മോചിപ്പിച്ചതു കൊണ്ടു മാത്രം നീതിന്യായ വ്യവസ്ഥയ്ക്ക് ഏറ്റ കളങ്കവും അയാൾഅനുഭവിച്ച മനുഷ്യാവകാശ ലംഘനവും മാറില്ലെന്നും 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ…

Read More

നാളെ എസ് എഫ് ഐ – എ ഐ എസ് എഫ് വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്‌ ഇടതു സംഘടനകൾ. രാജ്യത്തെമ്പാടും പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തത്‌. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം

Read More

കാർ മോഷണക്കേസിൽ ചിതറ സ്വദേശി പിടിയിൽ

കാർ മോഷണക്കേസി ലെപ്രതി അറസ്റ്റിൽ. ചിതറ മേച്ചേരി സഞ്ജുവിലാസത്തിൽ സഞ്ജു വാണ്(46) അറസ്റ്റിലായത്. അയിരൂർമുക്ക് സ്വദേശി നസീമിൻ്റെ മാരുതി കാറാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നസീമി ന്റെ ഭാര്യ ട്യൂഷൻ സെന്ററിൽ നിന്നും മക്കളെ വിളിച്ചുകൊണ്ട് വന്ന് കാർ റോഡരുകിൽ നിറുത്തിയിട്ട ശേഷം അകത്തേക്ക്പോയ അവസരത്തിൽ പ്രതികാറുമെടുത്ത്കടന്നു കളയുകയായിരുന്നു. തുടന്ന് നസീം പാങ്ങോട് പൊലീസിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസും റൂറൽ എസ്.പി.യുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി വിവിധയിടങ്ങളിൽ നിന്നുള്ള…

Read More

കേരള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ വച്ച് പൊതുജനങ്ങൾക്ക് നേരിട്ട് സേവനം നൽകുന്ന KSRTC യുടെ മികച്ച ഒരു പ്രോജക്ട് ആണ് ബഡ്ജറ്റ് ടൂറിസം

ടീം BTC KSRTC കിളിമാനൂർ നടത്തി വരുന്ന വിനോദ് യാത്രകളെ ജനകീയമാക്കുന്നതിൽ ഏറ്റവും മികച്ച യാത്ര സമ്മാനിച്ച കിഴക്കുംഭാഗം തനിമ പബ്ലിക് ലൈബ്രറി പ്രവർത്തകരെ “നിറവ് 2K24” ചടങ്ങിൽ വച്ച് ബഹുമാന്യ എം എൽ എ ശ്രീമതി O.S അംബിക അവർകളുടെ സാന്നിത്യത്തിൽ KSRTC എംഡി ശ്രീ പ്രമോജ് ശങ്കർ പുരസ്കാരം നൽകി ആദരിച്ചു.തനിമ പബ്ലിക് ലൈബ്രറി പ്രതിനിധികൾ ആയ സാജൻ, സബീർ ഖാൻ തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി

Read More

കടയ്ക്കൽ കോട്ടപുറത്ത് ബൈക്കിലെത്തിയ യുവാവ് വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു

കടയ്ക്കൽ കോട്ടപ്പുറത്ത് ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. കീഴേചെമ്പകശ്ശേരി വീട്ടിൽ 65 വയസ്സുള്ള സമതിയമ്മയുടെ 2 അര പവനോളം വരുന്ന സ്വർണ മാലയാണ് ബൈക്കിൽ എത്തിയ യുവാവ് പൊട്ടിച്ചു കടന്നത്. സുമതിയമ്മയോട് വഴി ചോദിക്കുകയും തുടർന്ന് മാല വലിച്ചു പൊട്ടിക്കുകയുമായിരുന്നു. സുമതിയമ്മയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും യുവാവ് കടന്ന് കളഞ്ഞിരുന്നു. സുമതിയമ്മയുടെ നെറ്റിയിലും ചെവിക്ക് പുറകിലും സാരമായി പരിക്കേറ്റിട്ടുണ്ട്. സുമതിയമ്മയുടെ പരാതിയിൽ കടയ്ക്കൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു .

Read More

കടയ്ക്കലിൽ 6 വയസുള്ള ബാലികയോട് ലൈംഗിക അതിക്രമം കാണിച്ച പ്രതിക്ക് 60 വർഷം കഠിന തടവും 30000രൂപ പിഴയും

കടയ്ക്കലിൽ 51 വയസ്സുള്ള കൃഷ്ണൻകുട്ടിക്കെതിരെയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം മെയ് മാസം നടന്ന സംഭവത്തിൽ കൊട്ടാരക്കര അതിവേഗ കോടതി കടയ്ക്കൽ പുലിപ്പാറ സ്വദേശി കൃഷ്ണൻ കുട്ടി കുറ്റക്കാരൻ എന്ന് കണ്ടെത്തി പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പ് ചേർത്ത് ശിക്ഷ വിധിക്കുകയായിരുന്നു. 60 വർഷം കഠിന തടവും 30,000 രൂപ പിഴയും ആണ് പ്രതിക്ക് വിധിച്ചത്.

Read More

നിലമേൽ വെള്ളാംപാറയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

നിലമേൽ വെള്ളാം പാറയിൽ കാട്ടുപന്നിയിടിച്ചു ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറുടെ കാലിന് ഗുരുതര പരിക്ക്. കടയ്ക്കലിൽ നിന്നും നിലമേൽ ഭാഗത്തേക്ക് ഒരു യാത്രകരനുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറുടെ കാലിന് മുകളിലേക്കാണ് മറിഞ്ഞത്. കരുന്തലകോട് സ്വദേശിയായിരുന്നു വാഹനം ഓടിച്ചത് എന്നാണ് പ്രാഥമിക വിവരം കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ

Read More

ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളിയും വൈസ് പ്രസിഡന്റ് ആർ എം രജിതയും രാജി സമർപ്പിച്ചു

ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ധാരണപ്രകാരമാണ് എം എസ് മുരളിയും , ആർ എം രജിതയും രാജി സമർപ്പിച്ചത്. സിപിഎം പ്രതിനിധിയായി ചക്കമല വാർഡിൽ നിന്നും വിജയിച്ച എം എസ് മുരളിയും , വേങ്കോട് വാർഡിൽ നിന്നും സിപിഐ പ്രതിനിധിയായി വിജയിച്ച ആർ എം രജിതയും ചിതറ ഗ്രാമപഞ്ചായത്തിന്റെ ഉന്നമനത്തിനായി ഒട്ടനവധിയായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത് . ഉത്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും തസ്തിക ആകാതെ പൂട്ടിക്കിടന്ന ചിതറ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം സമയ ബന്ധിതമായ ഇടപെടലിലൂടെ ആരംഭിപ്പിച്ചു കൊണ്ടാണ് പ്രവർത്തന…

Read More

എൻ.കെ. പ്രേമചന്ദ്രൻ എം.പി. യെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

സത്യപ്രതിജ്ഞ കഴിഞ്ഞ് നാട്ടിലെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി. യെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജെ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കൽ, കൊല്ലം ജില്ലാ പ്രസിഡന്റ് ഓടനാവട്ടം അശോക്, കൊല്ലം ജില്ലാ സെക്രട്ടറി സുധീഷ് കരുനാഗപ്പള്ളി എന്നിവർ ചേർന്നാണ് അനുമോദിച്ചത്. ജനമനസ്സുകളിലേക്ക് കടന്നു ചെല്ലുന്ന മാധ്യമങ്ങളായി ഓൺലൈൻ മാധ്യമങ്ങൾ മാറികഴിഞ്ഞെന്ന് സ്നേഹാദരവ് ഏറ്റുവാങ്ങി കൊണ്ട് പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. വാർത്തകളിലെ സത്യങ്ങൾ മാത്രം മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടം മാധ്യമപ്രവർത്തകരെ…

Read More